ETV Bharat / jagte-raho

വീടിന്‍റെ പൂട്ടുപൊളിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ - പൂക്കോട്ടുംപാടം

താമരേശരി പുതുപ്പാടി സ്വദേശി മുഹമ്മദാലിയാണ് പിടിയിലായത്. പൂക്കോട്ടുംപാടം പൊലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.

thief arrested by kerala police  വീടിന്‍റെ പൂട്ടുപൊളിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ  മലപ്പുറം  പൂക്കോട്ടുംപാടം  പൂക്കോട്ടുംപാടം പൊലീസ്
വീടിന്‍റെ പൂട്ടുപൊളിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ
author img

By

Published : Dec 3, 2020, 8:40 PM IST

മലപ്പുറം: വീടിന്‍റെ പൂട്ടുപൊളിച്ച് സ്വര്‍ണ്ണാഭരണവും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ പ്രതി പിടിയിൽ. താമരേശരി പുതുപ്പാടി സ്വദേശി മുഹമ്മദാലി (മുക്കം മുഹമ്മദാലി-61) ആണ് പിടിയിലായത്. നവംബര്‍ 15-നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അമരമ്പലം പാലത്തിനു സമീപമുള്ള വീടിന്‍റെ പിറകുവശത്തെ ഗ്രില്ലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് ഇയാള്‍ മോഷണം നടത്തിയത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വിവിധ മോഷണക്കേസുകളില്‍പെട്ട പിടികിട്ടാപ്പുള്ളിയാണ് പൂക്കോട്ടുംപാടം അങ്ങാടിയില്‍വെച്ച് പൊലീസിന്‍റെ പിടിയിലായത്. മോഷണം നടന്ന ഉടന്‍തന്നെ പ്രത്യേക അന്വേഷണ സംഘം രൂപവല്‍കരിച്ചിരുന്നു. സംഭവ സ്ഥലത്തു നിന്നും ലഭിച്ച വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചും പൂക്കോട്ടുംപാടത്തും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

പ്രതിയേയും ഇയാളുടെ വാഹനത്തെയും കുറിച്ച് കൃത്യമായ സൂചന ഇതിലൂടെ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മഞ്ചേരി, എടവണ്ണ, ഭാഗങ്ങളില്‍ വ്യാജ പേരുകളില്‍ വാടകവീടുകളില്‍ താമസിച്ചു വരുകയായിരുന്നുവന്ന് മനസിലായി. ബൈക്കില്‍ കറങ്ങിനടന്ന് പകല്‍സമയത്ത് ആളില്ലാത്ത വീടുകളില്‍ കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു. മോഷണം നടത്താനായി ബൈക്കില്‍ കറങ്ങുന്നസമയത്താണ് ഇയാള്‍ പിടിയിലായത്.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ കാളികാവ്, കരുവാരക്കുണ്ട് സ്‌റ്റേഷന്‍ പരിധികളിലായി നിരവധി വീടുകളില്‍ മോഷണശ്രമങ്ങള്‍ നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ മഞ്ചേരി, അരീക്കോട്, പെരിന്തല്‍മണ്ണ, മങ്കട, പട്ടാമ്പി, തലശേരി, കൂത്തുപറമ്പ്, കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. പൂക്കോട്ടുംപാടം ഇന്‍സ്‌പെക്‌ടര്‍ പി. വിഷ്ണു, എസ്.ഐ. രാജേഷ് അയോടന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.