കൊളംബോ: മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും അദ്ദേഹത്തിന്റെ കുടുംബവം ഔദ്യോഗിക വസതി വിട്ടില്ലെന്ന് അഭ്യാഹങ്ങള്‍ക്ക് പിന്നാലെ ടെമ്പിൾ ട്രീസിന് മുമ്പില്‍ വന്‍ പ്രതിഷേധം. ട്രിങ്കോമാലി നേവൽ ബേസിനടുത്താണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ രൂക്ഷമായ ക്ഷാമം കാരണമുണ്ടായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി രാജിവച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് വന്‍തോതിലുള്ള ആക്രമങ്ങളാണ് നടക്കുന്നത്. കൊളംബോയിലും മറ്റ് നഗരങ്ങളിലും നടന്ന അക്രമങ്ങളിൽ 200ഓളം പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ പ്രധാനമന്ത്രി രാജിവച്ചത്. രാജി വാര്‍ത്ത പുറത്ത് വന്നതോടെ രജപക്സെ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചു.
ഇതോടെ സംഭവങ്ങള്‍ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. കലാപ പശ്ചാത്തലത്തില്‍ അധികാരികള്‍ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസിൽ നിന്ന് ഇറങ്ങിയ ശേഷവും മഹിന്ദ രാജപക്‌സെയും അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങളും അവിടെയുണ്ടെന്ന് റിപ്പോർട്ടാണ് വീണ്ടും പ്രതിഷേധങ്ങളിലേക്ക് നയിച്ചത്. പ്രധാന മന്ത്രിയുടെ വസതി വളഞ്ഞ പ്രതിഷേധക്കാരെ തടുക്കാന്‍ പൊലീസിനും സൈനികര്‍ക്കും കഴിയാത്ത അവസ്ഥലിയിലാണ്. ഇതിനിടെ ചിലര്‍ വീട് ആക്രമിക്കുകയും ചെയ്തു.
സമാധാനപരമായ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ തിങ്കളാഴ്ച അക്രമത്തിന് പ്രേരിപ്പിച്ച മഹിന്ദ രാജപക്‌സെയെയും സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ പൊലീസില്‍ പരാതി നൽകി. തിങ്കളാഴ്ച, അക്രമത്തിൽ നിരവധി രാഷ്ട്രീയക്കാരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായി, ഹംബൻടോട്ടയിലെ രാജപക്‌സെയുടെ തറവാട്ടുവീടും ആക്രമിക്കപ്പെട്ടു.
മഹീന്ദ രാജപക്‌സെയുടെയും അദ്ദേഹത്തിന്റെ ഇളയ സഹോദരനും പ്രസിഡന്റുമായ ഗോതബയ രാജപക്‌സെ എന്നിവരുടെ ഹംബൻടോട്ട നഗരത്തിലെ മെഡമുലനയിലുള്ള വീട് മുഴുവൻ കത്തിച്ചു. മഹീന്ദ രാജപക്‌സെയുടെ കുരുനഗലയിലെ വീടും പ്രതിഷേധക്കാർ തീയിട്ടു. ഹംബൻടോട്ടയിലെ മെഡമുലനയിൽ മഹിന്ദയുടെയും ഗോതബയയുടെയും പിതാവിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഡി എ രാജപക്‌സെ സ്മാരകവും ജനക്കൂട്ടം നശിപ്പിച്ചു.
Also Read: 'രാജ്യം ലങ്കൻ ജനതയ്‌ക്കൊപ്പം'; ശ്രീലങ്കയ്ക്ക് കൂടുതൽ സഹായ വാഗ്‌ദാനവുമായി ഇന്ത്യ