ബെയ്ജിങ്: ജൂലൈയില്‍ പുതിയ സ്‌മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള. 200 മെഗാപിക്‌സല്‍ ക്യാമറ സൗകര്യം നല്‍കുന്ന 'മോട്ടറോള ഫ്രോണ്ടിയർ' ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്. കൂടാതെ 50എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും, 12എംപി ടെലിഫോട്ടോ സെൻസറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായിരിക്കും ഫോണില്‍ ലഭിക്കുക.
-
Motorola 'Frontier' Release Date Confirmed for July with 200-MP Camerahttps://t.co/uA8QeRicHI#smartphone #motorola #lenovo #samsung #camera #releasedate #specs #features pic.twitter.com/elJmpnsBmh
— Fionna Agomuoh (@techiesupreme) May 24, 2022 " class="align-text-top noRightClick twitterSection" data="
">Motorola 'Frontier' Release Date Confirmed for July with 200-MP Camerahttps://t.co/uA8QeRicHI#smartphone #motorola #lenovo #samsung #camera #releasedate #specs #features pic.twitter.com/elJmpnsBmh
— Fionna Agomuoh (@techiesupreme) May 24, 2022Motorola 'Frontier' Release Date Confirmed for July with 200-MP Camerahttps://t.co/uA8QeRicHI#smartphone #motorola #lenovo #samsung #camera #releasedate #specs #features pic.twitter.com/elJmpnsBmh
— Fionna Agomuoh (@techiesupreme) May 24, 2022
സാംസങ്ങിന്റെ 200-മെഗാപിക്‌സൽ ഐഎസ്ഒ സെല്‍ എച്ച്പി 1 (ISOCELL HP1) ഇമേജ് സെൻസറാണ് പ്രധാനക്യാമറയില്‍ മോട്ടറോള സജ്ജീകരിച്ചിരിക്കുന്നത്. ഇവയ്‌ക്ക് പിക്സൽ ബിന്നിങ് വഴി 12.5 മെഗാപിക്സൽ അല്ലെങ്കിൽ 50 മെഗാപിക്സൽ സ്റ്റിൽ ഇമേജുകൾ നിർമിക്കാൻ സാധിക്കും. 30 ഫ്രെയിം പെര്‍ സെക്കന്‍ഡില്‍ (30fps) 8K വീഡിയോകള്‍ ചിത്രീകരിക്കാനും സെന്‍സര്‍ സഹായകരമാണ്. 200 മെഗാപിക്സലുള്ള ലോകത്തിന്‍റെ ആദ്യ മൊബൈലാണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം.
60 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാം ലഭ്യമായ ഫോണില്‍, 144Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഒഎല്‍ഇഡി (OLED) ഡിസ്‌പ്ലേയാണ് മോട്ടോറോള ഫ്രോണ്ടിയറിലുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെന്‍ 1 (8+GEN1) ചിപ്‌സെറ്റോടെയാണ് ഹാൻഡ്‌സെറ്റെത്തുന്നത്. 4500 എംഎഎച്ച് ( 4500mAh) ബാറ്ററിയുള്ള ഫോണില്‍ 125W ഫാസ്‌റ്റ് ചാര്‍ജിങ്ങാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.