ETV Bharat / sitara

പ്രാര്‍ഥനയ്ക്ക് പിന്നാലെ പൂര്‍ണിമയും ബോളിവുഡിലേക്ക് - പൂര്‍ണിമ കോബാള്‍ട്ട് ബ്ലൂ

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്‍റെ ഹിന്ദി-ഇംഗ്ലിഷ് സിനിമ കൊബാള്‍ട്ട് ബ്ലൂവിലാണ് പൂര്‍ണിമ അഭിനയിക്കുന്നത്. സംവിധായകന്‍റെ തന്നെ കൊബാള്‍ട്ട് ബ്ലൂ എന്ന നോവലിനെ അധികരിച്ചാണ് സിനിമ

actress poornima indrajith bollywood movie COBALT BLUE shooting in progress  പ്രാര്‍ഥനയ്ക്ക് പിന്നാലെ പൂര്‍ണിമയും ബോളിവുഡിലേക്ക്  COBALT BLUE shooting in progress  oornima indrajith bollywood movie COBALT BLUE  actress poornima indrajith bollywood movie  സച്ചിന്‍ കുന്ദല്‍ക്കറിന്‍റെ ഹിന്ദി-ഇംഗ്ലിഷ് സിനിമ കൊബാള്‍ട്ട് ബ്ലൂ  പൂര്‍ണിമ കോബാള്‍ട്ട് ബ്ലൂ  പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമകള്‍
പ്രാര്‍ഥനയ്ക്ക് പിന്നാലെ പൂര്‍ണിമയും ബോളിവുഡിലേക്ക്
author img

By

Published : Nov 15, 2020, 2:18 PM IST

മകള്‍ പ്രാര്‍ഥനയ്ക്ക് പിന്നാലെ നടി പൂര്‍ണിമയും ബോളിവുഡിലേക്ക് ചേക്കേറുകയാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്‍റെ ഹിന്ദി-ഇംഗ്ലിഷ് സിനിമ കൊബാള്‍ട്ട് ബ്ലൂവിലാണ് പൂര്‍ണിമ അഭിനയിക്കുന്നത്. സംവിധായകന്‍റെ തന്നെ കൊബാള്‍ട്ട് ബ്ലൂ എന്ന നോവലിനെ അധികരിച്ചാണ് സിനിമ. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണിത്. സിനിമാ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വീഡിയോ രൂപത്തിലാക്കി പൂര്‍ണിമ സോഷ്യല്‍മീഡിയയില്‍ പങ്കുെവച്ചിട്ടുണ്ട്. അടുത്തിടെയാണ് ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടെ മൂത്ത മകള്‍ പ്രാര്‍ഥന ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‌ത ഹിന്ദി സീരിസായ തായിഷിലൂടെ ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ മകള്‍ക്ക് പിന്നാലെ അമ്മയും ബോളിവുഡില്‍ ശ്രദ്ധനേടാന്‍ പുതിയ സിനിമയുമായി എത്തുകയാണ്. പ്രതീക് ബബ്ബറാണ് ചിത്രത്തിലെ നായകന്‍. നീലയ്, അഞ്ജലി ശിവരാമന്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരാണ് മറ്റ് താരങ്ങള്‍.

  • " class="align-text-top noRightClick twitterSection" data="">

തനയ്, അനുജ എന്ന സഹോദരിമാരുടെ കഥയാണ് കൊബാള്‍ട്ട് ബ്ലൂ നോവല്‍ പറയുന്നത്. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികത, സമൂഹം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്നതാണ് നോവല്‍. ഓപ്പണ്‍ എയര്‍ ഫിലിംസാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഈ ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന പൂര്‍ണിമ വര്‍ഷങ്ങള്‍ക്ക് ശേഷം ആഷിക് അബുവിന്‍റെ വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. നിവിന്‍ പോളി ചിത്രം തുറമുഖമാണ് പൂര്‍ണിമ അഭിനയിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.