അമ്മ ശ്രീദേവിയെപോലെ തന്നെ സിനിമാലോകത്ത് ഒരുപാട് ആരാധകരുള്ള താരപുത്രിയാണ് ജാന്‍വി കപൂര്‍. വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് താരത്തിന്‍റെതായി ഇതുവരെ പുറത്തിറങ്ങിയത്. എന്നിരുന്നാലും ആരാധകര്‍ക്ക് ജാന്‍വിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആവേശമാണ്. ഇപ്പോള്‍ താരത്തിന്‍റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
- " class="align-text-top noRightClick twitterSection" data="">
ബ്യൂട്ടിപാര്‍ലറിലേക്കായി ഇറങ്ങിയ താരത്തെ വിശന്നുവലഞ്ഞ തെരുവ് ബാലന്‍ സമീപിച്ചപ്പോള്‍ കുട്ടിക്ക് വിശക്കുന്നുണ്ടെന്ന് മനസിലാക്കിയ ജാന്‍വി തന്‍റെ വാഹനത്തില്‍ നിന്നും ബിസ്ക്കെറ്റും വെള്ളവും എടുത്തുകൊടുക്കുന്നതിന്‍റെ വീഡിയോയാണ് വൈറലാകുന്നത്. തുടര്‍ന്ന് പാര്‍ലറിലേക്ക് ജാന്‍വി കയറിപോകുമ്പോള്‍ കുട്ടിയുടെ അമ്മ പണം തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെടുന്നതും കാണാം. തിരികെ മടങ്ങിവരുമ്പോള്‍ കുട്ടിക്ക് ജാന്‍വി പണവും നല്‍കുന്നുണ്ട്. ഇത്തരം ആളുകളോട് സ്നേഹത്തോടെ പെരുമാറിയ ജാന്‍വിക്ക് അഭിനന്ദന പ്രവാഹമാണ്.