ETV Bharat / science-and-technology

രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താം ; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ - മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ച റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍റെ സഹായത്തോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വോട്ടർമാർക്ക് ഇനി നേരിട്ടെത്താതെ സ്വന്തം മണ്ഡലത്തിലെ വോട്ട് ചെയ്യാൻ സാധിക്കും. 2023 ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവർത്തനം തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് പരിചയപ്പെടുത്തും

Remote EVM for domestic migrant voters  Election Commission  remote evm  evm  remote voting machine  remote voting machine for domestic migrant voters  തെരഞ്ഞെടുപ്പ് കമ്മീഷൻ  ന്യൂഡൽഹി  വോട്ടിങ് ആർവിഎമ്മിന്‍റെ സഹായത്തോടെ  രാജ്യത്ത് എവിടെ നിന്നും വോട്ട് രേഖപ്പെടുത്താം  Remote Electronic Voting Machine  ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ  ആർവിഎം  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ  രാജീവ് കുമാർ
തെരഞ്ഞെടുപ്പ് കമ്മീഷൻ
author img

By

Published : Dec 29, 2022, 5:54 PM IST

ന്യൂഡൽഹി : ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി സ്വന്തം നാട് വിട്ട് മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി. ഇനി ഇന്ത്യയിലെവിടെ നിന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താൻ കഴിയും. റിമോട്ട് വോട്ടിങ് മെഷീനിന്‍റെ ( Remote Electronic Voting Machine- RVM) സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്താൻ സാധിക്കുക.

വോട്ടിങ് ആർവിഎമ്മിന്‍റെ സഹായത്തോടെ : നിലവിൽ, ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയ ശേഷം തൊഴിൽ, പഠന ആവശ്യങ്ങൾക്കായി മറ്റിടങ്ങളിൽ താമസിച്ചാൽ വോട്ടുരേഖപ്പെടുത്താൻ വോട്ടർ പട്ടികയിലെ പേര് പുതിയ സ്ഥലത്തേക്ക് മാറ്റി ചേർക്കണം. അല്ലെങ്കിൽ സ്വന്തം മണ്ഡലത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യേണ്ടതുണ്ട്. എന്നാൽ വോട്ട് ചെയ്യാൻ മാത്രമായി നാട്ടിലേക്ക് പോകാൻ പലരും സന്നദ്ധരാകാറില്ല.

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് മൾട്ടി കോൺസ്‌റ്റിറ്റുവന്‍സി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അഥവാ ആർവിഎം തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ചിരിക്കുന്നത്. ആർവിഎമ്മിന് ഇന്‍റർനെറ്റ് സൗകര്യങ്ങൾ ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ആ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പട്ടിക മാത്രമേ ഉണ്ടാകൂ. എന്നാൽ 72 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക റിമോട്ട് മെഷീനിൽ ഉൾപ്പെടുത്താനാകും.

നടപ്പിലാക്കുന്നതിൽ വെല്ലുവിളികൾ ഏറെ : റിമോട്ട് വോട്ടിങ് നടപ്പിലാക്കുന്നതിലെ നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയിട്ടുണ്ട്. പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനായി 2023 ജനുവരി 16ന് രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുമുണ്ട്.

ആർവിഎം തെരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്വകാര്യത ഉറപ്പാക്കല്‍, ആഭ്യന്തര കുടിയേറ്റക്കാരെ നിർവചിക്കല്‍, പെരുമാറ്റച്ചട്ടം നടപ്പാക്കല്‍, വോട്ടർമാരെ തിരിച്ചറിയല്‍, വോട്ടെണ്ണൽ മുതലായ വെല്ലുവിളികൾ മറികടക്കുന്നതിനാണ് രാഷ്‌ട്രീയ പാർട്ടികളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കേന്ദ്രീകൃത വിവരങ്ങൾ ലഭ്യമല്ല എന്നത് വെല്ലുവിളിയാണ്. എല്ലാവരുടെയും നിർദേശങ്ങൾ സ്വീകരിച്ച ശേഷം റിമോട്ട് വോട്ടിങ് നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം 67.4 ആയിരുന്നു.

30 കോടിയിലധികം പേരാണ് വോട്ടവകാശം വിനിയോഗിക്കാതിരുന്നത്, ഇതിൽ ആശങ്കയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. റിമോട്ട് വോട്ടിങ് സംവിധാനം നടപ്പിലാക്കുന്നതോടെ ജനാധിപത്യ പ്രക്രിയയില്‍ യുവാക്കളുടെ പങ്കാളിത്തം ശക്തിപ്പെടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.