ETV Bharat / international

'ഗാസയിലെ ബന്ദികള്‍ക്ക് മരുന്നുകളെത്തിക്കും, സഹകരിച്ച എല്ലാവര്‍ക്കും നന്ദി': ഇസ്രയേല്‍

Medicine To Gaza: ഗാസയിലെ ഇസ്രയേല്‍ ബന്ദികള്‍ക്ക് മരുന്നുകള്‍ എത്തിക്കും. 130 ഓളം ഇസ്രയേല്‍ വംശജരാണ് നിലവില്‍ ഗാസയില്‍ ബന്ദികളായിട്ടുള്ളത്. ഖത്തര്‍ പ്രതിനിധികളാണ് ഗാസ മുനമ്പില്‍ മരുന്നുകള്‍ എത്തിക്കുക.

Medicine To Gaza  Israel Hostages In Gaza  ഗാസയിലെ ഇസ്രയേല്‍ ബന്ദികള്‍  ഹമാസ് ഇസ്രയേല്‍ യുദ്ധം
Gaza To Receive Qatari Brokered Medicine Delivery Today Says Israel
author img

By ETV Bharat Kerala Team

Published : Jan 17, 2024, 6:24 PM IST

ജറുസലേം: ഖത്തര്‍ ഇടനിലക്കാരായ കരാര്‍ പ്രകാരം ഗാസയിലേക്ക് ആവശ്യമായ മരുന്നുകള്‍ ബുധനാഴ്‌ച എത്തിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഖത്തര്‍ നല്‍കിയ കുറിപ്പടി പ്രകാരം ഫ്രാന്‍സില്‍ നിന്നും വാങ്ങിയ മരുന്നുകള്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്ക് നല്‍കുമെന്നും ഇസ്രയേല്‍ പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ ആരോഗ്യ സ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ് കുറിപ്പടികള്‍ ഇസ്രയേലിന് നല്‍കിയത്.

ബന്ദികളാക്കപ്പെട്ടവരില്‍ അധികവും 70 മുതല്‍ 80 വയസ് വരെ പ്രായമുള്ളവരാണെന്ന് സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സില്‍ നിന്നും വാങ്ങിയ മരുന്നുകളുമായി ഖത്തര്‍ എയര്‍ഫോഴ്‌സിന്‍റെ രണ്ട് വിമാനങ്ങള്‍ ബുധനാഴ്‌ച (ജനുവരി 17) ഈജിപ്‌തിലേക്ക് പുറപ്പെടുമെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്‌തിലെത്തുന്ന മരുന്നുകള്‍ ഖത്തര്‍ പ്രതിനിധികള്‍ തന്നെ ഗാസ മുനമ്പിലെത്തിക്കും.

ഗാസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രയേലുക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിനായി സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 2023 ഒക്‌ടോബര്‍ 7ന് ഗാസ മുനമ്പില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അപ്രതീക്ഷിത ആക്രമണത്തിനിടെയാണ് ഇസ്രയേല്‍ വംശജരെ ഹമാസ് ബന്ദികളാക്കിയത്. സ്‌ത്രീകളും കുട്ടികളുമടക്കം 130 പേരാണ് പലസ്‌തീനില്‍ ബന്ദികളായിട്ടുള്ളത്.

ഇസ്രയേല്‍- ഹമാസ് ആക്രമണം 100 നാള്‍ പിന്നിട്ടു: കഴിഞ്ഞ ഒക്‌ടോബര്‍ 7നാണ് ഗാസ മുനമ്പില്‍ നിന്നും ഇസ്രയേലിന് നേരെ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചിട്ട് 100 ദിനങ്ങള്‍ പിന്നിട്ടു. ഇസ്രയേല്‍- പലസ്‌തീന്‍ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിനാണ് നിലവില്‍ ലോകരാജ്യങ്ങള്‍ സാക്ഷികളാകുന്നത്.

ഇസ്രയേലിന്‍റെ പ്രതിരോധങ്ങളെല്ലാം കാറ്റില്‍ പറത്തിയുണ്ടായ ഹമാസ് ആക്രമണത്തില്‍ ആദ്യം 1200 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. 250 ലധികം ഇസ്രയേല്‍ വംശജരെ ഹമാസ് തട്ടികൊണ്ടുപോകുകയും ബന്ദികളാക്കുകയും ചെയ്‌തു. ഇസ്രയേലിന് നേരെ ഹമാസ് യുദ്ധം തുടര്‍ന്നതോടെ ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ച് തുടങ്ങി.

ഹമാസിന് നേരെ തുടര്‍ച്ചയായി ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ തീ തുപ്പിക്കൊണ്ടിരുന്നു. അഭയാര്‍ഥി ക്യാമ്പുകളും ആശുപത്രികളുമെല്ലാം ഇസ്രയേലിന്‍റെ ബോംബാക്രമണത്തില്‍ നിലം പൊത്തി. പലസ്‌തീന് മേലുള്ള ഇസ്രയേല്‍ ആക്രമണം ഏറെ കടുത്തതോടെ ലോകരാജ്യങ്ങളെല്ലാം യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

പലസ്‌തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നിരവധിയിടങ്ങളില്‍ നിന്നും നിരന്തരം ആവശ്യമുയര്‍ന്നു. എന്നാല്‍ ഹമാസിനെ ഇല്ലാതാക്കുക, പലസ്‌തീനില്‍ ബന്ദികളാക്കിയവരെയും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലസ്‌തീനിന് മേലുള്ള ഇസ്രയേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. തുടര്‍ച്ചയായുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ 24,285 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആസ്ഥാനമായുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ഭീകര കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം ; 2 കുട്ടികള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍, പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.