ETV Bharat / science-and-technology

സമൂഹമാധ്യമത്തിലെ കൗമാരക്കാരുടെ ശ്രദ്ധയ്ക്ക്, രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം വരുന്നു - Instagram

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരെ നിരീക്ഷിക്കാന്‍ പുതിയ ഫീച്ചറുകളുമായി സ്‌നാപ്‌ചാറ്റ്, ടിക് ടോക്, ഇന്‍സ്‌റ്റാഗ്രാം എന്നീ ജനപ്രിയ ആപ്ളിക്കേഷനുകള്‍

New Features in Social media Platforms  Social Media Platforms  Social media Platforms offers parental controls  Social media and Youth  Pew Research Center  Latest Technology nEws  പുതിയ ഫീച്ചറുകളുമായി സോഷ്യല്‍ മീഡിയ  ആര്‍ക്കാണ് മെസേജ് അയച്ചതെന്ന് ഇനി രക്ഷിതാവിന് അറിയാം  സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരെ നിരീക്ഷിക്കാന്‍ പുതിയ ഫീച്ചറുകളുമായി ജനപ്രിയ ആപ്ളിക്കേഷനുകള്‍  കൗമാരക്കാരെ നിരീക്ഷിക്കാന്‍ പുതിയ ഫീച്ചറുകളുമായി സ്‌നാപ്‌ചാറ്റ്  കൗമാരക്കാരെ നിരീക്ഷിക്കാന്‍ പുതിയ ഫീച്ചറുകളുമായി ഇന്‍സ്‌റ്റഗ്രാം  കൗമാരക്കാരില്‍ സോഷ്യൽ മീഡിയയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ  ഫാമിലി സെന്‍റര്‍  ടിക് ടോക്  ഇന്‍സ്‌റ്റാഗ്രാം  Tik Tok  Instagram
സമൂഹമാധ്യമത്തിലെ കൗമാരക്കാരുടെ ശ്രദ്ധയ്ക്ക്, രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം വരുന്നു
author img

By

Published : Aug 11, 2022, 11:59 AM IST

കൗമാരക്കാരില്‍ സോഷ്യൽ മീഡിയയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനാല്‍ സ്‌നാപ്‌ചാറ്റ് മുതല്‍ ടിക് ടോക് തുടങ്ങി ഇന്‍സ്‌റ്റഗ്രാം വരെയുള്ള പ്ലാറ്റ്‌ഫോമുകൾ സേവനങ്ങൾ സുരക്ഷിതമാക്കാനും, പ്രായത്തിന് അനുയോജ്യമാക്കാനും നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദേശമയക്കുന്നതിൽ നിന്ന് അപരിചിതരെ തടയുന്ന ടൂളുകൾ ഇതിനൊരു ഉദാഹരണമാണ്. അതേസമയം, കൗമാരക്കാരില്‍ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞാൽ പരിധികൾ മറികടക്കാൻ കഴിയും എന്ന ചില ആഴത്തിലുള്ള കുറവുകളും ഈ പ്ലാറ്റ്‌ഫോമുകളിലുണ്ട്.

എന്തു കരുതലാണ് ഈ 'സ്‌നാപ്‌ചാറ്റിന്': കൗമാരക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെ ബാധിച്ചേക്കാവുന്ന ഇത്തരം നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാറുമില്ല. ഈ സന്ദര്‍ഭത്തിലാണ് സ്‌നാപ്‌ചാറ്റ് ചൊവ്വാഴ്ച (09.08.2022) 'ഫാമിലി സെന്‍റര്‍' എന്ന പുതിയ സുരക്ഷാവലയം എത്തിച്ചത്. ഇതിലൂടെ സന്ദേശങ്ങളുടെ ഉള്ളടക്കം അറിയാന്‍ കഴിയില്ലെങ്കിലും, കൗമാരക്കാർക്ക് ആരാണ് സന്ദേശമയക്കുന്നതെന്ന് മാതാപിതാക്കള്‍ക്ക് കാണാന്‍ കഴിയും.

എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നീ മാതാപിതാക്കളുടെ ചോദ്യങ്ങള്‍ കൗമാരക്കാരെ അലോസരപ്പെടുത്തിയേക്കാം. എന്നാല്‍, കൗമാരക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ ഒരു ശ്രദ്ധ വരുത്താന്‍ പുതിയ സംവിധാനത്തിന് ആകുമെന്നാണ് കരുതുന്നതെന്ന് നിര്‍മാതാകള്‍ അവകാശപ്പെടുന്നു. അതേസമയം, ഇവര്‍ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനാല്‍ കൗമാരക്കാരെ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് പ്രതിസന്ധിയാണ് സൃഷ്‌ടിക്കുക.

