ഡൽഹി: ദക്ഷിണകിഴക്കൻ ഡൽഹിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 27കാരൻ അറസ്റ്റിൽ. ബിഹാറിലെ പട്‌ന നിവാസിയായ ലാലു കുമാറാണ് അറസ്റ്റിലായത്. കാൽനട പാലത്തിന് താഴെ യുവതിയെ പരിക്കേറ്റ രീതിയിൽ കണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒക്‌ടോബർ 19നാണ് സംഭവം നടന്നത്.
ഒക്‌ടോബർ 18 മുതലാണ് യുവതിയെ കാണാതായെന്നും വീട് അലങ്കോലമായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. താനും മകനും പിറന്നാള്‍ പാർട്ടിക്ക് പോയിരുന്നുവെന്നും വീട്ടിലെത്തിയതിന് ശേഷം ഭാര്യയെ അന്വേഷിക്കാൻ ശ്രമിച്ചെന്നും ഭർത്താവ് വ്യക്തമാക്കി. സിസിടിവി അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതിയെ യുവതിയോടൊപ്പം കണ്ടെത്തി.
ഹാർഡ്‌വെയർ കടയിലെ തൊഴിലാളിയായ കുമാർ ആരെയും വിവരം അറിയിക്കാതെ നാട്ടിലേക്ക് പോകുകയായിരുന്നു. തുടർന്ന് പട്‌നയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ആർ പി മീന പറഞ്ഞു. യുവതിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ചാന്ദീവാല പാർക്കിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.