ETV Bharat / sitara

അതിരുവിട്ട കമന്‍റുകൾ ഭീതിയുണ്ടാക്കി; ഇൻസ്റ്റഗ്രാം ചിത്രങ്ങളിലെ അശ്ലീല കമന്‍റുകൾക്കെതിരെ അനുരാഗ് കശ്യപിന്‍റെ മകൾ

തന്‍റെ ചിത്രങ്ങൾക്ക് മറുപടിയായി വന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അനുരാഗ് കശ്യപിന്‍റെ മകൾ ആലിയ കശ്യപ്

author img

By

Published : Feb 27, 2021, 10:28 PM IST

അനുരാഗ് കശ്യപിന്‍റെ മകൾ പുതിയ വാർത്ത  അതിരുവിട്ട കമന്‍റുകൾ പുതിയ വാർത്ത  ഇൻസ്റ്റഗ്രാം ചിത്രങ്ങളിലെ അശ്ലീല കമന്‍റുകൾ കശ്യപ് വാർത്ത  alia kashyap reaction cyber attacks news latest  anurag kashyap's daughter news latest  anurag kashyap's daughter alia vulgar comments news
അതിരുവിട്ട കമന്‍റുകൾ ഭീതിയുണ്ടാക്കി

തന്‍റെ ചിത്രങ്ങൾക്ക് അസഭ്യമായ പ്രതികരണം ലഭിച്ചത് മുതൽ വലിയ ഭീതിയിലായിരുന്നെന്നും എന്നാൽ ഇവയെ അവഗണിച്ച് ഒഴിവായി പോകുകയല്ല തുറന്നുസംസാരിക്കുകയാണ് വേണ്ടതെന്നും സംവിധായകൻ അനുരാഗ് കശ്യപിന്‍റെ മകൾ ആലിയ കശ്യപ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്കാണ് വളരെ നിന്ദ്യവും വെറുപ്പുളവാക്കുന്നതുമായ കമന്‍റുകൾ ലഭിച്ചതെന്നും എന്നാൽ ഇത്തരം പ്രതികരണങ്ങൾ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കെതിരെയുള്ള ബലാത്സംഗ സംസ്കാരത്തിനെ പരിപോഷിപ്പിക്കുന്നതാണെന്നും ആലിയ ഇൻസ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി.

വസ്‌ത്രധാരണത്തിന്‍റെ പേരിലാണ് സംവിധായകന്‍റെ മകൾക്കെതിരെ അശ്ലീലകമന്‍റുകളും ബലാത്സംഗ ഭീഷണിയും ഉയർന്നത്. ഇത് താൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപേക്ഷിക്കുന്നതിനുള്ള തീരുമാനത്തിന് വരെ കാരണമായെന്നും എന്നാൽ ഇതിൽ പ്രതികരിക്കുകയാണ് നല്ലതെന്ന് പിന്നീട് ബോധ്യമായെന്നും ആലിയ പറയുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാനസികമായി വലിയ പ്രയാസത്തിലാണ്. ഒരു ചിത്രം പോസ്റ്റ് ചെയ്തത് മുതൽ വളരെ നിന്ദ്യവും അവഹേളിക്കുന്നതും വെറുപ്പുളവാക്കുന്നതുമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാൻ അനുഭവിക്കുന്ന ഭീതി ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്താലോ എന്നുവരെ ചിന്തിച്ചു. ഇത്തരം പ്രതികരണങ്ങളെ അവഗണിക്കാൻ ശ്രമിച്ചു. എന്നാൽ ശരിക്കും നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കണം. കാരണം ഇത്തരം കമന്‍റുകൾ ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്കെതിരെയുള്ള ബലാത്സംഗ സംസ്കാരത്തിന് സംഭാവനയാണ് എന്നാണ് ആലിയ കശ്യപ് പോസ്റ്റിൽ പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.