ETV Bharat / jagte-raho

യെസ് ബാങ്ക് തട്ടിപ്പ് കേസ്; വാധവാൻ സഹോദരങ്ങളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി - കപിൽ വാധവാൻ

യെസ് ബാങ്ക് തട്ടിപ്പ് കേസില്‍ ഞായറാഴ്ച രാവിലെയാണ് ഇരുവരേയും മഹാബലേശ്വറിലെ ബംഗ്ലാവില്‍ വച്ച് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

Mumbai court  DHFL promoter  Kapil Wadhwan  Dheeraj Wadhwan  ഡി.എച്ച്.എഫ്.എൽ  യെസ് ബാങ്ക്  സാമ്പത്തിക തട്ടിപ്പ്  സി.ബി.ഐ  എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ്  മുംബൈ കോടതി  കപിൽ വാധവാൻ  ധീരജ് വാധവാൻ
വാധവാൻ സഹോദരങ്ങളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി
author img

By

Published : Apr 29, 2020, 8:34 AM IST

മുംബൈ: ഡി.എച്ച്.എഫ്.എൽ പ്രൊമോട്ടർ കപിൽ വാധവാൻ, സഹോദരൻ ധീരജ് വാധവാൻ എന്നിവരുടെ ഇടക്കാല ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. യെസ് ബാങ്ക് തട്ടിപ്പ് കേസില്‍ ഞായറാഴ്ച രാവിലെയാണ് ഇരുവരേയും മഹാബലേശ്വറിലെ ബംഗ്ലാവില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

ഇരുവരെയും മെയ് നാല് വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ കസ്റ്റഡി മെയ് നാല് വരെ നീട്ടിയ നടപടി പിന്‍വലിക്കാന്‍ വാധവാന്‍ സഹോദരങ്ങളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ അഭിഭാഷകന്‍ എതിര്‍ക്കുകയായിരുന്നു. ഇതോടെ മെയ് നാല് വരെ വാധവാന്‍ സഹോദരങ്ങളെ കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐക്ക് കോടതി അനുമതി നല്‍കി.

ദവാന്‍ ഹൗസിംങ് ഫിനാന്‍സ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറാണ് കപിൽ വാധവാൻ. ഈ വര്‍ഷം ജനുവരി 27നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21ന് മുംബൈ കോടതി ജാമ്യം അനുവദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.