ETV Bharat / sitara

അഭിഷേക് ബച്ചന് പരിക്കോ , ഐശ്വര്യ റായ് ഗർഭിണിയോ ! ; അഭ്യൂഹങ്ങൾ - ബിഗ് ബി മകൾ ശ്വേത ആശുപത്രി വാർത്ത

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി മധ്യപ്രദേശിലായിരുന്ന ഐശ്വര്യ റായ് ബച്ചൻ അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ എത്തിയതും അഭ്യൂഹങ്ങൾക്ക് കാരണമായി

Abhishek Bachchan injured  amitabh bachchan visits abhishek bachchan in hospital  shweta bachchan visits abhishek in hospital  abhishek bachchan hospitalised  അഭിഷേക് ബച്ചൻ പരിക്ക് വാർത്ത  അഭിഷേക് ബച്ചൻ ആശുപത്രി വാർത്ത  ഐശ്വര്യ റായി ഗർഭിണി വാർത്ത  ബിഗ് ബി മകൾ ശ്വേത ആശുപത്രി വാർത്ത  അമിതാഭ് ബച്ചനും മകൾ ശ്വേത ബച്ചൻ നന്ദ വാർത്ത
ബിഗ് ബിയുടെയും മകളുടെയും ആശുപത്രി സന്ദർശനം
author img

By

Published : Aug 23, 2021, 7:35 PM IST

മുംബൈ : ബോളിവുഡ് നടൻ അമിതാഭ് ബച്ചനും മകൾ ശ്വേത ബച്ചൻ നന്ദയും മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിയതില്‍ അഭ്യൂഹങ്ങള്‍.

കൈക്ക് പരിക്കേറ്റ് ചികിത്സയിലുള്ള അഭിഷേക് ബച്ചനെ കാണാനായാണ് ഞായറാഴ്‌ച ബിഗ് ബിയും മകളും ആശുപത്രി സന്ദർശനം നടത്തിയതെന്ന് ഒരു കൂട്ടർ പറയുമ്പോൾ, മറ്റ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഐശ്വര്യ റായ് വീണ്ടും അമ്മയാവുന്നുവെന്നാണ്.

അഭിഷേകിന്‍റെ കൈയ്‌ക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ടുകൾ, ഐശ്വര്യ ഗർഭിണിയാണെന്നും അഭ്യൂഹങ്ങൾ

എന്നാല്‍ ബച്ചന്‍ കുടുംബം ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. കൈയിൽ ബാൻഡേജ് ചുറ്റിയുള്ള ജൂനിയർ ബച്ചന്‍റെ ചിത്രങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് ബിഗ് ബിയും ശ്വേതയും ആശുപത്രിയിൽ എത്തിയത്.

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കുകളുമായി മധ്യപ്രദേശിലായിരുന്ന ഐശ്വര്യ റായ് ബച്ചൻ അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതും ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ഐശ്വര്യയോടൊപ്പം മകൾ ആരാധ്യ ബച്ചനും ഉണ്ടായിരുന്നു.

Also Read: നസീറുദ്ദിൻ ഷാ, തബു, അർജുൻ കപൂർ, കൊങ്കണസെൻ... ആസ്‌മാൻ ഭരദ്വാജിന്‍റെ സംവിധാനത്തിൽ 'കുത്തെ' വരുന്നു

അഭിഷേക് ബച്ചന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത് ബോബ് ബിശ്വാസ് എന്ന ചിത്രമാണ്. സിനിമയിലെ താരത്തിന്‍റെ ചിത്രങ്ങൾ ലീക്കായിരുന്നു. വ്യത്യസ്‌തമായ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്‌തു.

യാമി ഗൗതം, നിമ്രത് കൗർ എന്നിവരാണ് ബോബ് ബിശ്വാസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.