ഹിന്ദി ടിവി- സീരിയൽ നടനും ബിഗ് ബോസ് വിജയിയുമായ സിദ്ധാർഥ് ശുക്ലയുടെ മരണത്തിൽ അനുശോചനക്കുറിപ്പുകൾ നിറയുകയാണ്. എന്നാൽ, താനാണ് മരിച്ചതെന്ന തരത്തിൽ ആദരാഞ്ജലി രേഖപ്പെടുത്തിയുള്ള ചില പോസ്റ്റുകൾ മനപ്പൂർവമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ നടൻ സിദ്ധാർഥ്.
തന്‍റെ ഫോട്ടോ ഉൾപ്പെടുത്തി 'റെസ്റ്റ് ഇൻ പീസ് സിദ്ധാർഥ്' എന്ന് ആദരാഞ്ജലി കുറിച്ച ട്വീറ്റുകൾ പങ്കുവച്ചുകൊണ്ടാണ് നടൻ രംഗത്തെത്തിയത്. ഇത് ലക്ഷ്യം വച്ചുള്ള വെറുപ്പും ഉപദ്രവവുമാണെന്ന് താരം ട്വീറ്റിൽ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മൾ എന്തിലേക്കാണ് ചുരുങ്ങുന്നതെന്നും സിദ്ധാർഥ് ട്വിറ്ററിൽ ചോദിച്ചു.
-
Targetted hate and harassment. What have we been reduced to? pic.twitter.com/61rgN88khF
— Siddharth (@Actor_Siddharth) September 2, 2021 " class="align-text-top noRightClick twitterSection" data="
">Targetted hate and harassment. What have we been reduced to? pic.twitter.com/61rgN88khF
— Siddharth (@Actor_Siddharth) September 2, 2021Targetted hate and harassment. What have we been reduced to? pic.twitter.com/61rgN88khF
— Siddharth (@Actor_Siddharth) September 2, 2021
Also Read: ലഹരിമരുന്ന് കേസിൽ സിദ്ധാർഥ് പിത്താനിയുടെ വിവാഹത്തിനായി ഇടക്കാല ജാമ്യം
തനിക്കെതിരെയും കുടുംബത്തിനെതിരെയും ബിജെപി പ്രവർത്തകർ വധഭീഷണിയും പീഡന ഭീഷണിയും ഉന്നയിച്ചിരുന്നു എന്ന് സിദ്ധാർഥ് കഴിഞ്ഞ ഏപ്രിലിൽ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്‍റെ പൗരത്വഭേദഗതി നിയമത്തിനെതിരെയും ബിജെപിയുടെ മതവിദ്വേഷത്തിനെതിരെയും തുറന്നടിച്ച് പ്രതികരിച്ച താരമാണ് സിദ്ധാർഥ്.
ബോയ്‌സ്, അവൾ, രംഗ് ദേ ബസന്തി തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ സാന്നിധ്യമായ സിദ്ധാർഥ്, പാർവതി തിരുവോത്തിനൊപ്പം നവരസ എന്ന ആന്തോളജി ചിത്രത്തിലും അഭിനയിച്ചിരുന്നു.