ETV Bharat / sitara

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കൊവിഡ് - akshay kumar covid news

അക്ഷയ് കുമാർ ഇപ്പോൾ ക്വാറന്‍റൈനിലാണ്. ആവശ്യമായ വൈദ്യ സഹായം തേടുന്നതായും താരം ട്വിറ്ററിൽ പറഞ്ഞു.

ഹൈദരാബാദ് അക്ഷയ് കുമാർ വാർത്ത  ബോളിവുഡ് നടൻ അക്ഷയ് കുമാർ പുതിയ വാർത്ത  അക്ഷയ് കുമാറിന് കൊവിഡ് വാർത്ത  akshay kumar corona latest news  akshay kumar covid news  akshay kumar bollywood corona news
ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കൊവിഡ്
author img

By

Published : Apr 4, 2021, 12:31 PM IST

ഹൈദരാബാദ്: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കൊവിഡ്. തനിക്ക് കൊവിഡ് പോസിറ്റീവായ വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അക്ഷയ് കുമാർ ഇപ്പോൾ വീട്ടിൽ ക്വാറന്‍റൈനിലാണ്. ആവശ്യമായ വൈദ്യ സഹായം തേടിയെന്നും കൊവിഡ് മുക്തനായി ഉടൻ തിരിച്ചെത്തുമെന്നും നടൻ ട്വിറ്ററിലൂടെ അറിയിച്ചു.

രാം സേതു എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കുകൾക്കിടയിലാണ് നടന് കൊവിഡ് ബാധിച്ചത്. ചിത്രീകരണ സമയത്ത് താനുമായി സമ്പർക്കത്തിൽ വന്നവർ ആവശ്യമായി മുൻകരുതലുകൾ സ്വീകരിക്കാനും സുരക്ഷിതരായി ഇരിക്കാനും അക്ഷയ് കുമാർ നിർദേശിച്ചു.

അക്ഷയ് കുമാറിന് പുറമെ ആലിയ ഭട്ട്, രൺബീർ കപൂർ, കാർത്തിക് ആര്യൻ, ആമിർ ഖാൻ, ആദിത്യ നാരായൺ തുടങ്ങിയ താരങ്ങൾക്കും അടുത്തിടെ കൊവിഡ് പോസിറ്റീവായിരുന്നു. അതേ സമയം, രോഹിത് ഷെട്ടിയുടെ സൂര്യവൻശി, അത്‌രംഗി രേ, ബച്ചൻ പാണ്ഡെ, ബെൽ ബോട്ടം, പൃഥ്വിരാജ് എന്നിവയാണ് അക്ഷയ് കുമാറിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.