റായ്പൂര്‍: ഛത്തീസ്ഗഡില്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ബിലാസ്പൂര്‍ സ്വദേശി വരുണ്‍ നായരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ ഇരുപത്തിമൂന്നുകാരിയും പ്രതിയും ഒരു ഓട്ടോമൊബൈല്‍ കമ്പനി ജീവനക്കാരാണ്. ട്രെയിനിങിന്റെ ഭാഗമായി റായ്പൂരിലെത്തിയ ഇരുവരും ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു.
ട്രെയിനിങ് സമയങ്ങളില്‍ പെണ്‍ക്കുട്ടിയുമായി പ്രതി ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുകയും പിന്നീട് വ്യാഴാഴ്ച രാത്രിയോടെ പെണ്‍ക്കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പെണ്‍ക്കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതി വരുണ്‍ നായര്‍ക്കെതിരെ ഐ പി സി സെക്ഷൻ 376 പ്രകാരം കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രഫുല്‍ താക്കൂർ പറഞ്ഞു.