ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങുകയാണ് ബോളിവുഡ് നടൻ അപർശക്തി ഖുറാനയും ഭാര്യ ആകൃതി അഹൂജയും. രസകരമായ വാക്കുകളിലൂടെയാണ് തങ്ങളുടെ പുതിയ സന്തോഷം നടൻ ആരാധകരുമായി പങ്കുവച്ചത്. 'ലോക്ക് ഡൗണിൽ ജോലി വിപുലീകരിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കുടുംബം വിപുലീകരിക്കാൻ തീരുമാനിച്ചു' എന്നാണ് ഭാര്യയുടെ നിറവയറിനെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം അപർശക്തി ഖുറാന കുറിച്ചത്. 'ഗർഭ മുന്നറിയിപ്പ്' എന്ന് ഹാഷ് ടാഗ് കൂടി ചേർത്താണ് ബോളിവുഡ് താരത്തിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="
">
ബോളിവുഡിലെ പ്രമുഖ യുവനടൻ ആയുഷ്മാൻ ഖുറാനയുടെ അനുജനാണ് അപർശക്തി ഖുറാന. ആമിർ ഖാന്‍റെ ദംഗൽ, രാജ്കുമാർ റാവുവിനൊപ്പം സ്ത്രീ, വരുൺ ധവാൻ നായകനായ ബദ്രിനാഥ് കി ദുൽഹനിയ, കാർത്തിക് ആര്യനൊപ്പം ലുക്കാ ചുപ്പി എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അപർശക്തി ഖുറാന അഭിനയത്തിൽ സജീവമാകുന്നത്.
Also Read: ആയുഷ്‌മാൻ ഖുറാനയുടെ ‘ഡ്രീം ഗേൾ’ നായിക റിങ്കു സിംഗ് നികുംബ് കൊവിഡ് ബാധിച്ച് മരിച്ചു
സിനിമയ്‌ക്ക് പുറമെ ടെലിവിഷൻ അവതാരകനായും റേഡിയോ ജോക്കിയായും പ്രശസ്‌തനായിരുന്നു. ഹരിയാന അണ്ടർ- 19 ക്രിക്കറ്റ് ടീമിന്‍റെ കാപ്റ്റനുമായിരുന്നു. 2014ലാണ് അപർശക്തിയും ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമയായ ആകൃതിയും തമ്മിൽ വിവാഹിതരായത്.