സാൻഫ്രാൻസിസ്‌കോ: ഗൂഗിൾ പിക്‌സൽ 5, പിക്‌സൽ 4എ 5ജി ഫോണുകൾ അവതരിപ്പിച്ചു. രണ്ട് ഫോണുകളും ഇന്ത്യയിൽ ലഭ്യമാകില്ല. എല്ലാ പിക്‌സൽ ഫോണുകൾ പോലെയും സുരക്ഷിതത്വവും സംരക്ഷണവും ലാക്കാക്കിയാണ് പിക്‌സൽ 5, പിക്‌സൽ 4എ 5ജിയും അവതരിപ്പിക്കുന്നത് എന്ന് ഗൂഗിള്‍ അറിയിച്ചു. രണ്ട് ഫോണുകളിലും ടൈറ്റണ്‍ ടിഎം എം സെക്യൂരിറ്റി ചിപ്പിന്‍റെ സുരക്ഷിതത്വമുണ്ട്. മൂന്ന് വർഷത്തെ സോഫ്‌റ്റ്‌വെയർ, സെക്യൂരിറ്റി അപ്പ്ഡേറ്റുകളും ഉണ്ടാകുമെന്നും ഗൂഗിൾ പ്രത്യേക കുറിപ്പിലൂടെ ആറിയിച്ചു.
പിക്‌സൽ 5ന് $699 ഡോളറും പിക്‌സൽ 4എ 5ജിക്ക് 499 ഡോളറുമാണ് വില. 5ജി നെറ്റ്‌വർക്ക് ഉള്ള ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, അയർലന്‍റ്, ജപ്പാൻ, തായിലന്‍റ്, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലാകും ഫോണ്‍ ലഭ്യമാവുക. ഒക്‌ടോബർ 15ന് ജപ്പാനിലാണ് പിക്‌സൽ 4എ 5ജി ആദ്യം ലോഞ്ച് ചെയ്യുക. നേരത്തെ പിക്‌സൽ 4എ ഗൂഗിൾ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തിരുന്നു.
പിക്‌സൽ 5 സവിശേഷതകൾ
ഡിസ്‌പ്ലെ 6 ഇഞ്ച് ഫുൾ എച്ച്ഡി+
90 ഹെർട്‌സ് റിഫ്രെഷ് റേറ്റ്
പ്രൊസസർ സ്‌നാപ്‌ഡ്രാഗണ്‍ 765ജി (എക്‌സ്52 5ജി മോഡം)
റാം 8ജിബി
സ്റ്റോറേജ് 128ജിബി
പിൻ കാമറ 12.2 എംപി+16 എംപി
മുൻ കാമറ 8എംപി
ബാറ്ററി 4080 എംഎഎച്ച്
18 വാട്ട് ഫാസ്റ്റ് ചാർജിങ്ങ്/ വയർലെസ് ചാർജിങ്ങ്
പിക്‌സൽ 4എ 5ജി സവിശേഷതകൾ
ഡിസ്‌പ്ലെ 6.2 ഇഞ്ച് ഒഎൽഇഡി
60 ഹെർട്‌സ് റിഫ്രെഷ് റേറ്റ്
പ്രൊസസർ സ്‌നാപ്‌ഡ്രാഗണ്‍ 765ജി (എക്‌സ്52 5ജി മോഡം)
റാം 6ജിബി
സ്റ്റോറേജ് 128ജിബി
പിൻ കാമറ 12.2 എംപി+16 എംപി
മുൻ കാമറ 8എംപി
ബാറ്ററി 3885 എംഎഎച്ച് 18 വാട്ട് ഫാസ്റ്റ് ചാർജിങ്ങ്