ETV Bharat / international

യുക്രൈനില്‍ റഷ്യ നടത്തിയത് വംശഹത്യയോ? എന്താണ് 'വംശഹത്യയുടെ' ചരിത്രം - യുക്രൈൻ റഷ്യ യുദ്ധം

ഒരു കൂട്ടം ആളുകളെ ലക്ഷ്യമിട്ട് കൊല്ലുകയും അവരുടെ സംസ്‌കാരങ്ങളെ ഉന്മൂലനം ചെയ്യാൻ നിഷ്‌കരുണം പ്രവർത്തിക്കുകയും ചെയ്യുന്നതിനെ വംശഹത്യ എന്ന് പറയുന്നു.

Why the term genocide matters in Ukraine war  ukraine russia war  വംശഹത്യ  ജെനോസൈഡ്  യുക്രൈൻ റഷ്യ യുദ്ധം  ജെനോസൈഡ് നിയമവശങ്ങൾ
"വംശഹത്യ" എന്ന പദം യുക്രൈൻ റഷ്യ യുദ്ധത്തിൽ പ്രധാനമായത് എങ്ങനെ?
author img

By

Published : Apr 14, 2022, 2:21 PM IST

യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധം വംശഹത്യയാണെന്ന് (ജെനോസൈഡ്) അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. യുക്രൈൻ ജനത എന്ന ആശയം തുടച്ചു നീക്കലാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുട്ടിന്‍റെ ലക്ഷ്യം എന്നും ബൈഡൻ പറഞ്ഞു. യുക്രൈനിലെ റഷ്യൻ അധിനിവേശം വംശഹത്യയാണെന്ന തരത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതികരിച്ചത്.

എന്നാൽ യുകെ ഔദ്യോഗികമായി ഈ പദം ഉപയോഗിച്ചിട്ടില്ല. മാത്രമല്ല കോടതിക്ക് മാത്രമേ അത്തരമൊരു പരാമർശം ഔദ്യോഗികമായി ഉന്നയിക്കാൻ കഴിയൂ എന്ന് യുകെ വ്യക്തമാക്കി. മറ്റ് ലോക നേതാക്കളും ഇതിനോട് പ്രതികരിച്ചിട്ടില്ല.

ജെനോസൈഡ് (വംശഹത്യ): ജെനോസൈഡ് (വംശഹത്യ) എന്നത് പോളണ്ടിൽ നിന്നുള്ള ഒരു ജൂത അഭിഭാഷകനായ റാഫേൽ ലെംകിൻ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ മൂർധന്യത്തിൽ സൃഷ്‌ടിച്ച പദമാണ്. ഒരു കൂട്ടം ആളുകളെ ലക്ഷ്യമിട്ട് കൊല്ലുകയും അവരുടെ സംസ്‌കാരങ്ങളെ ഉന്മൂലനം ചെയ്യാൻ നിഷ്‌കരുണം പ്രവർത്തിക്കുകയും ചെയ്യുന്നതിനെ വംശഹത്യ എന്ന് പറയുന്നു. നാസി ജർമ്മനി, യൂറോപ്പിലെ ജൂതന്മാരോട് ചെയ്‌തതും 1910-ൽ തുർക്കി അർമേനിയക്കാരോട് ചെയ്‌തതും വിവരിക്കാനായി ലെംകിൻ ഈ വാക്ക് രൂപപ്പെടുത്തി. വംശം എന്നർത്ഥം വരുന്ന "ജെനോ" എന്ന ഗ്രീക്ക് പദവും, കൊല്ലുന്നു എന്നർത്ഥം വരുന്ന "സൈഡ്" എന്ന ലാറ്റിൻ പദവും ചേർത്താണ് ലെംകിൻ ഈ വാക്ക് രൂപപ്പെടുത്തിയത്. 1948-ൽ, അഡോൾഫ് ഹിറ്റ്ലറും കൂട്ടാളികളും യൂറോപ്പിൽ 6 ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് ശേഷം, വംശഹത്യയുടെ കുറ്റകൃത്യം തടയുന്നതിനുള്ള കൺവെൻഷൻ യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചു

ജെനോസൈഡ് (വംശഹത്യ) നിയമവശങ്ങൾ: വംശഹത്യ കൺവെൻഷൻ പ്രകാരം, ദേശീയമായോ, വംശീയമായോ, അല്ലെങ്കിൽ ഒരു മത വിഭാഗത്തെ ഭാഗികമായോ മുഴുവനായോ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കുറ്റകൃത്യമാണ്. അതിൽ കൂട്ടക്കൊലകൾ , നിർബന്ധിത വന്ധ്യംകരണം, ഗുരുതരമായ ദ്രോഹമോ മാനസിക ക്ലേശമോ ഉണ്ടാക്കുന്ന ദുരുപയോഗം, അല്ലെങ്കിൽ ടാർഗെറ്റ് ചെയ്‌ത ഗ്രൂപ്പിലെ കുട്ടികളെ മറ്റുള്ളവർക്ക് വളർത്തുന്നതിനായി നൽകൽ എന്നിവ ഉൾപ്പെടുന്നു.

