ഇന്ത്യയുടെ ഒളിമ്പ്യൻ അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. അനില്‍ കപൂറിന്‍റെ മകന്‍ ഹര്‍ഷവര്‍ധനാണ് അഭിനവ് ബിന്ദ്രയായി വെള്ളിത്തിരയിലെത്തുക. ഇക്കാര്യം വെളിപ്പെടുത്തി ഹര്‍ഷവര്‍ധന്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്‍ത ഫോട്ടോ തരംഗമാണ്. അഭിനവ് ബിന്ദ്രയായി അഭിനയിക്കാൻ പോകുന്നുവെന്നായിരുന്നു ഹര്‍ഷവര്‍ധൻ അറിയിച്ചത്. തന്‍റെ മകൻ ഹര്‍ഷവര്‍ധന്‍ അഭിനവ് ബിന്ദ്രയായി അഭിനയിക്കുകയാണെന്ന വിവരം അനില്‍ കപൂറും സ്ഥിരീകരിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ഹര്‍ഷവര്‍ധനും അഭിനവ് ബിന്ദ്രക്കും ഒപ്പമുള്ള ഫോട്ടോ അനില്‍ കപൂര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനില്‍ കപൂറിന്‍റെ മകളും നടിയുമായ സോനം കപൂറും ഹര്‍ഷ്‌വര്‍ധന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. കണ്ണൻ അയ്യറാണ് സിനിമ സംവിധാനം ചെയ്യുന്നത്. എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്‍സെസ്സീവ് ജേര്‍ണി ഒളിമ്പിക് ഗോള്‍ഡ് എന്ന അഭിനവ് ബിന്ദ്രയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ.
2008 ബെയ്‍ജിങ് ഒളിമ്പിക്സിലാണ് അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയത്. 2006 ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും അഭിനവ് ബിന്ദ്ര സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഇങ്ങനെ രണ്ട് നേട്ടങ്ങളും സ്വന്തമാക്കുന്ന ഒരേയൊരു ഇന്ത്യക്കാരനാണ് അഭിനവ് ബിന്ദ്ര.