ETV Bharat / international

റഷ്യ - ചൈന ബന്ധം കൂടുതല്‍ ശക്‌തിപ്പെടുന്നു: പുടിൻ - ഷി ജിൻപിങ് കൂടിക്കാഴ്ച ഉടൻ - sco summit

പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ റഷ്യ ചൈന അച്ചുതണ്ട് ശക്തിപ്പെടുകയാണ്

Etv BharatXi Jinping Putin meeting  റഷ്യ ചൈന ബന്ധം  റഷ്യ ചൈന അച്ചുതണ്ട്  putin on Ukraine war  sco summit  യുക്രൈന്‍ യുദ്ധത്തെകുറിച്ച് പുടിന്‍  എസ്‌സിഒ ഉച്ചകോടി
റഷ്യ ചൈന ബന്ധം കൂടുതല്‍ ശക്‌തിപ്പെടുന്നു; എസ്‌സിഒ സമ്മേളനത്തില്‍ വച്ച് ഷീ-പുടിന്‍ കൂടിക്കാഴ്‌ച
author img

By

Published : Sep 7, 2022, 6:13 PM IST

മോസ്‌കോ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനും കൂടിക്കാഴ്‌ച നടത്തും. എസ്‌സിഒ (Shanghai Cooperation Organization) ഉച്ചകോടിക്കിടയില്‍ വച്ച് ഉസ്‌ബെകിസ്ഥാനില്‍ അടുത്ത ആഴ്‌ചയാണ് കൂടിക്കാഴ്‌ച. റഷ്യ യുക്രൈനില്‍ സൈനിക നടപടി തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും പരസ്‌പരം കൂടിക്കാഴ്‌ച നടത്തുന്നത്.

യുക്രൈനിലെ സൈനിക നടപടിയെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ അന്താരാഷ്‌ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചൈന റഷ്യയുമായി കൂടുതല്‍ അടുക്കുകയാണ് ചെയ്‌തത്. പത്ത് ദിവസത്തിനുള്ളില്‍ ഉസ്‌ബെകിസ്ഥാനിലെ സമര്‍കണ്ടില്‍ വച്ച് നടക്കുന്ന എസ്‌സിഒ ഉച്ചകോടിക്കിടെ ഇരു രാഷ്‌ട്ര തലവന്മാരും കൂടിക്കാഴ്‌ച നടത്തുമെന്ന് ചൈനയിലെ റഷ്യന്‍ അംബാസഡര്‍ ആന്‍ഡ്രി ഡെനിസോവ് റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. സെപ്‌റ്റംബര്‍ 15നാണ് എസ്‌സിഒ ഉച്ചകോടി നടക്കുന്നത്.

ഇന്ത്യ, ചൈന, കസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, തജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് എസ്‌സിഒയിലെ അംഗങ്ങള്‍. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്‍റ് വിദേശ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത്. ഇതിനിടെ, റഷ്യയിലെ വ്ളാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന ഒരു സാമ്പത്തിക സമ്മേളനത്തില്‍ വച്ച് ചൈനയുടെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന നേതാവ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗമായ ലി ഷാന്‍ഷു ഈസ്‌റ്റേന്‍ ഇക്കണോമിക് ഫോറത്തില്‍ വച്ച് പുടിനുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കാനായി ലി വ്ളാഡിവോസ്‌റ്റോക്കില്‍ എത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം വിദേശ രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന ആദ്യ ചൈനീസ് ഉന്നത നേതാവാണ് ലി.

കൂടുതല്‍ അടുത്ത് റഷ്യയും ചൈനയും: ഷി ജിന്‍പിങും പുടിനും തമ്മിലുള്ള കൂടിക്കാഴ്‌ച പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രതയാണ് കാണിക്കുന്നത്. റഷ്യയുടെ യുക്രൈനിലെ അധിനിവേശം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് ഷി ജിന്‍പിങ്ങും വ്‌ളാദിമിർ പുടിനും റഷ്യ-യുക്രൈന്‍ ബന്ധത്തെ വിശേഷിപ്പിച്ചത് പരിതികളില്ലാത്ത ബന്ധമെന്നാണ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ റഷ്യയെ കുറ്റപ്പെടുത്താന്‍ ചൈന തയ്യാറായിട്ടില്ല.

യുഎസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്‍റെ കിഴക്കന്‍ യൂറോപ്പിലേക്കുള്ള വ്യാപനമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ചൈനയുടെ നിലപാട്. ഇതിനിടെ, യുക്രൈനിലെ പ്രത്യേക സൈനിക നടപടിയിലൂടെ റഷ്യയ്‌ക്ക് യാതൊരു നഷ്‌ടവും സംഭവിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന്‍ പറഞ്ഞു. ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്‍റെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രൈനിലെ സൈനിക നടപടിയിലൂടെയുണ്ടായ ഏറ്റവും പ്രധാനപ്പെട്ട നേട്ടം തങ്ങളുടെ പരമാധികാരത്തിലുണ്ടായ ശക്‌തിപ്പെടലാണെന്നും പുടിന്‍ പറഞ്ഞു. അതേസമയം, യുക്രൈനില്‍ റഷ്യന്‍ സൈന്യം കടുത്ത പ്രതിസന്ധിയിലാണെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യുക്രൈനില്‍ റഷ്യന്‍ സേന സൈനികരുടെ കുറവ് അനുഭവിക്കുന്നുണ്ടെന്ന് യുഎസ് അധികൃതര്‍ വിലയിരുത്തുന്നു.

25,000ത്തിലധികം റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബ്രിട്ടീഷ്‌ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞത്. യുക്രൈനില്‍ റഷ്യന്‍ സൈനികരുടെ എണ്ണം 1,37,000മായി വര്‍ധിപ്പിക്കണമെന്ന് പുടിന്‍ ഓഗസ്റ്റില്‍ നിര്‍ദേശം നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.