ജമ്മു കാശ്മീർ: ചൊവ്വാഴ്ച ഗന്ദേർബാലില്‍ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന വെടിവച്ചുകൊന്ന തീവ്രവാദി പാകിസ്ഥാൻ സ്വദേശിയും തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുമായി ബന്ധമുണ്ടെന്നും കണ്ടെത്തി.
ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട തീവ്രവാദി പാക്കിസ്ഥാൻ സ്വദേശിയാണെന്നും ഇയാൾ ഖാലിദ്,സെബ്രാൻ എന്നീ രണ്ട് പേരുകളിലാണ് അറിയപ്പെടുന്നതെന്നും കശ്മീർ സോൺ പോലീസ് പറഞ്ഞു. തീവ്രവാദി കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.