ETV Bharat / jagte-raho

ഇരുന്നൂറിലേറെ മോഷണക്കേസുകള്‍ : ബിജു സെബാസ്റ്റ്യനും കൂട്ടാളിയും പിടിയില്‍

author img

By

Published : Nov 15, 2019, 12:03 AM IST

Updated : Nov 15, 2019, 12:50 AM IST

മോഷണം നടത്തിയ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. കൂട്ടുപ്രതിയായ തിരുവല്ല കവിയൂർ സ്വദേശി കപ്യാർ ജോസ് എന്നു വിളിക്കുന്ന ജേക്കബ് ജോസിനെയും തിരുവല്ല പൊലീസ് പിടികൂടിയിട്ടുണ്ട്.

ഇരുന്നൂറിലേറെ മോഷണക്കേസുകള്‍ : കുപ്രസിദ്ധ മോഷ്‌ടാവ് ബിജു സെബാസ്റ്റ്യനും കൂട്ടാളിയും പിടിയില്‍

തിരുവല്ല: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുന്നൂറിലേറെ മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവും കൂട്ടാളിയും തിരുവല്ല പൊലീസിന്‍റെ പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് കാരൂർകോണം ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യൻ ( 47 ), കൂട്ടുപ്രതിയായ തിരുവല്ല കവിയൂർ ഞാൽഭാഗം ചക്കാലയിൽ കപ്യാർ ജോസ് എന്നു വിളിക്കുന്ന ജേക്കബ് ജോസ് ( 44 ) എന്നിവരാണ് ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന് പൊലീസ് വലയിയിലായത്.

ഇരുന്നൂറിലേറെ മോഷണക്കേസുകളിലെ പ്രതി കുപ്രസിദ്ധ മോഷ്‌ടാവ് ബിജു സെബാസ്റ്റ്യനും കൂട്ടാളിയും പിടിയില്‍

കഴിഞ്ഞ പതിനൊന്നാം തീയതി തിരുവല്ല തീപ്പിനിപ്പറമ്പിൽ പുത്തൻ പുരയ്ക്കൽ സജീവ് മാത്യുവിന്‍റെ വീടിന്‍റെ മുൻവാതിൽ തകർത്ത് അകത്തു കയറി വില പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം വീട്ടിലെ കാറുമായി കടന്ന കേസിൽ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. തീപ്പിനിയിലെ വീട്ടില്‍ നിന്നും ലഭിച്ച ബിജു സെബാസ്റ്റ്യന്‍റെ വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.
പകൽ സമയങ്ങളിൽ പച്ചക്കറികളുമായി തള്ളുവണ്ടിയിൽ കറങ്ങി നടന്ന് വീടുകൾ നോക്കി വെച്ച് രാത്രിയിൽ വാതിൽ തകർത്ത് മോഷണം നടത്തുന്നതാണ് ബിജു സെബാസ്റ്റ്യന്‍റെ രീതി. മോഷണം നടത്തുന്ന വീടുകളിൽ ആഹാരം പാകം ചെയ്ത് കഴിച്ച് മദ്യപിച്ച് വിശ്രമിച്ച ശേഷം വാഹനവും അതിന്‍റെ രേഖകളും ഉൾപ്പടെ കൈക്കലാക്കി കടക്കുന്നതാണ് ബിജുവിന്‍റെ പതിവ്.

കേസിലെ രണ്ടാം പ്രതിയായ ജേക്കബ് ജോസ് 25 വർഷം മുമ്പ് മോഷണ ശ്രമത്തിനിടെ തോട്ടഭാഗം കത്തോലിക്ക പള്ളി വികാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു. ഈ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരവേ ബിജു സെബാസ്റ്റ്യനുമായുണ്ടായ അടുപ്പമാണ് മോഷണങ്ങളിൽ കൂട്ടാളിയാക്കാൻ ഇടയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Intro:Body:സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുനൂറിലേറെ മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവുംയും കൂട്ടാളിയും തിരുവല്ല പോലീസിന്റെ പിടിയിൽ;

തിരുവനന്തപുരം പോത്തൻകോട് കാരൂർകോണം ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യൻ ( 47 ) , കൂട്ടുപ്രതിയായ തിരുവല്ല കവിയൂർ ഞാൽഭാഗം ചക്കാലയിൽ കപ്യാർ ജോസ് എന്നു വിളിക്കുന്ന ജേക്കബ് ജോസ് ( 44 ) എന്നിവരെയാണ് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്നും പൊലീസ് വലയിയിലായത്.

