ETV Bharat / science-and-technology

ജലതരംഗ ആകൃതിയില്‍ പാറകള്‍ ; ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകളുമായി നാസയുടെ ക്യൂരിയോസിറ്റി റോവര്‍ - ചൊവ്വയിലെ വരണ്ട തടാകങ്ങള്‍

ചൊവ്വയിലെ വരണ്ട മേഖലയില്‍ നിന്ന് ലഭിച്ച ഇത്തരമൊരു തെളിവ് നാസ ശാസ്‌ത്രജ്ഞരെ ആശ്ചര്യപ്പെടുത്തി

NASA  Curiosity  Curiosity Rover  Mars  ancient water ripples on Mars  NASA Jet Propulsion Laboratory  NASA JPL  water on Mars  ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നു  ക്യൂരിയോസിറ്റി റോവര്‍  ചൊവ്വയിലെ വരണ്ട മേഖല  ചൊവ്വയിലെ വരണ്ട തടാകങ്ങള്‍  നാസ ചൊവ്വ പര്യവേക്ഷണം
ചൊവ്വ ഗ്രഹം
author img

By

Published : Feb 9, 2023, 8:41 PM IST

വാഷിങ്ടണ്‍ : ചൊവ്വ ഗ്രഹത്തിലെ ആദിമ കാല തടാകങ്ങളെ കുറിച്ചും അതിലെ ജലതരംഗങ്ങളെ കുറിച്ചും തെളിവുകള്‍ കണ്ടെത്തി നാസയുടെ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി റോവര്‍. ചൊവ്വയിലെ ജലതരംഗങ്ങളെ കുറിച്ച് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വ്യക്തമായ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് എന്നാണ് നാസയിലെ ശാസ്‌ത്രജ്ഞന്‍മാര്‍ പറയുന്നത്. ജലതരംഗങ്ങളുടെ ആകൃതി ഉപരിതലത്തില്‍ പതിഞ്ഞ പാറകളാണ്(rippled rock textures) ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയത്.

പാറകളുടെ ഉപരിതലത്തില്‍ ഏങ്ങനെയാണ് ഈ ജലതരംഗ ആകൃതി പതിഞ്ഞത്: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറം ചൊവ്വയിലെ ആഴം കുറഞ്ഞ തടാകങ്ങള്‍ക്ക് മേലുള്ള ജല തരംഗങ്ങള്‍ അടിയില്‍ അടിഞ്ഞിരിക്കുന്ന വസ്‌തുക്കളെ ഇളക്കി മറിച്ചു. ഇത് കാലക്രമേണ തരംഗത്തിന്‍റെ മാതൃക പാറകളില്‍ പതിയുന്നതിന് കാരണമായി.

വെള്ളത്തിന്‍റെ തരംഗ ആകൃതിയുള്ള പാറകള്‍ വ്യക്തമാക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചില ഭാഗങ്ങളില്‍ തടാകങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. ഈ പാറകളാണ് ചൊവ്വയില്‍ വെള്ളം ഉണ്ടായിരുന്നു എന്നുള്ളതിന് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല തെളിവെന്ന് നാസയുടെ ക്യൂരിയോസിറ്റി പ്രൊജക്റ്റിലെ ശാസ്‌ത്രജ്ഞന്‍ അശ്വന്‍ വാസവദ പറഞ്ഞു.

റോവര്‍ നിരവധി കായല്‍ നിക്ഷേപങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു തെളിവ് ലഭിച്ചിരുന്നില്ല. എന്നാല്‍ വരണ്ട ഭാഗം എന്ന് പ്രതീക്ഷിച്ച സ്ഥലത്ത് നിന്നാണ് ഇത്തരമൊരു തെളിവ് ലഭിച്ചത് എന്നും വാസവദ പറഞ്ഞു.

ചൊവ്വയിലെ ആദിമ കാലാവസ്ഥ സങ്കീര്‍ണമായിരുന്നു എന്ന് കണ്ടെത്തല്‍: 2014മുതല്‍ മൗണ്ട് ഷാര്‍പ്പ് എന്ന 5 കിലോമീറ്റര്‍ ഉയരമുള്ള പര്‍വതത്തില്‍ റോവര്‍ പര്‍വതാരോഹണം നടത്തി നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പര്‍വതത്തില്‍ ധാരാളം ജലധാരകളും തടാകങ്ങളും ഉണ്ടായിരുന്നു. ചൊവ്വയില്‍ സൂക്ഷ്മ ജീവികള്‍ ഉണ്ടെങ്കില്‍ അവയ്‌ക്ക് ഏറ്റവും മികച്ച ആവാസ വ്യവസ്ഥയായിരുന്നു ഇത്.

ഈ മലയുടെ അടിത്തട്ടില്‍ നിന്ന് അര മൈല്‍ ക്യൂരിയോസിറ്റി റോവര്‍ കയറിയപ്പോഴാണ് ജലതരംഗ രൂപം ഉപരിതലത്തില്‍ പതിഞ്ഞ ഈ പാറകള്‍ കണ്ടെത്തിയത്. ഈ പാറകളെ 'മാര്‍ക്കര്‍ ബാന്‍ഡ്' എന്നാണ് ശാസ്‌ത്രജ്ഞര്‍ വിളിച്ചത്. ഈ പാറകളുടെ അപ്പുറത്ത് ഗെഡിസ് വാലിസ് എന്ന് വിളിക്കുന്ന താഴ്‌വരയില്‍ നിന്നും ചൊവ്വയിലെ ആദിമ കാലാവസ്ഥയെ കുറിച്ചും ജല സാന്നിധ്യത്തെകുറിച്ചും തെളിവുകള്‍ ലഭിച്ചെന്ന് വാസവദ പറഞ്ഞു.

ജലതരംഗങ്ങള്‍, അവശിഷ്‌ടങ്ങളുടെ ഒഴുക്ക്, താളാത്മകമായ രീതിയിലെ പാറകളിലെ പാളികള്‍ എന്നിവ ചൊവ്വയിലെ ഈര്‍പ്പവും നനവുള്ളതുമായ ഭാഗങ്ങള്‍ അത്ര ലളിതമായി വിശദീകരിക്കാന്‍ പറ്റില്ല എന്നാണ് കാണിക്കുന്നതെന്ന് വസവദ പറയുന്നു. ഭൂമിയെ പോലെ തന്നെ ആദിമ കാലത്തെ ചൊവ്വയിലെ കാലാവസ്ഥ വളരെ സങ്കീര്‍ണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ക്യൂരിയോസിറ്റി റോവര്‍: ഒരു കാറിന്‍റെ വലിപ്പമുള്ള ബഹിരാകാശ വാഹനമാണ് ക്യൂരിയോസിറ്റി റോവര്‍. വരണ്ട തടാകം എന്ന് വിശ്വസിക്കുന്ന ചൊവ്വയിലെ 'ഗേല്‍' ഗര്‍ത്തത്തെ പര്യവേഷണം നടത്തുക എന്നതാണ് ഇതിന്‍റെ പ്രധാന ദൗത്യം.ഗേല്‍ ഗര്‍ത്തത്തിന്‍റെ വടക്കന്‍ ഭാഗത്ത് ക്യൂരിയോസിറ്റി ലാന്‍ഡ് ചെയ്‌തത് 2012 ഓഗസ്റ്റ് 6 നാണ്. ചൊവ്വയുടെ കാലാവസ്ഥ, ഭൂഗര്‍ഭശാസ്‌ത്രം എന്നിവ പഠിക്കുക എന്നതും ക്യൂരിയോസിറ്റി റോവറിന്‍റെ ദൗത്യങ്ങളാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.