ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നുള്ള കപ്പലില്‍ നിന്നും മയക്കുമുരുന്ന് പിടികൂടിയ സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ആറ് പേര്‍ പാകിസ്താനികളാണ്. 2019 മെയില്‍ ഗുജറാത്തിലെ തുറമുഖത്ത് അല്‍ മദീന എന്ന കപ്പലില്‍ നിന്നുമാണ് ദേശീയ അന്വേഷണ ഏജന്‍സി 273 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്.
കേസില്‍ ഇന്നലെയാണ് കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു ഇന്ത്യക്കാരനും കേസിലുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ളതടക്കമുള്ള കേസുകളാണ് ചാര്‍ത്തിയിട്ടുള്ളത്. ഇവരില്‍ നിന്നും പാകിസ്താന്‍ കറന്‍സിയും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.