കാട്ടാക്കടയിൽഭാര്യാ പിതാവിനെ വാഹനമിടിച്ച്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാസ്റ്റർ പിടിയിൽ. അടൂർ കൊടുമൺസ്വദേശിബിജുജോഷ്വായെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി പകൽ പന്ത്രണ്ട് മണിയോടെഓണംകോട് വച്ചാണ് കേസിനാസ്പദമായ സംഭവം. പാസ്റ്ററുടെ ഭാര്യാ പിതാവ്‍ജോർജ് തോമസിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ ഇയാൾ മുമ്പും നിരവധി കേസുകളില്‍പ്രതിയാണെന്ന്പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികംവ്യാജ പാസ്പോർട്ടുകള്‍കൈവശം വച്ചിരുന്ന കേസിലും മറ്റൊരു ഗാർഹിക പീഡനക്കേസിലും ജോഷ്വാ പ്രതിയായിരുന്നതായികാട്ടാക്കട പൊലീസ് പറഞ്ഞു .ഇയാളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും