ന്യൂഡൽഹി: രാജ്യത്തെ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനായി രൂപകൽപ്പന ചെയ്‌ത ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച് ലാപ്‌ടോപ്പ് നിർമാതാക്കളായ എച്ച് പി കമ്പനി. Envy x360 15 ശ്രേണിയിലുള്ള ലാപ്‌ടോപ്പുകൾ ഇന്നലെ മുതൽ വിപണിയിലെത്തി. 15.6 ഇഞ്ച് OLED ടച്ച് ഡിസ്‌പ്ലേയും 360 ഡിഗ്രി Hinge യും നൽകുന്ന ലാപ്‌ടോപ്പുകൾക്ക് 82,999 രൂപയാണ് പ്രാരംഭ വില.
മികച്ച ഇൻ - ക്ലാസ് ഡിസ്‌പ്ലേയിലൂടെ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് അവരുടെ സർഗാത്മകതയും ആവിഷ്‌കാരവും സ്വതന്ത്രമായി പ്രകടമാക്കാൻ സാധിക്കുമെന്ന് എച്ച് പി അധികൃതർ പറയുന്നു. കൂടാതെ ഉയർന്ന പ്രകടന ക്ഷമതയും ഉത്‌പാദനക്ഷമതയും ഈ ശ്രേണി വാഗ്‌ദാനം ചെയ്യുന്നതായി എച്ച് പി കമ്പനി ഇന്ത്യയുടെ സീനിയർ ഡയറക്‌ടർ വിക്രം ബേഡി പറഞ്ഞു. 12th Gen Intel Core EVO i7 പ്രൊസസറും Intel Iris Xe Graphics ഉം സംയോജിപ്പിച്ചതാണ് Envy x360 15 ലാപ്‌ടോപ്പുകൾ.
ദീർഘനാൾ ഉപയോഗിച്ചാൽ പോലും ലാപ്‌ടോപ്പിന്‍റെ കളർ അക്യുറസി നഷ്‌ടപ്പെടാതിരിക്കാൻ അതിലെ ഫ്ലിക്കർ-ഫ്രീ, ആന്‍റി - റിഫ്ലെക്ഷൻ സ്‌ക്രീനുകൾ സഹായിക്കും. അതുപോലെ ഉപഭോക്താക്കളുടെ കണ്ണിന്‍റെ സംരക്ഷണത്തിനായി ഐസേഫ് ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിലുള്ളത്. വേഗത്തിലുള്ള ആശയവിനിമയത്തിന് ഇമോജി കീബോർഡ്, 5MP IR കാമറ, ഓട്ടോ ഫ്രെയിം ടെക്‌നോളജി, AI നോയിസ് റിഡക്ഷൻ എന്നിവ പോലുള്ള ഇന്‍റലിജൻസ് ഫീച്ചറുകൾ ഈ ശ്രേണി വാഗ്‌ദാനം ചെയ്യുന്നു.
ഓഷിയൻ ബൗണ്ട് പ്ലാസ്റ്റിക്കും റീസൈക്കിൾഡ് അലുമിനിയവും ഉപയോഗിച്ചാണ് Envy x360 15 ന്‍റെ നിർമാണം. 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്‌ദാനം ചെയ്യുന്ന ഈ ശ്രേണിയിൽ സ്‌ക്രോളിങ് കുറക്കുന്നതിന് വേണ്ടി 88 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതത്തിലാണ് സ്‌ക്രീൻ സജ്ജീകരിച്ചിരിക്കുന്നത്.