കഴിഞ്ഞ 11-ാം തീയതി തിരുവല്ല തീപ്പിനി പറമ്പിൽ പുത്തൻ പുരയ്ക്കൽ സജീവ് മാത്യുവിന്റെ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറി വില പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോൽ കൈക്കലാക്കി കാറുമായി കടന്ന കേസിൽ തിരുവല്ല പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്വിഫ്റ്റ് കാറും അടൂരിൽ നിന്നും കഴിഞ്ഞ മാസം മോഷ്ടിച്ച സെൻ എസ്റ്റിലോ കാറും ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്നും പോലീസ് കണ്ടെടുത്തു. തീപ്പിനിയിലെ മോഷണത്തിനിടെ വീടിന്റെ മുൻവാതിലിൽ നിന്നടക്കം ലഭിച്ച ബിജു സെബാസ്റ്റ്യന്റെ വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. പകൽ സമയങ്ങളിൽ പച്ചക്കറികളുമായി തള്ളുവണ്ടിയിൽ കറങ്ങി നടന്ന് പോർച്ചിൽ കാറുള്ളതും ആൾത്താമസമില്ലാത്തതുമായ വീടുകൾ നോക്കി വെച്ച് രാത്രിയിൽ വാതിൽ തകർത്ത് മോഷണം നടത്തുന്നതാണ് ബിജു സെബാസ്റ്റ്യന്റെ രീതി. മോഷണം നടത്തുന്ന വീടുകളിൽ ആഹാരം പാകം ചെയ്ത് കഴിച്ച് മദ്യപിച്ച് വിശ്രമിച്ച ശേഷം വാഹനവും അതിന്റെ രേഖകളും ഉൾപ്പടെ കൈക്കലാക്കി കടക്കുന്നതാണ് ബിജുവിന്റെ പതിവ് രീതി. ഇങ്ങനെ മോഷ്ടിക്കുന്ന വാഹനങ്ങൾ കിട്ടുന്ന വിലയ്ക്ക് മറിച്ചുവിറ്റ് ലഭിക്കുന്ന പണം ആർഭാട ജീവിതത്തിനായാണ് പ്രതി ചെലവഴിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ജേക്കബ് ജോസ് 25 വർഷം മുമ്പ് മോഷണ ശ്രമത്തിനിടെ തോട്ടഭാഗം കത്തോലിക്ക പള്ളി വികാരിയെ കൊലപ്പെടുത്തിയ കേസിലും ഒന്നാം പ്രതിയായിരുന്നു. ഈ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരവേ ബിജു സെബാസ്റ്റ്യനുമായുണ്ടായ അടുപ്പമാണ് മോഷണങ്ങളിൽ കൂട്ടാളിയാക്കാൻ ഇടയാക്കിയത്. മറ്റൊരു മോഷണക്കേസിൽ പിടിക്കപ്പെട്ട ബിജു സെബാസ്റ്റ്യൻ കഴിഞ്ഞ മാസം ഏഴിനാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും മോചിതനായത്. അന്ന് തന്നെയാണ് അടൂർ ഏഴംകുളത്തു നിന്നും സെൻ എസ്റ്റിലോ കാർ മോഷ്ടിച്ചത്. വിവിധ ജില്ലകളിൽ നിന്നായി ഇരുചക വാഹനങ്ങളും ടിപ്പർ അടക്കമുള്ളവയും മോഷ്ടിച്ച ഒട്ടനവധി കേസുകളിൽ പ്രതിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു. ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസ്, സി ഐ ബൈജു കുമാർ, എസ് ഐമാരായ ആർ എസ് രഞ്ചു, സലിം , പ്രഹളാദൻ, എസ് രാധാകൃഷ്ണൻ , ഷാഡോ പോലീസ് അംഗങ്ങളായ അജി, വിൽസൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.Conclusion:
Last Updated : Nov 15, 2019, 12:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.