ETV Bharat / jagte-raho

രണ്ട് ഡിജെ പാര്‍ട്ടി നടത്തിപ്പുകാര്‍ ലഹരി മരുന്നുമായി കൊച്ചിയില്‍ പിടിയില്‍ - arrested with drugs

38 എക്സ്റ്റസി പിൽസും അഞ്ച് ഗ്രാം എംഡിഎംഎയും പ്രതികളില്‍ നിന്ന് കൊച്ചി സിറ്റി ഡൻസാഫും മരട് പൊലീസും ചേർന്ന് പിടികൂടി

ഡിജെ പാര്‍ട്ടി  ഡിജെ പാര്‍ട്ടി നടത്തിപ്പുകാര്‍ കൊച്ചിയില്‍ പിടിയില്‍  ഡൻസാഫ്  dj party organisers  arrested with drugs  kochi
ഡിജെ പാര്‍ട്ടി നടത്തിപ്പുകാരാര്‍ ലഹരി മരുന്നുമായി കൊച്ചിയില്‍ പിടിയില്‍
author img

By

Published : Dec 30, 2019, 6:55 PM IST

കൊച്ചി: ഡിജെ പാര്‍ട്ടി നടത്തിപ്പുകാരായ രണ്ടുപേര്‍ ലഹരി മരുന്നുമായി കൊച്ചിയില്‍ പിടിയിലായി. ബെംഗളൂരു സ്വദേശി അഭയ് രാജ് (25), തൃപ്പൂണിത്തുറ സ്വദേശി നൗഫൽ (22) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സിന് (ഡൻസാഫ്) ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈറ്റില ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരില്‍ നിന്നും 38 എക്സ്റ്റസി പിൽസും അഞ്ച് ഗ്രാം എംഡിഎംഎയും കൊച്ചി സിറ്റി ഡാൻസാഫും മരട് പൊലീസും ചേർന്ന് പിടികൂടി.

കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിരുന്നവരാണ് പിടിയിലായവർ. ഇവർ ബെംഗളൂരുവിലെ ലഹരി മാഫിയ ബന്ധങ്ങൾ ഉപയോഗിച്ച് ലഹരി മരുന്നുകൾ ശേഖരിച്ച് കേരളത്തിൽ ഡിജെ പാർട്ടികളിലും മറ്റും വിൽപ്പന നടത്തി വരികയായിരുന്നു. പുതുവർഷത്തോട് അനുബന്ധിച്ച് ഡിസംബർ 31 ന് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ പാർട്ടി അറേഞ്ച് ചെയ്തിരുന്നു. അതിനായി എത്തിച്ച മയക്കുമരുന്നുകൾ സഹിതം പാർട്ടിക്കുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്.

Intro:Body:ലഹരിമരുന്നുകളുമായി ഡി.ജെ. നടത്തിപ്പുകാരായ രണ്ട് യുവാക്കൾ കൊച്ചിയിൽ പിടിയിൽ.

ഡിസ്ട്രിക് ആൻററ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ,
കൊച്ചിയിലെ വൈറ്റില ഭാഗത്തു നടത്തിയ പരിശോധനയിൽ അതീവ മാരകമായ 38 എക്സ്റ്റസി പിൽസും 5 ഗ്രാം MDMA യുമായി രണ്ട് യുവാക്കളെ കൊച്ചി സിറ്റി ഡാൻസാഫും മരട് പോലീസും ചേർന്ന് പിടികൂടി. ബാംഗ്ലൂർ വൈറ്റ് സിറ്റി ലേഔട്ടിൽ അഭയ് രാജ് (25). തൃപ്പൂണിത്തുറ എരൂർ കുരിക്കൽ വീട്ടിൽ നൗഫൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ അഭയ് രാജും, തൃപ്പൂണിത്തുറ സ്വദേശി നൗഫലും ഡി.ജെപാർട്ടിയുടെ കോഡിനേറ്റർമാരാണ്. ഇവർ ബാംഗ്ലൂരിലെ ലഹരി മാഫിയ ബന്ധങ്ങൾ ഉപയോഗിച്ച് ലഹരി മരുന്നുകൾ ശേഖരിച്ച് കേരളത്തിൽ ഡി ജെ പാർട്ടികളിലും മറ്റും വിൽപ്പന നടത്തി വരികയായിരുന്നു.
കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ച് DJ പാർട്ടികൾ സംഘടിപ്പിച്ചിരുന്നവരാണ് പിടിയിലായവർ.
അഭയ് രാജിനെ SCAR FACE എന്നും നൗഫലിനെ ALIE HOOK എന്നീ പേരുകളിലാണ് പാർട്ടികളിൽ അറിയപ്പെട്ടിരുന്നത്. പാർട്ടികൾ സംഘടിപ്പിച്ച് വൻതോതിൽ മയക്കുമരുന്ന് വിറ്റഴിക്കകയായിരുന്നു ഇവരുടെ ലക്ഷ്യം.പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർഗ്ഗമായിരുന്നുDJ പാർട്ടികൾ.
പുതുവർഷത്തോട് അനുബന്ധിച്ച് ഡിസംബർ 31 ന് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ പാർട്ടി അറേഞ്ച് ചെയ്തിരുന്നു. അതിനായി എത്തിച്ച മയക്കുമരുന്നുകൾ സഹിതം പാർട്ടിക്കുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് ഇരുവരും പോലീസ് പിടിയിലായത്.

Etv Bharat
Kochi
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.