ETV Bharat / international

‘എയ്റ്റ് ബില്യൻ ഡേ’: ലോക ജനസംഖ്യ 800 കോടിയിലേക്ക്, 2023ല്‍ ഇന്ത്യ ഒന്നാമതാകും!

ഇപ്പോള്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. 145.2 കോടി. ഇന്ത്യയുടേത് 141.2 കോടിയും. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയാവും ലോക ജനതയുടെ കാര്യത്തില്‍ ഒന്നാമത്

World population to hit 8 billion people today  ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്ക്  ലോക ജനസംഖ്യ  Worlds population to reach 8 billion people  ഐക്യരാഷ്‌ട്ര സഭ  ജനസംഖ്യ  ജനസംഖ്യ വർധനവ്  യുഎൻ  വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ് റിപ്പോർട്ട്  ലോക ജനസംഖ്യ 800 കോടിയിലേക്ക്
ലോക ജനസംഖ്യ 800 കോടിയിലേക്ക്; ചൈനയെ കടത്തിവെട്ടി ഒന്നാമനാകാൻ ഇന്ത്യ
author img

By

Published : Nov 15, 2022, 8:57 AM IST

ന്യുയോര്‍ക്ക്: ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്ക്. ഐക്യരാഷ്‌ട്ര സഭയുടെ 2022ലെ റിപ്പോർട്ടിലാണ് നവംബർ 15ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് വ്യക്‌തമാക്കിയിരുന്നത്. 145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്. അതേസമയം 2023ൽ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎൻ വ്യക്‌തമാക്കുന്നു.

ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ ലോകജനസംഖ്യ വളർച്ച ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞതായും വ്യക്‌തമാക്കുന്നു. അതേസമയം ആഗോള ജനസംഖ്യ 2030ൽ ഏകദേശം 850 കോടിയിലേക്കും, 2050ൽ 970 കോടിയിലേക്കും 2100ൽ 1040 കോടിയിലേക്കും ഉയരുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

വളർച്ച നിരക്ക് കുറയുന്നു: ആഗോള ജനസംഖ്യ 700 കോടിയിൽ നിന്ന് 800 കോടിയിലേക്ക് എത്താൻ 12 വർഷമെടുത്തപ്പോൾ അത് 900 കോടിയിലേക്കെത്താൻ ഏകദേശം 15 വർഷത്തോളമെടുക്കുമെന്നും ഐക്യരാഷ്‌ട്രസഭ വ്യക്‌തമാക്കുന്നു. ഇത് ആഗോള ജനസംഖ്യയുടെ മൊത്തത്തിലുള്ള വളർച്ച നിരക്ക് കുറയുന്നു എന്നതിന്‍റെ സൂചനയാണെന്നും വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

2022ൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങൾ ഏഷ്യയിലായിരുന്നു. 2.3 ബില്യൺ ആളുകളുള്ള കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യയും 2.1 ബില്യൺ ജനസംഖ്യയുള്ള മധ്യ- ദക്ഷിണേഷ്യയും. ഇതിൽ 1.4 ബില്യണിലധികം ജനങ്ങളുമായി ചൈനയും ഇന്ത്യയുമാണ് ഈ രണ്ട് പ്രദേശങ്ങളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും.

2050 വരെ ആഗോള ജനസംഖ്യയിൽ പ്രതീക്ഷിക്കുന്ന വർധനയുടെ പകുതിയിലധികവും കോംഗോ, ഈജിപ്‌ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ട് രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. കൂടാതെ ഏറ്റവും വികസനം കുറഞ്ഞ 46 രാജ്യങ്ങളിലെ ജനസംഖ്യയും വലിയ തോതിൽ വർധിക്കുമെന്നും, 2050 ആകുമ്പോൾ ഇവയിൽ പല രാജ്യങ്ങളിലും ജനസംഖ്യ നിലവിൽ ഉള്ളതിന്‍റെ ഇരട്ടിയാകുമെന്നുമാണ് സൂചന.

വർധിക്കുന്ന ആയുർ ദൈർഘ്യം: ജനങ്ങളുടെ ആയുർ ദൈർഘ്യം വർധിക്കുന്നതും ആഗോള ജനസംഖ്യ വളർച്ചയിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. 2019ൽ 72.8 വർഷം ആയിരുന്നു ഒരു മനുഷ്യന്‍റെ ശരാശരി ആയുസ്. ഇത് 1990ൽ ഉണ്ടായിരുന്നതിനേക്കാൾ ഒമ്പത് വർഷം കൂടുതലായിരുന്നു. എന്നാൽ 2050 ഓടെ ശരാശരി ആയുസ് 77.2 ആകുമെന്നും ജനസംഖ്യ വർധനവിന് ഇതു കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും ഉയർന്ന ഫെർട്ടിലിറ്റി ലെവലുള്ളത് പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള രാജ്യങ്ങളിലാണ്. അതിനാൽ ഭാവിയിൽ ആഗോള ജനസംഖ്യയുടെ വളർച്ച ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ കേന്ദ്രീകരിച്ചായിരിക്കും. അവയിൽ ഭൂരിഭാഗവും സബ്-സഹാറൻ ആഫ്രിക്കയിലായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

ഉയര്‍ന്ന ജനസംഖ്യ വര്‍ധനവ് ദാരിദ്ര്യ നിര്‍മാര്‍ജനം, പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കല്‍, പൊതുജനാരോഗ്യവും വിദ്യാഭ്യാസവും വിപുലപ്പെടുത്തല്‍ എന്നിവ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. എന്നാൽ പതിറ്റാണ്ടുകളായി മന്ദഗതിയിലുള്ള ജനസംഖ്യ വളർച്ച ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.