ETV Bharat / jagte-raho

വീട് തകർത്ത് ഗൃഹനാഥനെ മർദിച്ച കേസില്‍ മൂന്ന് പേർ പിടിയില്‍

author img

By

Published : Jun 23, 2019, 8:57 PM IST

വാടാനപ്പിളളി ബീച്ച് പരിസരത്ത് ഒളിവിൽ കഴിയവെയാണ് സംഘം പിടിയിലാകുന്നത്

മൂന്ന് പേർ പിടിയില്‍

തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ വീട് തല്ലി തകർത്ത കേസിൽ മൂന്നു പേർ പിടിയിൽ. വാടാനപ്പിള്ളി കുട്ടൻപാറൻ വീട്ടിൽ അനിൽ (33), വാടാനപ്പിള്ളി വ്യാസനഗർ ചെക്കൻ വീട്ടിൽ രജീഷ് (32), വാടാനപ്പിള്ളി സ്വദേശി പോൾ വീട്ടിൽ വിശാഖ് (30) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ചാലക്കുടി പരിയാരം സ്വദേശി അജിത് എന്നയാൾ പിടിയിലായിരുന്നു. സംഭവത്തിന് ശേഷം വാടാനപ്പിളളി ബീച്ച് പരിസരത്ത് ഒളിവിൽ കഴിയവെയാണ് സംഘം പിടിയിലാകുന്നത്.

കഴിഞ്ഞ ജൂൺ 17 ന് ചാലക്കുടി പോട്ട അലവി സെന്‍റർ പുലരി നഗറിലുള്ള കോമ്പാറക്കാരൻ ഔസേപ്പിന്‍റെ വീട് അടിച്ചു തകർത്ത കേസിലാണ് അറസ്റ്റ്. ഔസേപ്പിന്‍റെ മകൻ ജാക്‌സനെ അന്വേഷിക്കുകയും തുടർന്ന് ഔസേപ്പിനെ ഇരുമ്പു പൈപ്പുകൊണ്ട് മർദിക്കുകയുമായിരുന്നു. വീടിന്‍റെ മുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന ടാറ്റ എയ്‌സ്, ബുള്ളറ്റ്, കാർ എന്നിവ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു തകർത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തൃശൂർ റൂറൽ എസ്‌പി കെ പി വിജയകുമാറിന്‍റെ നിർദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്‌പി സി ആർ സന്തോഷ്, സിഐ ജെ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Intro:തൃശ്ശൂർ പോട്ടയിൽ വീട് തല്ലിതകർത്ത കേസിൽ മൂന്നു പേർ പിടിയിൽ.വാടാനപ്പിള്ളി സ്വദേശികളായ അനിൽ, രജീഷ് , വിശാഖ് എന്നിവരെയാണ് സംഭവത്തിൽ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.Body:ജൂൺ 17ന് ചാലക്കുടി പോട്ട അലവി സെൻറർ പുലരി നഗറിലുള്ള കോമ്പാറക്കാരൻ ഔസേപ്പിന്റെ വീട് ഒരു സംഘം ആളുകൾ അടിച്ചു തകർക്കുകയായിരുന്നു. ബൈക്കുകളിൽ എത്തിയ ഇവർ വീടിനകത്തേക്ക് ഇരച്ചു കയറി ഔസേപ്പിന്റെ മകൻ ജാക്സനെ അന്വേഷിക്കുകയും തുടർന്ന് ഔസേപ്പിനെ ഇരുമ്പു പൈപ്പുകൊണ്ടും കൈകൾ കൊണ്ടും മർദ്ദിച്ചവശനാക്കുകയമായിരുന്നു.വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ടാറ്റ എയ്സ് ,ബുള്ളറ്റ്, കാർ എന്നിവ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു തകർക്കുകയമായിരുന്നു .വാടാനപ്പിള്ളി കുട്ടൻപാറൻ വീട്ടിൽ അനിൽ (33 വയസ്സ്) ,വാടാനപ്പിള്ളി വ്യാസനഗർ ചെക്കൻ വീട്ടിൽ രജീഷ് (32 വയസ്സ്) , വാടാനപ്പിള്ളി സ്വദേശിയും ഇപ്പോൾ നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്നതുമായ പോൾ വീട്ടിൽ വിശാഖ് (30 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്.കേസിൽ മുൻപ് ചാലക്കുടി പരിയാരം സ്വദേശി അജിത് എന്നയാൾ പിടിയിപ്പായിരുന്നു.സംഭവത്തിന് ശേഷം വാടാനപ്പിളളി ബീച്ച് പരിസരത്ത് ഒളിവിൽ കഴിയവേയാണ് മൂവർസംഘം പോലീസിന്റെ പിടിയിലാകുന്നത്.പ്രതി അനിലിന്റെ വിദേശത്തുള്ള സഹോദരനും ജാക്സനുമായി വിദേശത്ത് വച്ച് നടന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ അക്രമത്തിൽ കലാശിച്ചത് .ആക്രമണത്തിനൊടുവിൽ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യൂണീറ്റുകളും അക്രമി സംഘം എടുത്തു കൊണ്ടു പോയിരുന്നു.Conclusion:സംഭവത്തെ തുടർന്ന് തൃശൂർ റൂറൽ എസ് .പി .കെ .പി .വിജയകുമാരൻ ഐ.പി.എസ്സിന്റെ നിർദേശ പ്രകാരം ചാലക്കുടി ഡി .വൈ.എസ് .പി . സി ,.ആർ .സന്തോഷ് ., സി .ഐ. ജെ .മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുകയും ചാവക്കാട് ,വാടാനപ്പിള്ളി ,ചേറ്റുവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതും ഇവരെ പിടികൂടുവാൻ കഴിഞ്ഞതും . മുൻപ് പിടിയിലായ ചാലക്കുടി പരിയാരം സ്വദേശി അജിത് അനിലിന്റെ സഹോദരന്റെ കൂട്ടുകാരനും വിദേശത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്ന ആളാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.