ETV Bharat / sitara

നെറ്റ്ഫ്ളിക്സില്‍ വരാനിരിക്കുന്നത് സിനിമ, സീരിസുകളുടെ പെരുമഴ - Netflix India

പതിനേഴോളം ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിലൂടെ മാത്രം വരും മാസങ്ങളില്‍ പുറത്തിറങ്ങുന്നത്

17 Upcoming Netflix Originals | Netflix India  17 Upcoming Netflix Originals  നെറ്റ്ഫ്ളിക്സ്  നെറ്റ്ഫ്ളിക്സ് സിനിമകള്‍  Netflix India  നെറ്റ്ഫ്ളിക്സില്‍ വരാനിരിക്കുന്നത് സിനിമ, സീരിസുകളുടെ പെരുമഴ
നെറ്റ്ഫ്ളിക്സില്‍ വരാനിരിക്കുന്നത് സിനിമ, സീരിസുകളുടെ പെരുമഴ
author img

By

Published : Jul 16, 2020, 7:35 PM IST

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഒടിടി പ്ലാറ്റ്പോമുകള്‍ക്ക് ഇത് ചാകരകാലമാണ്. പല സിനിമകളും ഇപ്പോള്‍ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് റിലീസിനെത്തുകയാണ്. മലയാളത്തില്‍ നിന്നടക്കം സിനിമകള്‍ ആമസോണ്‍ പ്രൈമിലും മറ്റുമായി പ്രദര്‍ശനം ആരംഭിച്ച് കഴിഞ്ഞു. അത്തരത്തില്‍ വരും മാസങ്ങളില്‍ നെറ്റ്ഫ്ലിക്സില്‍ മാത്രം റിലീസിനൊരുങ്ങുന്നത് പതിനേഴോളം ചിത്രങ്ങളാണ്. ചെറുതും വലുതുമായ സീരിസുകളും സിനിമകളും ഇതില്‍ ഉള്‍പ്പെടുന്നു.

അനുരാഗ് ബസുവിന്‍റെ ലുഡോ, ഗീതാഞ്ജലി റാവോ സംവിധാനം ചെയ്ത ആനിമേറ്റഡ് ചിത്രം ബോംബെ റോസ്, അതുല്‍ സബര്‍വാളിന്‍റെ ക്ലാസ് ഓഫ് 83, മീര നായര്‍ ഒരുക്കുന്ന സീരിസ് എ സ്യൂട്ടബിള്‍ ബോയ് തുടങ്ങി പ്രധാനപ്പെട്ട പതിനേഴോളം ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിലൂടെ വരും മാസങ്ങളില്‍ പുറത്തിറങ്ങുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്‍റെ അവസാന ചിത്രം ദില്‍ ബേച്ചാര, ആലിയ ഭട്ട് നായികയായ സടക് 2 എന്നിവ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കൂടാതെ അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബ്, അജയ് ദേവഗണ്‍ ചിത്രം ഭുജ്:ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നിവ ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിന് എത്തും. അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഗുലാബോ സിതാബോയ്ക്ക് ശേഷം ആമസോണ്‍ പ്രൈമില്‍ എത്തുന്ന ചിത്രങ്ങളാണ് വിദ്യ ബാലന്‍ ചിത്രം ശകുന്തളാ ദേവി, ലോ, ഫ്രഞ്ച് ബിരിയാണി എന്നിവ.

  • " class="align-text-top noRightClick twitterSection" data="">

ആമസോണ്‍ അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രങ്ങളും സീരിസുകളും പ്രേക്ഷകര്‍ക്കായി ഒരുങ്ങുന്നുണ്ടെങ്കിലും നെറ്റ്ഫ്ലിക്സിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നത്. ജാന്‍വി കപൂര്‍ നായികയാകുന്ന ഗുഞ്ജന്‍ സക്സേനയും നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്. 2019 ലെ വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ഗീതാഞ്ജലി റാവുവിന്‍റെ ആദ്യ ഫീച്ചര്‍ ഫിലിം ആയ ബോംബെ റോസ്. രാജ്കുമാര്‍ റാവു, സന്യ മല്‍ഹോത്ര, പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കോമഡി ചിത്രമാണ് അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ. നവാസുദ്ദീന്‍ സിദ്ദീഖി, നാസര്‍, ശ്വേത ബസു പ്രസാദ് എന്നിവരാണ് സീരിയസ് മെന്‍ എന്ന സുധീര്‍ മിശ്ര ചിത്രത്തില്‍ എത്തുന്നത്. ഡോളി കിറ്റി ഔര്‍ വോ ചമക്തേ സിത്താരെ എന്ന അലംകൃത ശ്രീവാസ്തവയുടെ ചിത്രത്തില്‍ കങ്കണ സെന്‍ശര്‍മ, ഭൂമി പണ്ഡേക്കര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അനുരാഗ് കശ്യപും അനില്‍ കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് വിക്രമാദിത്യ മോട്വാവാനിയുടെ ഡാര്‍ക് കോമഡി ചിത്രം എകെ വേഴ്സസ് എകെ. ചിത്രങ്ങളുടെ റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഒടിടി റിലീസുള്ളതായി താരങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയകള്‍ വഴി അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.