ETV Bharat / international

റഷ്യന്‍ പൗരന്‍ ഒഡീഷ തുറമുഖത്ത് മരിച്ച നിലയില്‍; രണ്ടാഴ്‌ചയ്‌ക്കിടെ രാജ്യത്ത് മരണപ്പെടുന്ന മൂന്നാമത്തെ റഷ്യന്‍ പൗരന്‍ - Russian citizen dies in a ship

പാരദീപ് തുറമുഖത്ത് നങ്കൂരമിട്ട ഒരു കപ്പലിലെ ചീഫ്‌ എഞ്ചിനീയറാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണ്

റഷ്യന്‍ പൗരന്‍ ഒഡീഷ തുറമുഖത്ത് മരിച്ച നിലയില്‍  പാരദീപ്  റഷ്യന്‍പൗരന്‍മാര്‍ ഇന്ത്യയില്‍ മരണപ്പെട്ടത്  Russian citizen dies in a ship  Russian citizens died in mysterious circumstance
റഷ്യന്‍ പൗരന്‍ ഒഡീഷ തുറമുഖത്ത് മരിച്ചത്
author img

By

Published : Jan 3, 2023, 3:34 PM IST

പരാദീപ് (ഒഡീഷ): മറ്റൊരു റഷ്യന്‍ പൗരന്‍കൂടി രാജ്യത്ത് മരിച്ച നിലയില്‍. ഒഡീഷയിലെ പരാദീപ് തുറമുഖത്തില്‍ നങ്കൂരമിട്ട ഒരു കപ്പലിലാണ് മില്യകോവ് സെര്‍ജി(51) എന്ന റഷ്യന്‍ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ രാജ്യത്ത് സംശായാസ്‌പദമായ സാഹചര്യത്തില്‍ മരിക്കുന്ന മൂന്നാമത്തെ റഷ്യന്‍ പൗരനാണ് മില്യകോവ് സെര്‍ജി.

എം ബി അല്‍ദ്‌ന എന്ന കപ്പലിലെ ചീഫ്‌ എഞ്ചിനീയറായിരുന്നു സെര്‍ജി. എം ബി അല്‍ദ്‌ന ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് നിന്ന് പാരദീപ് വഴി മുംബൈയിലേക്ക് പോകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സെര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പരാദീപ് തുറമുഖ ട്രസ്‌റ്റ് ചെയര്‍മാന്‍ ഹരാനന്ദ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍റെ വിമര്‍ശകനായ നിയമനിര്‍മാണ സഭാംഗം ഉള്‍പ്പെടെ രണ്ട് പേര്‍ ഒഡീഷയിലെ റയഗഡയിലെ ഒരു ഹോട്ടലില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഈ സംഭവങ്ങള്‍ ഒഡീഷ പൊലീസ് അന്വേഷിച്ച് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.