എന്നാല്‍ സ്‌നാപ്‌ചാറ്റിന്‍റെ പുതിയ നിയന്ത്രണത്തെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ഫീച്ചറുകള്‍ കൗമാരക്കാരില്‍ തങ്ങള്‍ ഒരു തെറ്റായ പ്രായത്തെ പ്രതിനിധീകരിക്കുന്നു എന്ന തോന്നലുണ്ടാക്കാം എന്നതാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ കൗമാരക്കാര്‍ നിയന്ത്രണരേഖ മറികടക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധിവൈഭവം ആവശ്യമില്ലെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. ഒരു ഉപയോക്താവിന്റെ സുഹൃത്തുക്കൾ കൂടുതലും കൗമാരപ്രായത്തിലുള്ളവരാണെങ്കില്‍, അവർ സൈൻ അപ്പ് ചെയ്യുമ്പോൾ 1968ൽ ജനിച്ചുവെന്ന് പറഞ്ഞാൽ പോലും ഉപയോക്താവും കൗമാരക്കാരൻ ആണെന്ന് കണ്ടെത്താനാവും. മാത്രമല്ല, വ്യക്തിയുടെ താൽപ്പര്യങ്ങൾ അവരുടെ യഥാർത്ഥ പ്രായവും വെളിപ്പെടുത്തിയേക്കാം.

'ടിക് ടോക്' ചില്ലറക്കാരനല്ല: കൗമാരക്കാരില്‍ ഏറ്റവും ജനപ്രിയമായ സോഷ്യൽ ആപ്ലിക്കേഷനാണ് ടിക് ടോക്. പ്യു റിസര്‍ച്ച് സെന്‍റര്‍ ബുധനാഴ്ച (10.08.2022) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, നിലവില്‍ 67ശതമാനം പേർ ചൈനയുടെ ഉടമസ്ഥതയിലുള്ള വീഡിയോ പങ്കിടൽ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായി പറയുന്നു. എന്നാല്‍, പ്രായത്തിന് അനുയോജ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ യുവ ഉപയോക്താക്കൾക്ക് നേരിട്ടുള്ള സന്ദേശമയക്കല്‍ ലഭ്യമാക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സ്‌ക്രീൻ-ടൈം മാനേജ്‌മെന്റ് ടൂൾ പോലുള്ള സവിശേഷതകൾ കുട്ടികൾ എത്ര സമയം ആപ്പില്‍ ചെലവഴിക്കുന്നുവെന്ന് മനസിലാക്കാന്‍ യുവാക്കളെയും രക്ഷിതാക്കളെയും ഒരുപോലെ സഹായിക്കുമെന്നും ഇതിന്‍റെ നിര്‍മാതാക്കള്‍ അറിയിക്കുന്നുണ്ട്.

എന്നാല്‍, കുട്ടികളുടെ സുരക്ഷയും കൗമാരക്കാരുടെ മാനസികാരോഗ്യവും ടെക് കമ്പനികള്‍ ഒരുപോലെ സംരക്ഷിച്ചുപോരുന്ന ഒന്നാണ്. ഇതിനാലാണ് കഴിഞ്ഞ മാര്‍ച്ചില്‍, നിരവധി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലുമാര്‍ 'ടിക് ടോക്' യുവ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ രാജ്യവ്യാപകമായി അന്വേഷണം ആരംഭിച്ചത്.

'യൂ ടൂ ഇന്‍സ്‌റ്റാഗ്രാം': ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്‌റ്റാഗ്രാമാണ് കൗമാരക്കാരിൽ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ അപ്ലിക്കേഷന്‍. പ്യു റിസര്‍ച്ച് സെന്‍ററിന്‍റെ കണ്ടെത്തലില്‍ 62 ശതമാനം പേര്‍ ഇന്‍സ്‌റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്. 59 ശതമാനം ഉപയോക്താക്കളുമായി സ്‌നാപ്‌ചാറ്റാണ് മൂന്നാം സ്ഥാനത്ത്. 2014 - 2015 കാലയളവില്‍ 71 ശതമാനത്തിൽ നിന്ന് 32 ശതമാനം കൗമാരക്കാർ മാത്രമാണ് ഫേസ്ബുക്ക് ഉപയോഗിച്ചിട്ടുള്ളതെന്നും പഠനം കണ്ടെത്തി.

അതേസമയം ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരിൽ, പ്രത്യേകിച്ച് പെൺകുട്ടികളില്‍ സോഷ്യൽ നെറ്റ്‌വർക്കിന്റെ ഇത്തരം നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും മാനസികാരോഗ്യത്തിനും, വൈകാരിക പ്രശ്‌നങ്ങൾക്കും കാരണമായെന്ന് ഫേസ്ബുക്കിന് വിവരം നല്‍കുന്ന ഫ്രാൻസെസ് ഹൗഗൻ കമ്പനിയില്‍ നടത്തിയ ആന്തരിക ഗവേഷണത്തിന്‍റെ ഫലമായി വെളിപ്പെടുത്തി. മാത്രമല്ല, ഈ കണ്ടെത്തല്‍ മികച്ച തീരുമാനങ്ങളിലേക്കും കമ്പനിയെ നയിച്ചു. 13 വയസിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള ഇൻസ്‌റ്റഗ്രാം പതിപ്പിനായുള്ള മെറ്റയുടെ തീരുമാനം മാറ്റിവെക്കുന്നതും, കൗമാരക്കാരെയും രക്ഷിതാക്കളെയും പരിഗണിച്ച് പുതിയ സവിശേഷതകള്‍ പുറത്തിറക്കുന്നതും ഇതിന്‍റെ ഫലമായാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.