ETV Bharat / jagte-raho

മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ പ്രതി പിടിയിൽ

author img

By

Published : Jan 6, 2021, 9:26 PM IST

ഞണ്ടുകല്ല് സ്വദേശി ആട് ജോസ് എന്നറിപ്പെടുന്ന ജോസ് സെബാസ്റ്റ്യനെ(47) ആണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്

mortgage cheating thalappalam  thalappalam service co-operative bank  മുക്കുപണ്ടം പണയംവച്ച് രൂപ തട്ടി  പനയ്ക്കപ്പാലം ശാഖ  ഈരാറ്റുപേട്ട പൊലീസ്
മുക്കുപണ്ടം പണയംവച്ച് 90000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

കോട്ടയം: തലപ്പലം സർവീസ് സഹകരണ ബാങ്കിന്‍റെ പനയ്ക്കപ്പാലം ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 90,000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. ഞണ്ടുകല്ല് സ്വദേശി ആട് ജോസ് എന്നറിപ്പെടുന്ന ജോസ് സെബാസ്റ്റ്യനെ (47) ആണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞമാസം 28, 30 തീയതികളിലാണ് ജോസ് ബാങ്കിൽ മുക്കുപണ്ടം പണയംവച്ചത്. ആദ്യം മാല പണയംവച്ച് 70,000 രൂപയും അടുത്ത ദിവസം കൈ ചെയിൻ പണയംവച്ച് 20,000 രൂപയം കൈപ്പറ്റി. പിന്നീട് സംശയം തോന്നിയ ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ആഭരണം സ്വർണമല്ല എന്നു മനസിലായത്. തുടർന്ന് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.