ETV Bharat / science-and-technology

ശുക്രനിൽ ജീവനുള്ളതിന് തെളിവില്ല ; പഠനം - ലൈഫ് ഇൻ ദി ക്ലൗഡ്‌സ് സിദ്ധാന്തം

ജീവനുകൾ ഭക്ഷണമെടുക്കുകയും അവശിഷ്‌ടങ്ങൾ പുറംതള്ളുകയും ചെയ്യുന്നതിനാൽ ജീവന്‍റെ സാന്നിധ്യമുള്ള അന്തരീക്ഷത്തിൽ രാസ അടയാളങ്ങളുടെ സാന്നിധ്യമുണ്ടാകും

no evidence of life on venus  University of Cambridge research on venus life  ശുക്രൻ ജീവൻ  ശുക്രനിൽ ജീവനില്ല  ലൈഫ് ഇൻ ദി ക്ലൗഡ്‌സ് സിദ്ധാന്തം  കേംബ്രിഡ്‌ജ് സർവകലാശാല ശുക്രൻ ഗവേഷണം
ശുക്രനിൽ ജീവനുള്ളതിന് തെളിവില്ലെന്ന് പഠനം
author img

By

Published : Jul 5, 2022, 10:46 PM IST

വാഷിങ്‌ടൺ : പുതിയ പഠന പ്രകാരം ശുക്രനിലെ സള്‍ഫറിന്‍റെ അനിതരസാധാരണ സ്വഭാവത്തിന് കാരണം അതിന്‍റെ അന്തരീക്ഷത്തില്‍ ജീവനുള്ളത് കൊണ്ടല്ലെന്ന് കണ്ടെത്തല്‍. ബയോകെമിസ്ട്രിയും അന്തരീക്ഷ രസതന്ത്രവും അടിസ്ഥാനപ്പെടുത്തി കേംബ്രിഡ്‌ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ജ്യോതിശാസ്‌ത്രജ്ഞർ നാളുകളായി പഠനം നടത്തുന്ന ലൈഫ് ഇൻ ദി ക്ലൗഡ്‌സ് എന്ന സിദ്ധാന്തം പരീക്ഷിക്കാൻ നടത്തിയ പഠനത്തിൽ ശുക്രന്‍റെ അന്തരീക്ഷത്തിന്‍റെ ഘടനയുമായി ജീവൻ ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് കണ്ടെത്തി.

ജീവനുകൾ ഭക്ഷണം കഴിക്കുകയും അവശിഷ്‌ടങ്ങൾ പുറംതള്ളപ്പെടുകയും ചെയ്യുന്നതിനാൽ ജീവന്‍റെ സാന്നിധ്യമുള്ള അന്തരീക്ഷത്തിൽ രാസ അടയാളങ്ങളുടെ സാന്നിധ്യമുണ്ടാകും. എന്നാൽ ശുക്രനിൽ ഇത്തരം രാസ അടയാളങ്ങൾ ഒന്നുമില്ലെന്ന് ഗവേഷകർ പറയുന്നു. ശുക്രനിൽ ജീവനില്ലെങ്കിലും, സൗരയൂഥത്തിലുടനീളമുള്ള സമാന ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനും ഭൂമി ഉൾപ്പെടുന്ന സൗരയൂഥത്തിന് പുറത്തുള്ള ജീവൻ കണ്ടെത്തുന്നതിനും ഫലങ്ങൾ ഉപയോഗപ്രദമാകുമെന്ന് ഗവേഷകർ പറയുന്നു.

ശുക്രന്‍റെ അന്തരീക്ഷത്തിൽ കാണപ്പെടുന്ന സൾഫറിന്‍റെ അനിതരസാധാരണ സ്വഭാവം വിശദീകരിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി ശാസ്ത്രജ്ഞർ ശ്രമിക്കുകയാണെന്ന് കേംബ്രിഡ്‌ജിലെ എർത്ത് സയൻസസ് വകുപ്പിലെ പ്രൊഫസർ ഡോ. പോൾ റിമ്മർ പറയുന്നു.

ശുക്രന്‍റെ അന്തരീക്ഷത്തിൽ ലഭ്യമായ സൾഫർ അടിസ്ഥാനമാക്കിയുള്ള ഭക്ഷണം ഗവേഷകർ പരിശോധിച്ചു. മനുഷ്യർക്ക് ഇത് ഭക്ഷ്യയോഗ്യമല്ലെങ്കിലും ശുക്രനിൽ ലഭ്യമായ പ്രധാന ഊർജ സ്രോതസ്സാണിത്. ഈ ഭക്ഷണം ജീവൻ ഭക്ഷിക്കുകയാണെങ്കിൽ ചില രാസവസ്തുക്കൾ അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നതിന്‍റെ തെളിവ് കാണും.

സൾഫർ ഡയോക്‌സൈഡ്(SO2) അധികമായി കാണപ്പെടുന്നുവെന്ന ശുക്രന്‍റെ അന്തരീക്ഷത്തിന്‍റെ പ്രത്യേകതയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഭൂമിയുടെ അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം SO2 വും അഗ്നിപർവതങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്നവയാണ്. ശുക്രനിലെ മേഘപാളികൾക്കടിയിൽ ഉയർന്ന അളവിൽ SO2 ഉണ്ട്. പക്ഷേ അവ ഉയരം കൂടിയ പ്രദേശങ്ങളിലെത്തുമ്പോഴേക്ക് അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുക്കപ്പെടുന്നു.

ജീവനുണ്ടെങ്കിൽ അത് അന്തരീക്ഷത്തിന്‍റെ ഘടനയെ ബാധിക്കണം. ഗവേഷകരിൽ ഒരാളായ സീൻ ജോർദാൻ വികസിപ്പിച്ചെടുത്ത മാതൃകകളിൽ ജീവജാലങ്ങൾ നടത്തുന്ന ഉപാപചയ പ്രതിപ്രവർത്തനങ്ങളുടെ പട്ടിക ഉൾപ്പെടുന്നു. ഈ ഉപാപചയ പ്രതിപ്രവർത്തനങ്ങൾ വഴി SO2 അളവിലുണ്ടാകുന്ന കുറവ് വിശദീകരിക്കാനാകുമോ എന്നറിയാൻ ഗവേഷകർ ഈ മാതൃക പരിശോധിച്ചു.

ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കാണാൻ കഴിയാത്ത മറ്റ് തന്മാത്രകൾ ഉത്പാദിപ്പിക്കുന്നതിലൂടെ മാത്രമാണ് SO2 വിന്‍റെ അളവ് കുറയുന്നതെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ ശുക്രന്‍റെ അന്തരീക്ഷത്തിലെ ഉയർന്ന SO2 സാന്നിധ്യം ജീവന്‍റെ സാധ്യതയെ തള്ളിക്കളയുന്നുവെന്ന് ഗവേഷകർ പറയുന്നു. സൾഫർ സ്വീകരിക്കുന്ന ജീവൻ ശുക്രന്‍റെ മേഘപാളികളിൽ ഒളിഞ്ഞിരിക്കുന്നതിന് തെളിവൊന്നുമില്ലെന്ന് ഗവേഷകർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.