ETV Bharat / opinion

പുതിയ വിദ്യാഭ്യാസ നയം; സാധ്യതകളും പതിയിരിക്കുന്ന അപകടങ്ങളും - പുതിയ വിദ്യാഭ്യാസ നയം

പ്രാഥമിക, ഉന്നത വിദ്യാഭ്യാസ രംഗങ്ങളെ ഒരുപോലെ അഴിച്ചു പണിയുന്നതിന് ഈ നയം ലക്ഷ്യമിടുന്നു. ഘടനാപരവും ബോധനപരവുമായ കാര്യങ്ങള്‍ ഒരുപോലെ ഈ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് നയങ്ങളില്‍ ഊന്നിക്കൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്

National Education Policy 2020: Possibilities and pitfalls  National Education Policy 2020  പുതിയ വിദ്യാഭ്യാസ നയം  സാധ്യതകളും പതിയിരിക്കുന്ന അപകടങ്ങളും
വിദ്യാഭ്യാസ
author img

By

Published : Aug 1, 2020, 1:16 PM IST

രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ മൊത്തത്തില്‍ അഴിച്ചു പണിയുന്നതിനു വേണ്ടി വളരെ വിശാലമായ തരത്തില്‍ രൂപം നല്‍കിയിരിക്കുന്ന ഒന്നാണ് 2020 ജൂലൈ 29ന് തുടക്കം കുറിച്ചിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയം (2020). പ്രാഥമിക, ഉന്നത വിദ്യാഭ്യാസ രംഗങ്ങളെ ഒരുപോലെ അഴിച്ചു പണിയുന്നതിന് ഈ നയം ലക്ഷ്യമിടുന്നു. ഘടനാപരവും ബോധനപരവുമായ കാര്യങ്ങള്‍ ഒരുപോലെ ഈ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് നയങ്ങളില്‍ ഊന്നിയാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്:

1. സ്‌കൂള്‍, എലിമെന്‍ററി സ്‌കൂള്‍ വിദ്യാഭ്യാസം

2. സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളും സ്രോതസ്സുകളും

3. വിദ്യാർഥികളുടെ സമഗ്ര വികാസം

4. എല്ലാവരെയും ഉള്‍പ്പെടുത്തല്‍

5. വിലയിരുത്തലുകള്‍

6. പാഠ്യപദ്ധതിയും ബോധന രൂപഘടനയും

7. അധ്യാപകരെ തെരഞ്ഞെടുക്കല്‍, അധ്യാപക പരിശീലന വിദ്യാഭ്യാസം

8. സര്‍ക്കാര്‍ വകുപ്പുകളുടെയും സമിതികളുടെയും സ്ഥാപനങ്ങളുടെയും പങ്ക്

മേല്‍ പറഞ്ഞ നിര്‍ണായകമായ വിദ്യാഭ്യാസ മേഖലകളുടെ രൂപ പരിണാമത്തിലൂടെ 2035ഓടു കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുന്ന പണത്തില്‍ കാര്യമായ വര്‍ദ്ധന നേടിയെടുക്കുകയും, അതോടൊപ്പം തന്നെ മൊത്തത്തില്‍ സ്‌കൂളുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ അനുപാതം(ജി ഇ ആർ) 50 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. “ഇന്ത്യയെ അറിവിന്‍റെ ഒരു ആഗോള ശക്തിയായി'' വളര്‍ത്തുക എന്നുള്ള ആത്യന്തികമായ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് വിദ്യാഭ്യാസ സംവിധാനത്തില്‍ നവീനതകളും ക്രിയാത്മകതയും കൊണ്ടു വരികയാണ് ഉദ്ദേശം. ഇത് പ്രാഥമിക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരുപോലെ ഒരു ഗഹനമായ പാഠ്യപദ്ധതി മാറ്റത്തിനുള്ള വഴി തുറക്കുകയാണ് ബോധനപരമായ തരത്തില്‍. സ്‌കൂള്‍ തലത്തില്‍, ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു നിര്‍ദേശം, അഞ്ചാം ക്ലാസുവരെയെങ്കിലും പഠനം മാതൃഭാഷയില്‍ ആക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നുള്ള കാര്യമാണ്. അത്രതന്നെ പ്രാധാന്യമുള്ള കാര്യമാണ് പുരോഗമന കലകളിലൂടെയുള്ള സമീപനത്തിനുള്ള ഊന്നല്‍. ഇത് അക്കാദമിക് ശിക്ഷണത്തോടൊപ്പം പ്രവര്‍ത്തി പരിചയ വിദ്യാഭ്യാസവും കൂട്ടി ചേര്‍ക്കുക എന്നുള്ളതാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഒരു അടിസ്ഥാന ഘട്ടവും (3 വയസ്സു മുതല്‍ 8 വയസ്സു വരെയുള്ള പ്രായ ഗണം), തയ്യാറെടുപ്പ് ഘട്ടവും (8 വയസ്സു മുതല്‍ 11 വയസ്സു വരെയുള്ള പ്രായ ഗണം), മധ്യ ഘട്ടവും (11 വയസ്സു മുതല്‍ 14 വയസ്സു വരെയുള്ള പ്രായ ഗണം), സെക്കന്‍ഡറി ഘട്ടവും (14 വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള പ്രായ ഗണം) ഉള്‍പ്പെടുന്നു.

