തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് ഉടന്‍ തന്നെ ചിത്രങ്ങളുടെ തിയേറ്റര്‍ പ്രിന്‍റുകള്‍ ഓണ്‍ലൈന്‍ ലഭ്യമാകുന്നത് പലതവണ വലിയ വാര്‍ത്തയായിരുന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള സൈറ്റുകളാണ് സിനിമകള്‍ റിലീസായി ഉടന്‍ തന്നെ അപ്‌ലോഡ് ചെയ്ത് അണിയറക്കാരെ പ്രതിസന്ധിയിലാക്കുന്നത്. ഇത്തവണ ബോളിവുഡ് ചിത്രം അംഗ്രേസി മീഡിയമാണ് ഇത്തരത്തില്‍ ഓണ്‍ലൈനില്‍ ലീക്കായത്. ഇര്‍ഫാന്‍ഖാന്‍ പ്രധാന കഥാപാത്രമായ ചിത്രം തമിഴ് റോക്കേഴ്സാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കരീന കപൂറായിരുന്നു അംഗ്രേസി മീഡിയത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിച്ചത്.
2017ലെ ഹിന്ദി മീഡിയം എന്ന ചിത്രത്തിന്‍റെ തുടര്‍ച്ചയായിരുന്നു അംഗ്രേസി മീഡിയം. ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് അംഗ്രേസി മീഡിയത്തിന്‍റെ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം തമിഴ് റോക്കേഴ്‍സിനെതിരെ നടപടിയെടുക്കണമെന്ന് കോടതിയടക്കം നിര്‍ദേശം നല്‍കിയിട്ടും ചിത്രങ്ങള്‍ ചോരുന്നത് പതിവാകുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം പലതവണ തമിഴ് റോക്കേഴ്സ് വഴി ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്.