ETV Bharat / science-and-technology

ചന്ദ്രയാന്‍ മൂന്നിന് മുന്‍പ് ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ശ്രീഹരിക്കോട്ട; വിനോദ് മങ്കരയുടെ 'പ്രിസം' പുസ്‌തക പ്രകാശനം ജൂലൈ 12ന് - പ്രിസം

ശാസ്ത്ര ലേഖനങ്ങളുടെ ശേഖരമാണ് പ്രിസം എന്ന പുസ്‌തകം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ ലോഞ്ച്പാഡില്‍ വച്ചാണ് വിനോദ് മങ്കരയുടെ പുതിയ പുസ്‌തകം പ്രകാശനം ചെയ്യുന്നത്.

Sriharikota  Vinod Mankara  vinod mankara new book prism  ISRO  Chandrayaan  Prism The Ancestral Abode of Rainbow  Lipi Books  വിനോദ് മങ്കര  വിനോദ് മങ്കര പ്രിസം  വിനോദ് മങ്കര പുസ്‌തക പ്രകാശനം  ശ്രീഹരിക്കോട്ട  ശ്രീഹരിക്കോട്ട പുസ്‌തക പ്രകാശനം  ശ്രീഹരിക്കോട്ടയിലെ ആദ്യ പുസ്‌തക പ്രകാശനം  ചന്ദ്രയാന്‍ 3  പ്രിസം  പ്രിസം ദി ആൻസെസ്ട്രൽ അബോഡ് ഓഫ് റെയിൻബോ
Sriharikota
author img

By

Published : Jul 4, 2023, 9:59 AM IST

തിരുവനന്തപുരം: രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ചന്ദ്രയാന്‍-3 യുടെ (Chandrayaan-3) വിക്ഷേപണത്തിന് കാത്തിരിക്കുന്നത്. ഐഎസ്‌ആര്‍ഒയുടെ (ISRO) ചാന്ദ്രദൗത്യത്തിന്‍റെ മൂന്നാം പതിപ്പിന്‍റെ വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങളും നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 13ന് ഉച്ചയ്‌ക്ക് 2.30ന് ആണ് ചന്ദ്രയാന്‍ 3-യുടെ വിക്ഷേപണം. ഇപ്പോള്‍, ഇതിന് മുന്‍പ് മറ്റൊരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ (എസ്‌ഡിഎസ്‌സി) ലോഞ്ച്പാഡ്. ഒരു പുസ്‌തകം പ്രകാശനം ചെയ്‌താണ് ഇവിടം വീണ്ടും ചരിത്രത്താളുകളില്‍ ഇടം പിടിക്കാനൊരുങ്ങുന്നത്.

ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ വിനോദ് മങ്കര (Vinod Mankara) രചിച്ച 'പ്രിസം: ദി ആൻസെസ്ട്രൽ അബോഡ് ഓഫ് റെയിൻബോ' (Prism: The Ancestral Abode of Rainbow) എന്ന പുസ്‌തകമാണ് ചന്ദ്രയാന്‍ വിക്ഷേപണത്തിന് മുന്‍പ് ശ്രീഹരിക്കോട്ടയില്‍ വച്ച് പ്രകാശനം ചെയ്യുന്നത്. ശാസ്ത്ര ലേഖനങ്ങളുടെ ഒരു ശേഖരമാണ് ഈ പുസ്‌തകം. ജൂലൈ 12ന് രാത്രിയിലാണ് പുസ്‌തക പ്രകാശനം നടക്കുന്നത്.

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വിക്രം സാരാഭായ് സ്‌പേസ് സെന്‍റര്‍ (VSSC) ഡയറക്‌ടർ എസ് ഉണ്ണികൃഷ്ണൻ നായർക്ക് പുസ്‌തകത്തിന്‍റെ ആദ്യ പ്രതി നല്‍കുമെന്ന് രചയിതാവ് വിനോദ് മങ്കര അറിയിച്ചു. വിനോദ് മങ്കരയുടെ ഒന്‍പതാമത്തെ പുസ്‌തകമാണിത്. വേറിട്ട രീതിയില്‍ തന്‍റെ പുസ്‌തകം പ്രകാശനം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

'ഞാന്‍ ഇതുവരെ എട്ട് പുസ്‌തകങ്ങളും ദിനപത്രങ്ങളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് നൂറുകണക്കിന് ലേഖനങ്ങളും ആനുകാലികങ്ങളും എഴുതിയിട്ടുണ്ട്. എന്നാല്‍, എന്‍റെ ഒന്‍പതാമത്തെ പുസ്‌തകം അത് പൂര്‍ണമായും ശാസ്‌ത്രത്തെ കുറിച്ചുള്ളതാണ്. അതിന്‍റെ പ്രകാശനം ചന്ദ്രയാന്‍ 3യുടെ വിക്ഷേപണം നടക്കുന്ന ലോഞ്ച്പാഡില്‍ വച്ച് നടത്താന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്', വിനോദ് മങ്കര അഭിപ്രായപ്പെട്ടു.

167 പേജുള്ള പുസ്‌തകത്തിന്‍റെ മുഖവുര തയ്യാറാക്കിയിരിക്കുന്നത് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആണ്. ശാസ്‌ത്രത്തിന്‍റെ ആഴത്തെ പ്രതിപാതിക്കുന്ന 50 ലേഖനങ്ങളാണ് പുസ്‌തകത്തില്‍ ഉള്ളതെന്ന് എസ് സോമനാഥ് പറഞ്ഞു. ശാസ്ത്രത്തിന്‍റെ സൗന്ദര്യാത്മകവും കാവ്യത്മകവുമായ വശങ്ങളിലേക്കുള്ള ഒരു പര്യവേക്ഷണം കൂടിയാണ് ഈ രചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്‌സ് (Lipi Books) ആണ് 'പ്രിസം' പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (James Webb space telescope), ഡാർക്ക് സ്കൈ ടൂറിസം (Dark Sky Tourism), ബ്ലാക്ക് ഹോൾ സ്ഥിരീകരണം (Black hole confirmation), ലൈക്ക (Laika) എന്ന നായയുടെ ആദ്യ ബഹിരാകാശ യാത്ര മുതലായ വിഷയങ്ങളെയും പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രചയിതാവ് പറഞ്ഞു.

ഒന്നിലധികം പ്രാവശ്യം ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വിനോദ് മങ്കര ആറ് സിനിമകളും 685 ഡോക്യുമെന്‍റെറികളുമാണ് ഇതുവരെ ചെയ്‌തിട്ടുള്ളത്. ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ 'മംഗൾയാനെ'ക്കുറിച്ചുള്ള 'യാനം' എന്ന ശാസ്ത്ര-സംസ്‌കൃത ഡോക്യുമെന്‍ററി നിര്‍മിച്ചതും അദ്ദേഹമാണ്. ചന്ദ്രയാൻ-1-ലെ 'ചന്ദ്രനു നേരേ ചൂണ്ടുവിരൽ', വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്‍റെ 60 വർഷം ആഘോഷിക്കുന്ന 'വിഎസ്എസ്‌സി@60' എന്നിവയും വിനോദ് മങ്കരയുടെ ഡോക്യുമെന്‍ററികളാണ്.

Also Read : Chandrayaan 3 launch | കുതിച്ചുയരാൻ തയ്യാറായി ചന്ദ്രയാൻ -3; വിക്ഷേപണം ജൂലൈ 13ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.