പുരോഗമന കലകളിലൂടെയുള്ള സമീപനത്തിനും, അനുബന്ധമായ പ്രവര്‍ത്തി പരിചയ വിദ്യാഭ്യാസത്തിനും നല്‍കുന്ന ഈ പ്രത്യേക ഊന്നല്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൂടി കൊണ്ടു പോവുകയും, അവിടെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള ഒരു ക്രെഡിറ്റ് സംവിധാനത്തിലൂടെ (സിബിസിഎസ്) അത് പരിപോഷിപ്പിക്കുകയുമാണ് ചെയ്യുക. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക ശിക്ഷാ രീതികളും അതോടൊപ്പം തന്നെ പ്രവര്‍ത്തി പരിചയ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുകയും അതേ സമയം തന്നെ അവിടെ പഠിക്കുന്ന ശിക്ഷണ രീതി/വിഷയത്തില്‍ വിദ്യാർഥിയുടെ മുഖ്യമായ മത്സര യോഗ്യത നിര്‍ബന്ധമായും ആവശ്യപ്പെടാതിരിക്കുകയും ചെയ്യും ഈ പുരോഗമന കലാ പാഠ്യ പദ്ധതി. ഇതിനു പുറമെയാണ് നിലവിലുള്ള മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സുകള്‍ കല, ശാസ്ത്ര വിഷയങ്ങളില്‍ നാല് വര്‍ഷത്തെ പാഠ്യ പദ്ധതിയായി നീട്ടുന്നത്. അതേ സമയം ഒരു വര്‍ഷത്തിനു ശേഷവും (സര്‍ട്ടിഫിക്കറ്റ് പാഠ്യ പദ്ധതി), രണ്ട് വര്‍ഷത്തിനു ശേഷവും (ഡിപ്ലോമ പാഠ്യ പദ്ധതി), അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനു ശേഷവും (ബിരുദ പാഠ്യ പദ്ധതി) കോഴസ് വിട്ടു പോകുവാനുള്ള വഴിയുമുണ്ട്. ഗവേഷണത്തില്‍ മുന്നോട്ട് പോകുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രം നാലാം വര്‍ഷം കൂടി തെരഞ്ഞെടുത്താല്‍ മതിയാകും. അതുപോലെ വിദ്യാർഥികളുടെ സ്വതന്ത്രമായ ചലനം പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ക്രെഡിറ്റുകള്‍ സംരക്ഷിച്ചു വച്ചുകൊണ്ട് അവര്‍ക്ക് നിശ്ചിത കാലയളവിനു ശേഷം വീണ്ടും കോഴ്‌സിനു ചേരാവുന്നതാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളെ സമഗ്രമായി പുനസംഘടിപ്പിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ വെക്കുന്നുണ്ട് ഈ നയം. എച്ച് ആര്‍ ഡി മന്ത്രാലയത്തിന്‍റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി കൊണ്ടാണ് അതിനു തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രീകൃത രാഷ്ട്രീയ ശിക്ഷാ ആയോഗ് (ആര്‍ എസ് എ) ആയിരിക്കും എല്ലാ തലങ്ങളിലേയും കാര്യങ്ങള്‍ തീരുമാനിക്കുകയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഉന്നതാധികാര സമിതി. അതുപോലെ വിദ്യാഭ്യാസ സ്രോതസ്സുകളും നൈപുണ്യങ്ങളും സൃഷ്ടിക്കുവാനും, അത് പരക്കെ വ്യാപിപ്പിക്കുവാനും ചലിപ്പിക്കുവാനും ബന്ധപ്പെട്ടുള്ള പ്രക്രിയകളും ഈ സമിതിയുടെ അധികാര പരിധിയില്‍ വരുന്നു. ഈ സമിതിയില്‍ കേന്ദ്ര മന്ത്രിമാരും, കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ആര്‍ എസ് എ അതിന്‍റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലൂടെ മിഷനുകളോട് ബജറ്റ് നീക്കിയിരുപ്പുകളും, പദ്ധതികള്‍ പുനപരിശോധിക്കലും വ്യത്യസ്തമായി ഫണ്ട് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കാനും, നിശ്ചിത നിലവാരം രൂപീകരിക്കാനും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ (എച്ച് ഇ ഐ കള്‍) അക്രെഡിറ്റ് ചെയ്യാനും, നിയന്ത്രിക്കാനും നിര്‍ദ്ദേശം നല്‍കും. സ്വകാര്യ, പൊതു എച്ച് ഇ ഐ കള്‍ക്കൊരുപോലെ നിയന്ത്രണ, അനന്തരഫല പരിധികള്‍ വികസിപ്പിച്ചെടുക്കും. അഫിലിയേറ്റ് ചെയ്ത തരത്തിലുള്ള സര്‍വകലാശാലകള്‍ അടച്ചു പൂട്ടുവാന്‍ ഈ നയം നിര്‍ദ്ദേശിക്കുന്നു. ഇതിനു പകരമായി മൂന്ന് തരത്തിലുള്ള സ്ഥാപനങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന സര്‍വകലാശാലകള്‍ (ടൈപ്പ്-1), വ്യത്യസ്ത വിഷയങ്ങളില്‍ ബോധനം നടത്തുന്ന സര്‍വകലാശാലകള്‍ (ടൈപ്പ്-2), സ്വയം ഭരണ ബഹു വിഷയ കോളേജുകള്‍ (ടൈപ്പ്-3) എന്നിവയാണവ. ഈ സ്ഥാപനങ്ങളിലേക്ക് അധ്യാപന ജീവനക്കാരെ തെരഞ്ഞെടുക്കുകയും നില നിര്‍ത്തുകയും ചെയ്യുന്നതിനായി കഴിവിന്‍റെ അടിസ്ഥാനത്തിലുള്ള ഒരുമാനദണ്ഡം മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇത്രയും ബൃഹത്തായ ഒരു പരിഷ്‌കാരം തുടക്കത്തിലെ പ്രശ്‌നങ്ങള്‍ ഏതുമില്ലാതെ നടപ്പിലാക്കപ്പെടും എന്നു കരുതുന്നത് ബാലിശമാണ്. അതിനാല്‍ അങ്ങേയറ്റം അഭിലാഷ പൂര്‍ണ്ണമായ ഈ വിദ്യാഭ്യാസ നയത്തിന്‍റെ പേറ്റുനോവുകള്‍ മൊത്തത്തില്‍ രേഖപ്പെടുത്തുന്നത് അനുയോജ്യമായ ഒരു കാര്യമായിരിക്കും. കാരണം 2020-ലെ പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാന ശിലയാണല്ലോ ഈ പരിഷ്‌കാരങ്ങള്‍. യൂറോപ്പില്‍ 1998-99-ല്‍ തുടക്കം കുറിച്ച ഒന്നാണ് ബൊലോഗ്ന കണ്‍വെന്‍ഷന്‍. ഇത് പങ്കാളിത്ത രാജ്യങ്ങളില്‍ നടപ്പില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളുടെ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച ഒന്നാണ്. മൂന്ന് ചാക്രിക തലത്തിലുള്ള (ബാച്ചിലര്‍, മാസ്‌റ്റേഴ്‌സ്, ഡോക്ടറേറ്റ്) ബിരുദ ഘടനയും, യൂറോപ്യന്‍ ക്രെഡിറ്റ്‌സ് ആന്‍റ് ട്രാന്‍സ്വര്‍ ആന്‍റ് അക്യുമിലേഷന്‍ സിസ്റ്റം (ഇ സി ടി എസ്), യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ട്‌സ് ആന്‍റ് ഗൈഡ് ലൈന്‍സ് ഫോര്‍ ക്വാളിറ്റി അഷ്വറന്‍സ് ഇന്‍ ദ യൂറോപ്യന്‍ ഹൈയര്‍ എഡ്യുക്കേഷന്‍ ഏരിയ (ഇ എസ് ജി) എന്നിങ്ങനെ സ്വീകരിക്കപ്പെട്ട രീതികള്‍ എന്നിവയും ഉള്‍പ്പെടുന്നതാണ്. ഇതില്‍ നിലവാരം ഉറപ്പു നല്‍കല്‍ ഒരു പ്രത്യേകതയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍, ബിരുദ ധാരികള്‍, സര്‍വകലാശാലകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് പങ്കാളിത്തമുള്ളവര്‍ എന്നിവര്‍ക്കെല്ലാം വിവിധ വ്യവസ്ഥകളിലെ നിലവാരത്തിവും, വിവിധ ദായകരുടെ പ്രവര്‍ത്തന നിലവാരവും ഉറപ്പ് വരുത്തുവാന്‍ കഴിയും.

