അഗര്‍ത്തല (ത്രിപുര) : പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ത്രിപുരയില്‍ മൂന്ന് വാതക കിണറുകൾ കുഴിച്ചെന്ന് ഒഎന്‍ജിസി അസറ്റ് മാനേജർ തരുൺ മാലിക്. ഭൂമിശാസ്ത്രപരമായ വ്യത്യസ്‌തതകള്‍ കാരണം ചില മേഖലകളില്‍ പരമ്പരാഗത രീതിയില്‍ നിര്‍മാണം സാധ്യമല്ലാത്തതിനാലാണ് പുതിയ പരീക്ഷണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യയായ മാനേജ്‌ഡ് പ്രഷർ ഡ്രില്ലിംഗ് (എംപിഡി) സംസ്ഥാനത്ത് പ്രയോജനകരമാണെന്ന വിലയിരുത്തലിലാണ് ഒഎന്‍ജിസി.
Also read: ഇന്ത്യയില്‍ ആദ്യം: കാഴ്‌ച പരിമിതർക്കായി 'റേഡിയോ അക്ഷ്' ആരംഭിച്ചു
വെസ്റ്റ്, സെപാഹിജാല ജില്ലകളിലാണ് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കിണറുകൾ നിര്‍മ്മിച്ചത്. മേഖലയില്‍ എംപിഡിയുടെ ഉപയോഗം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പറഞ്ഞ തരുണ്‍ മാലിക്, വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് നിന്നും എണ്ണ കുഴിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും മാധ്യമങ്ങളോട് പങ്കുവച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ ഈ സംവിധാനം ത്രിപുര ഒഎന്‍ജിസി ആദ്യമായാണ് ഉപയോഗിച്ചത്.