ETV Bharat / jagte-raho

ഐഎസ്ഐ ഏജന്‍റിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ജവാന്‍ അറസ്റ്റില്‍ - ISI agent

രാജസ്ഥാന്‍ അതിര്‍ത്തികളിലെ സൈനിക വിന്യാസം, ആയുധ ശേഖരം തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് ഐഎസ്ഐ ഏജന്‍റിന് ജവാന്‍ ചോര്‍ത്തി നല്‍കിയത്

ഐഎസ്ഐ ഏജന്‍റിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ജവാന്‍ അറസ്റ്റില്‍
author img

By

Published : Nov 7, 2019, 3:22 AM IST

ജയ്പൂര്‍: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ വനിതാ ഏജന്‍റിന് നവമാധ്യമം വഴി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ജവാനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിചിത്ര ബെഹ്റയാണ് അറസ്റ്റിലായത്. ഐഎസ്ഐ ഏജന്‍റിന്‍റെ ഹണിട്രാപ്പില്‍ കുടുങ്ങിയ വിചിത്ര ബെഹ്റ പൊഖ്റാന്‍ അതിര്‍ത്തി മേഖലയിലാണ് ജോലി ചെയ്യുന്നത്. സി.ഐ.ഡി ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ വിവരം ചോര്‍ത്തിയതായി തെളിഞ്ഞെന്ന് രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ബെഹ്റയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡി.സി.പിയുടെ നിര്‍ദേശപ്രകാരം സി.ഐ.ഡി ഇന്‍റലിജന്‍സ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. വാട്സ്ആപ്, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് ഇയാള്‍ ഐഎസ്ഐ ഏജന്‍റിന് വിവരങ്ങള്‍ നല്‍കിയതും പണം ആവശ്യപ്പെട്ടതും.

രാജസ്ഥാന്‍ അതിര്‍ത്തികളിലെ സൈനിക വിന്യാസം, ആയുധ ശേഖരം തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് യുവതി ചോര്‍ത്തിയത്. അറസ്റ്റിലായ ബെഹ്റ ചോദ്യം ചെയ്യലിനിടെ രണ്ട് വര്‍ഷമായി യുവതി തന്‍റെ സുഹൃത്താണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.