ലോക്ക് ഡൗണ്‍ കാലത്ത് ചിത്രീകരിച്ച അക്ഷയ് കുമാര്‍ ചിത്രം ബെല്‍ ബോട്ടത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. റോ ഏജന്‍റായി അക്ഷയ് കുമാര്‍ എത്തുന്ന ചിത്രം എണ്‍പതുകളിലെ കഥയാണ് പറയുന്നത്. അക്ഷയ് കുമാറിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചുള്ളതാണ് ടീസര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലോക്ക് ഡൗണ്‍ കാലത്ത് പൂർത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രമാണിത്.
- " class="align-text-top noRightClick twitterSection" data="">
അക്ഷയ് കുമാറിന് പുറമേ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി അക്ഷയ് ഉൾപ്പടെയുള്ള താരങ്ങൾ സ്കോട്ട്‌ലാന്‍റില്‍ പോയിരുന്നു. രഞ്ജിത് തിവാരിയാണ് ബെല്‍ ബോട്ടത്തിന്‍റെ സംവിധായകന്‍. രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 2021 ഏപ്രിലിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.