ETV Bharat / international

'മരണ വ്യാപാരിയെ' വിട്ടുനല്‍കി: റഷ്യയിൽ പിടിയിലായ യുഎസ് ബാസ്‌ക്കറ്റ് ബോൾ താരത്തെ മോചിപ്പിച്ചു

author img

By

Published : Dec 9, 2022, 7:44 PM IST

മയക്കുമരുന്ന് കൈവശം വെച്ചു എന്ന കുറ്റത്തിന് മോസ്‌കോ വിമാനത്താവളത്തിൽ വെച്ചാണ് യുഎസിലെ പ്രശസ്‌ത ബാസ്‌ക്കറ്റ് ബോൾ താരം ബ്രിട്ട്നി ഗ്രിനറെ റഷ്യ അറസ്റ്റു ചെയ്‌തത്.

Russia releases US basketball star Brittney Griner in exchange for imprisoned Russian arms dealer  Russia releases US basketball star Brittney Griner  Brittney Griner  യുഎസ് ബാസ്‌ക്കറ്റ് ബോൾ താരത്തെ മോചിപ്പിച്ചു  ബ്രിട്ട്നി ഗ്രിനറെ മോചിപ്പിച്ചു  വിക്‌ടർ ബൗട്ട്  ജോ ബൈഡൻ  വിക്‌ടർ ബൗട്ടിനെ റഷ്യയ്‌ക്ക് വിട്ടുനൽകി  മരണത്തിന്‍റെ വ്യാപാരി അഥവാ വിക്‌ടര്‍ ബൗട്ട്  ബ്രിട്ട്നി ഗ്രിനറെ
റഷ്യയിൽ പിടിയിലായ യുഎസ് ബാസ്‌ക്കറ്റ് ബോൾ താരത്തെ മോചിപ്പിച്ചു

വാഷിങ്ടണ്‍: മയക്കുരുന്ന് കേസിൽ റഷ്യയിലെ ജയിലിൽ മാസങ്ങളായി തടവിൽ കഴിയുകയായിരുന്ന അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം ബ്രിട്ട്നി ഗ്രിനറെ മോചിപ്പിച്ചു. അമേരിക്കയിലെ ജയിലിൽ കഴിയുന്ന 'മരണത്തിന്‍റെ വ്യാപാരി' എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്‌ടർ ബൗട്ടിനെ റഷ്യയ്‌ക്ക് വിട്ടുനൽകിയാണ് ബ്രിട്ട്നി ഗ്രിനറെ മോചിപ്പിച്ചത്. വ്യാഴാഴ്‌ച അബുദാബി വിമാനത്താവളത്തിൽ വെച്ചാണ് രണ്ടുപേരെയും ഇരു രാജ്യങ്ങളും പരസ്‌പരം കൈമാറിയത്.

ബ്രിട്ട്‌നി ഗ്രൈനർ സുരക്ഷിതയാണെന്നും ഉടൻ രാജ്യത്തേക്ക് എത്തിച്ചേരുമെന്നും യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. 'നിമിഷങ്ങൾക്ക് മുമ്പ് ഞാൻ ബ്രിട്ട്നി ഗ്രിനറുമായി സംസാരിച്ചു. അവൾ സുരക്ഷിതയാണ്, അവൾ വിമാനത്തിലാണ്. അവൾ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ബ്രിട്ട്നി ഗ്രിനറുടെ പങ്കാളി ചെറെല്ലെ ഗ്രിനർക്കൊപ്പമുള്ള ചിത്രത്തോടൊപ്പം ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

റഷ്യയിൽ മാസങ്ങളോളം അസഹനീയമായ സാഹചര്യങ്ങളിൽ അന്യായമായാണ് തടങ്കലിലാക്കിയിരുന്നത്. ബ്രിട്ട്നി ഉടൻ തന്നെ അവളുടെ പ്രിയപ്പെട്ടവരുടെ കൈകളിൽ തിരിച്ചെത്തും, അടുത്ത 24 മണിക്കൂറിനുള്ളിൽ അവൾ യുഎസിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ബൈഡൻ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു. കൂടാതെ താരത്തിന്‍റെ മോചനം സുഗമമാക്കുന്നതിന് സഹായിച്ച യുഎഇയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു.

