കോട്ടയം: ഈരാറ്റുപേട്ട എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടെ 10 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയിലായി. മേലുകാവ് സ്വദേശി പുകിലന്‍ എന്ന് വിളിപ്പേരുള്ള അനന്തു റെജി (26) ആണ് പിടിയിലായത്. ഇടമറുകില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍ നിന്നും മദ്യം പിടിച്ചെടുത്തത്. 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഓട്ടോയില്‍ നിന്നും കണ്ടെടുത്തു. ഹണിബീ ബ്രാന്‍ഡിയുടെ അരലിറ്റരിന്റെ 20 കുപ്പികളാണ് കണ്ടെടുത്തത്. 'പുകിലന്‍ ബാറിനെ ' കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ മാസങ്ങളായി എക്‌സൈസ് ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയുടെ മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ സര്‍ക്കാരിലേക്ക് കണ്ട് കെട്ടി. പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഭിലാഷ് കുമ്മണ്ണൂര്‍, പാര്‍ട്ടിയില്‍ പ്രിവന്‍റീവ് ഓഫീസര്‍ ടി.ജെ. മനോജ്, ഷാഡോ എക്‌സൈസ് അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉണ്ണി മോന്‍ മൈക്കിള്‍, സ്റ്റാന്‍ലി ചാക്കോ, നൗഫല്‍ സി.ജെ.എന്നിവരും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജസ്റ്റിന്‍ തോമസ് , പ്രസാദ് പി.ആര്‍ ,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീത വി നായര്‍ എന്നിവരും പങ്കെടുത്തു.
ഈരാറ്റുപേട്ടയിൽ 10 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയിലായി - ഈരാറ്റുപേട്ട എക്‌സൈസ്
മേലുകാവ് സ്വദേശി പുകിലന്‍ എന്ന് വിളിപ്പേരുള്ള അനന്തു റെജി (26) ആണ് പിടിയിലായത്.