ETV Bharat / international

Australia bus accident | വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ വാഹനാപകടം; ഓസ്‌ട്രേലിയയിൽ 10 പേർ മരിച്ചു

ഓസ്‌ട്രേലിയയിൽ ബസ് മറിഞ്ഞ് അപകടം (Australia bus accident). വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരുടെ ബസാണ് ഹണ്ടർ വാലി മേഖലയിൽ വച്ച് മറിഞ്ഞത്. സംഭവത്തിൽ 10 പേർ മരിച്ചു. 25 പേർക്ക് പരിക്ക്.

10 killed in Australia after wedding bus rolls  wedding bus accident in Australia  wedding bus accident  Australia bus accident  Australia  bus accident  accident  വാഹനാപകടം  ഓസ്‌ട്രേലിയയിൽ വാഹനാപകടം  ഓസ്‌ട്രേലിയ  ഓസ്‌ട്രേലിയ വാഹനാപകടം  ബസ് അപകടം  ഓസ്‌ട്രേലിയ ബസ് അപകടം  ബസ് മറിഞ്ഞ് അപകടം  hunter  ഹണ്ടർ
Australia bus accident
author img

By

Published : Jun 12, 2023, 9:36 AM IST

കാൻബെറ (ഓസ്‌ട്രേലിയ) : ഓസ്‌ട്രേലിയയിൽ (Australia) ബസ് മറിഞ്ഞ് 10 പേർ മരിച്ചു. സിഡ്‌നിക്ക് വടക്ക് ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ വാലി (hunter) മേഖലയിൽ പ്രാദേശിക സമയം ഇന്നലെ രാത്രി 11.30ന് ശേഷമാണ് അപകടം (Accident) സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 50ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. മറ്റ് യാത്രക്കാർക്ക് പരിക്കുകളില്ല. വാൻഡിൻ എസ്റ്റേറ്റ് വൈനറിയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഹണ്ടർ വാലി പട്ടണമായ സിംഗിൾടണിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവരെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബസ് ഡ്രൈവറായ 58 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ടെന്നും പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ ട്രേസി ചാപ്‌മാൻ പറഞ്ഞു. അപകട കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

വിവാഹാഘോഷ യാത്രക്കിടെ വാഹനാപകടം : ബിഹാറിലെ പൂര്‍ണിയയില്‍ സമാന അപകടം സംഭവിച്ചിരുന്നു. വിവാഹാഘോഷ യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ അപകടത്തിൽ മരിച്ചു.

ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അരാരിയയിൽ നിന്ന് ഖഗാരിയയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വഴിയരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു. മരങ്ക ബൈപ്പാസില്‍ വച്ചായിരുന്നു സംഭവം. അമിത വേഗതയാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

More read : വിവാഹാഘോഷ യാത്രക്കിടെ നിയന്ത്രണം വിട്ട് കാര്‍ ട്രക്കിലിടിച്ചു; 5 പേര്‍ക്ക് ദാരുണാന്ത്യം; 9 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ ബസ് അപകടം : മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരെ ഖാര്‍ഗോണ്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

More read : മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു; 22 മരണം

തമിഴ്‌നാട്ടിൽ ബസ് മറിഞ്ഞു : തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്തുണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾ മരിച്ചിരുന്നു. ഒറത്തനാടിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. നെല്ലിക്കുന്ന് സ്വദേശികളായിരുന്നു മരിച്ചത്. ഏപ്രിൽ 2ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.

തൃശൂർ ഒല്ലൂരിൽ നിന്നും വേളാങ്കണ്ണിക്ക് പോയ ബസ് തമിഴ്‌നാട് തഞ്ചാവൂർ ഒറത്തനാടിന് സമീപമുള്ള നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. 51 പേർ ബസിൽ ഉണ്ടായിരുന്നു. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. ഇവരെ തഞ്ചാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

More read : തൃശൂരില്‍ നിന്ന് വേളാങ്കണ്ണിയ്‌ക്ക് പോയ ബസ് മറിഞ്ഞ് അപകടം; നാല് തീര്‍ഥാടകര്‍ മരിച്ചു, 38 പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.