പിടിയിലായത് ഹാഷിഷ് ഓയിലുമായി: ലഹരിക്കേസിൽ ഈ വർഷം ഫെബ്രുവരിയിലാണ് ബ്രിട്ട്നി ഗ്രിനർ മോസ്‌കോ വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത്. താരത്തിന്‍റെ ലഗേജിൽ ഹാഷിഷ് ഓയിൽ അടങ്ങിയ വാപ്പ് കാട്രിഡ്‌ജുകൾ കണ്ടെത്തിയതിനെത്തുടർന്ന് മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിനാണ് ഗ്രിനറെ റഷ്യ തടങ്കലിലാക്കിയത്. പിന്നാലെ റഷ്യയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് ഒമ്പത് വർഷത്തെ തടവും, 1 ദശലക്ഷം റുബിൾ (16,500 യുഎസ് ഡോളർ) പിഴയും അധികൃതർ താരത്തിന് ചുമത്തിയിരുന്നു.

പിന്നാലെ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്നും താരത്തെ ഉടൻ മോചിപ്പിക്കണമെന്നും യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ റഷ്യ- യുക്രൈൻ യുദ്ധവും അന്താരാഷ്‌ട്ര ഉപരോധങ്ങളും താരത്തിന്‍റെ മോചനം വൈകിപ്പിക്കാൻ ഇടയായി. പിന്നാലെ താരത്തിന്‍റെ കുടുംബത്തിൽ നിന്നുള്ള സമ്മർദത്തെത്തുടർന്ന് പ്രസിഡന്‍റ് ജോ ബൈഡൻ നേരിട്ട് ഇടപെടുകയും യുഎഇയുടെ മധ്യസ്ഥതയിൽ പരസ്‌പര കൈമാറ്റ ചർച്ചകൾ നടത്തുകയും ഇരുവരെയും പരസ്‌പരം കൈമാറാൻ തീരുമാനിക്കുകയുമായിരുന്നു.

മരണത്തിന്‍റെ വ്യാപാരി അഥവാ വിക്‌ടര്‍ ബൗട്ട്: തീവ്രവാദസംഘങ്ങള്‍ക്കും ഇവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുമെല്ലാം ആയുധങ്ങള്‍ വില്‍ക്കുന്നതിലൂടെയാണ് റഷ്യക്കാരനായ വിക്‌ടര്‍ ബൗട്ട് കുപ്രസിദ്ധി നേടിയത്. 'മരണത്തിന്‍റെ വ്യാപാരി'യെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിക്‌ടര്‍ ബൗട്ടിനെ 2008-ല്‍ തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്നാണ് യു.എസ് പിടികൂടുന്നത്. ലോകമെങ്ങും ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ ഇയാൾ വിറ്റ ആയുധങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയതോടെയാണ് മരണത്തിന്‍റെ വ്യാപാരിയെന്ന പേര് ബൂട്ടിന് സ്വന്തമായത്

യുഎസിനെ ലക്ഷ്യമിടുന്ന വിവിധ രാജ്യങ്ങളിലെ സായുധ സൈന്യങ്ങൾക്ക് ആയുധങ്ങൾ നൽകിയതോടെയാണ് ബൗട്ട് യുഎസിന്‍റെ കണ്ണിലെ കരടായത്. രഹസ്യ ഓപ്പറേഷനിലൂടെ യു.എസ് സംഘം വിക്‌ടറിനെ പിടികൂടിയത് റഷ്യന്‍ സര്‍ക്കാരിനെ അന്നേ ചൊടിപ്പിച്ചിരുന്നു. പിടികൂടിയതിന് പിന്നാലെ വിക്‌ടറിനെ 25 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി അമേരിക്കന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരികയായിരുന്നു വിക്‌ടര്‍ ബൗട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.