ETV Bharat / science-and-technology

ചുഴലിക്കാറ്റ് ഭീഷണി, നാസയുടെ ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം വീണ്ടും മാറ്റി - science news

2025ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുക എന്ന നാസയുടെ ലക്ഷ്യത്തിന് മുന്നോടിയായാണ് ബഹിരാകാശ യാത്രികരെ വഹിക്കാന്‍ ശേഷിയുള്ള ക്യാപ്‌സ്യൂള്‍ വഹിച്ചുള്ള ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം

NASA launch of moon rocket  ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം  നാസ  ഫ്ലോറിഡ തീരത്തെ ചുഴലിക്കാറ്റ്  നാസയുടെ ചന്ദ്ര ദൗത്യം  NASA moon mission  science news  ശാസ്ത്ര വാര്‍ത്തകള്‍
ചുഴലിക്കാറ്റ് ഭീഷണി നാസയുടെ ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം വീണ്ടും മാറ്റി
author img

By

Published : Nov 9, 2022, 12:32 PM IST

ഫ്ലോറിഡ (യുഎസ്‌എ): ഫ്ലോറിഡ തീരത്തെ ചുഴലിക്കാറ്റ് ഭീഷണി കാരണം ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം നാസ വീണ്ടും മാറ്റിവച്ചു. ഓഗസ്റ്റില്‍ തീരുമാനിച്ച വിക്ഷേപണം ഇന്ധന ചോര്‍ച്ച കാരണം മാറ്റിവച്ചിരുന്നു. അടുത്ത ബുധനാഴ്‌ച വരെയെങ്കിലും റോക്കറ്റ് വിക്ഷേപണം ഉണ്ടാവില്ല എന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിക്കോള്‍ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരം തൊടുമെന്ന മുന്നറിയിപ്പാണ് ഉള്ളത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്ന സ്‌പേസ് സെന്‍ററിലെ വിക്ഷേപണത്തറയിലാണ് റോക്കറ്റ് ഉള്ളത്. എങ്കിലും റോക്കറ്റ് അവിടെ നിന്നും മാറ്റിയിട്ടില്ല. കടുത്ത മഴയേയും കാറ്റിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് റോക്കറ്റ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ റോക്കറ്റ് വേറെ സ്ഥലത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് നാസ അധികൃതര്‍ പറഞ്ഞു.

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ദൗത്യത്തിന് മുന്നോടിയായാണ് ചന്ദ്രനിലേക്കുള്ള ഈ റോക്കറ്റ് വിക്ഷേപണം. 410 കോടി അമേരിക്കന്‍ ഡോളറിന്‍റെ ദൗത്യമാണ് ഇത്. ബഹിരാകാശ യാത്രികരെ വഹിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂളിനെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് ചന്ദ്രനിലേക്ക് കുതിക്കുക.

2025ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനാണ് നാസ പദ്ധതിയിടുന്നത്. 1972 ഡിസംബര്‍ 17നാണ് നാസയുടെ അപ്പോളോ ദൗത്യത്തിലൂടെ മനുഷ്യന്‍ അദ്യമായി ചന്ദ്രനില്‍ കാല് കുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.