റഷ്യയുടെ യുക്രൈൻ അധിനിവേശം വംശഹത്യയാണോ? കൂട്ടക്കൊലകൾ ഉൾപ്പെടെ യുക്രൈനിലെ സാധാരണക്കാരെ റഷ്യൻ സൈന്യം ദുരുപയോഗം ചെയ്യുന്നതായി വ്യാപക ആരോപണമുണ്ട്. എന്നാൽ അവ വംശഹത്യക്ക് തുല്യമാണോ എന്നതിനെക്കുറിച്ച് മുൻ യുഎസ് ഫെഡറൽ പ്രോസിക്യൂട്ടറും യുക്രൈന്‍റെ പ്രോസിക്യൂട്ടർ ജനറലിന്‍റെ മുൻ പ്രത്യേക ഉപദേശകനുമായ ബോഹ്ദാൻ വിട്ട്വിറ്റ്സ്‌കി വാദിക്കുന്നു. യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന കുറ്റകൃത്യങ്ങൾ വംശഹത്യയുടെ ഉദ്ദേശത്തോടെയാണോ എന്ന് നിർണ്ണയിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുടിന്‍റെ പ്രസ്‌താവനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നാണ് അദ്ധേഹത്തിന്‍റെ വാദം. ഹേഗിലെ യുദ്ധക്കുറ്റ വിചാരണകളിൽ പ്രവർത്തിച്ചിരുന്ന മനുഷ്യാവകാശ അഭിഭാഷകനായ ഗിസോ നിയ, യുക്രൈനിൽ റഷ്യ നടത്തിയതായി ആരോപിക്കപ്പെടുന്ന രണ്ട് പ്രവൃത്തികൾ വംശഹത്യയുടെ ഉദ്ദേശമായി ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് യുക്രൈനിയൻ കുട്ടികളെ റഷ്യയിലേക്ക് നാടുകടത്തിയതിന്‍റെ റിപ്പോർട്ടുകൾ, ബുച്ചയിൽ തടവിലാക്കപ്പെട്ട 25 സ്ത്രീകളോടും പെൺകുട്ടികളോടും റഷ്യൻ പട്ടാളക്കാർ ബലാത്സംഗം ചെയ്യാനും യുക്രൈനിയൻ കുട്ടികളെ ഒരിക്കലും പ്രസവിക്കാത്ത തരത്തിൽ ശാരീരികമായി പീഡിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നുവെന്നുള്ള റിപ്പോർട്ടുകളുമാണ് ചൂണ്ടിക്കാട്ടിയത്

വംശഹത്യ നടന്നാൽ: ഒരു വംശഹത്യ നടക്കുന്നുണ്ടെന്ന് അവർ സമ്മതിക്കുകയാണെങ്കിൽ, കുറഞ്ഞത് അന്വേഷണവും പ്രോസിക്യൂഷനും ഉറപ്പാക്കാൻ ഉടമ്പടിയിൽ ഒപ്പുവെച്ചവർ പ്രതിജ്ഞാബദ്ധരാണ്. 1994-ൽ റുവാണ്ടയിൽ ഹുട്ടുസ് 800,000 വംശീയ ടുട്‌സികളെ കൊന്നൊടുക്കി, 1999 ജൂണിൽ ബിൽ ക്ലിന്‍റൺ, കൊസോവോയിൽ അൽബേനിയൻ വംശജർക്കെതിരെ സെർബ് സൈന്യം വംശഹത്യയ്ക്ക് ശ്രമിച്ചു. നാറ്റോ ഇടപെട്ട് 78 ദിവസത്തെ വ്യോമാക്രമണം നടത്തിയതിനാൽ, സെർബിയൻ സൈന്യം കൊസോവോയിൽ നിന്ന് പിൻവലിച്ചു. അന്താരാഷ്ട്ര ട്രൈബ്യൂണൽ സെർബിയൻ നേതാവ് സ്ലോബോഡൻ മിലോസെവിച്ചിനെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി, വിചാരണ അവസാനിക്കുന്നതിന് മുമ്പ് മിലോസെവിച്ച് മരിച്ചു.

യുക്രൈന് വേണ്ടി റഷ്യൻ സേനയെ നേരിടാൻ യുഎസ് സ്വന്തം സൈന്യത്തെ ഉപയോഗിക്കില്ലെന്ന് ബൈഡൻ പറഞ്ഞിരുന്നു. അങ്ങനെ ചെയ്‌താൽ അത് മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെയും മറ്റിടങ്ങളിലെയും സഖ്യകക്ഷികൾ ഇതിനോടകം റഷ്യയെ ഉപരോധിച്ചുകൊണ്ടും, യുക്രൈന്‍റെ പ്രതിരോധത്തിനായി ആയുധങ്ങളും മറ്റ് പിന്തുണയും നൽകി. ബൈഡനും മറ്റ് പാശ്ചാത്യ നേതാക്കളും യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇതിനകം അന്വേഷണം ആരംഭിച്ചു.

Also read: യുക്രൈനിന്‍ റഷ്യന്‍ സേന നടത്തിയത് വംശഹത്യ: ജോ ബൈഡന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.