വിനായക ചതുര്‍ഥി ആഘോഷങ്ങളിലെ പ്രധാന വിഭവമാണ് മോദകം. ഹിന്ദു ഐതിഹ്യമനുസരിച്ച് ഗണപതിയ്ക്ക് ഏറെ ഇഷ്‌ടപ്പെട്ട ആഹാര വിഭവമായാണ് മോദകത്തെ കണക്കാക്കുന്നത്. ശര്‍ക്കര ഉള്ളില്‍ നിറച്ച് അരിമാവ് കൊണ്ട് പൊതിഞ്ഞ് ഒരു പ്രത്യേക രൂപത്തിലാണ് മോദകം സാധാരണ തയ്യാറാക്കുന്നത്.
പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചോക്ലേറ്റ് ഉപയോഗിച്ച് കൊണ്ട് മോദകത്തിന് ഒരു വെസ്റ്റേണ്‍ ടച്ച് നല്‍കിയാലോ. അര മണിക്കൂര്‍ കൊണ്ട് എളുപ്പത്തില്‍ ചോക്ലേറ്റ് മോദകം (ചോക്ലേറ്റ് കൊഴുക്കട്ട) തയ്യാറാക്കാം. ചോക്ലേറ്റിന് പുറമേ പാലും ബിസ്ക്കറ്റും നട്‌സുമാണ് പ്രധാന ചേരുവകള്‍. ചോക്ലേറ്റ് കൊണ്ടുള്ള വിഭവമായതില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും ഏറെ ഇഷ്‌ടപ്പെടും.