പതിയിരിക്കുന്ന അപകട സാധ്യതകളെ മറി കടക്കുവാന്‍ പ്രാപ് തമാണോ പുതിയ വിദ്യാഭ്യാസ നയം-2020 എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഇവിടെയാണ് ഈ നയത്തിലെ ചില നിശബ്ദതകളും, വൈരുദ്ധ്യങ്ങളും പ്രസക്തമാകുന്നത്. ഈ നയത്തിന്‍റെ ലക്ഷ്യത്തിനു മുന്നിലുള്ള ആദ്യത്തെ പ്രധാന കടമ്പ എന്നുള്ളത് 2035 ആകുമ്പോഴേക്കും 50 ശതമാനം എന്ന നിരക്കിലേക്ക് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ചേരുന്നതിന്‍റെ അനുപാതം വര്‍ദ്ധിപ്പിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യത്തില്‍ ഉള്ള യാഥാർഥ്യമാണ്. മൊത്തത്തില്‍ വിദ്യാർഥികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുന്നതിന്‍റെ അനുപാതം ഇത്രയും വലിയ തോതിലേക്ക് ഉയര്‍ത്തുക എന്നുള്ളത് പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിഭീമമാം വിധം വര്‍ദ്ധിപ്പിക്കേണ്ട അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് ലഭിക്കും? ഇക്കാര്യത്തില്‍ നയം കൃത്യമായ തീരുമാനം ഒന്നും പറയുന്നില്ല. സ്വകാര്യ മേഖലയില്‍ നിന്നും, മനുഷ്യത്വപരമായി ചിന്തിക്കുന്നവരില്‍ നിന്നും സംഭാവനകള്‍ പ്രതീക്ഷിക്കുന്നുണ്ട് ഈ നയം. പക്ഷെ ഗ്രാമീണ, പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ അത്തരം സംഭാവനകള്‍ വിരളമായിരുന്നു എന്നാണ് മുൻകാല ചരിത്രം സൂചിപ്പിക്കുന്നത്. എന്നാല്‍ നയരേഖ പ്രകാരം ഓണ്‍ലൈനിലൂടെ വിദൂരത്തിരുന്ന് പഠിക്കുക അതുപോലെ വന്‍ തോതിലുള്ള ഓണലൈന്‍ കോഴ്‌സുകള്‍ എന്നിവയിലൂടെയുള്ള വികാസം “ജി ഇ ആര്‍ 50 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിന് നിര്‍ണ്ണായക പങ്ക് വഹിക്കും'' എന്ന് പറയുന്നുണ്ട്. എന്നാല്‍ കൊവിഡ്-19 അടച്ചു പൂട്ടലിന്റെ കാലഘട്ടത്തില്‍ ഓണലൈന്‍ വിദ്യാഭ്യാസത്തിന്‍റെ അടുത്ത കാലത്തെ അനുഭവം സൂചിപ്പിക്കുന്നത് അത് ഇലക്‌ട്രോണിക് ഉപകരണങ്ങളോ, ഓണലൈന്‍ കോഴ്‌സുകളില്‍ പങ്കെടുക്കുവാനുള്ള നെറ്റ് വര്‍ക്ക് ബന്ധമോ ഒന്നും താങ്ങാന്‍ കഴിയാത്ത പാവപ്പെട്ട മനുഷ്യരെ സംബന്ധിച്ചിടത്തോളം ഗുണകരമല്ല എന്നുള്ളതാണ്.

നിലവിലെ വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്ന കോഴ്‌സുകളോട് അനുഭാവം പുലര്‍ത്തുന്ന ഒരു നിര്‍മ്മിതമായ പ്രവണത ഈ നയത്തിനുണ്ട്. ഇത് നിലവില്‍ തന്നെ വളരെ ദുര്‍ബലമായിരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ, വികസന സാധ്യതകള്‍ക്ക് എതിരായി തീരും. നാല് വര്‍ഷത്തെ ബിരുദ കോഴ്‌സ് കൊണ്ടു വരുന്നത് ഏതാണ്ട് ഒരു വര്‍ഷത്തെ അധിക ചെലവാണ് വിദ്യാഭ്യാസത്തിലേക്ക് കൊണ്ടു വരുന്നത്. ഇത് മധ്യ വര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയാത്ത ഒന്നായി തീരും. ഗവേഷണത്തില്‍ ഒരു ജീവിതമോ, ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ തേടുന്നതിനോ വേണ്ടി അല്ലാതെ സാമ്പത്തികമായ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് നിശ്ചയിക്കപ്പെട്ട വിവിധ ഇടക്കാല ഘട്ടങ്ങളില്‍ പഠനം ഉപേക്ഷിച്ച് പോകുവാന്‍ മധ്യ, കീഴ് വര്‍ഗ്ഗ വിഭാഗങ്ങളിലെ ഒട്ടേറെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നത് ഇതുമൂലം കാണേണ്ടി വന്നേക്കും. മാത്രമല്ല, പുതിയ വിദ്യാഭ്യാസ നയം ഫീസ് നിരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനായി വിദ്യാഭ്യാസ വായ്പകള്‍ സ്വീകരിക്കുന്നതാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതും ഈ ഒരു പ്രവണത കൂടുതലാകുന്നതിന് കാരണമാകാന്‍ ഇടയുണ്ട്. വ്യവസായ മേഖലയിലേയും, വാണിജ്യ ബിസിനസുകളിലേയും ഗവേഷണ, വികസന ആവശ്യങ്ങളോട് കൂട്ടികെട്ടുകയാണ് എച്ച് ഇ ഐ കളിലെ ഗവേഷണ സാധ്യതകളെ ഈ നയത്തിന്‍റെ പ്രയോക്താക്കള്‍. ഇങ്ങനെ പോയാല്‍ ശാസ്ത്രത്തിലും, സാമൂഹിക ശാസ്ത്രത്തിലും ഒരുപോലെ ആഴത്തിലുള്ള സൈദ്ധാന്തിക ഗവേഷണം തന്നെ ഇല്ലാതായി മാറും. അതിനാൽ ഈ നയം നടപ്പില്‍ വരുത്തുന്നതിന് വേണ്ടി ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തല്‍ക്കാലം വേണ്ടെന്ന് വെക്കുന്നത് അഭികാമ്യമല്ല എന്ന് പറയാതിരിക്കാന്‍ വയ്യ.

-കുമാര്‍ സഞ്ജയ് സിംഗ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.