ETV Bharat / international

പ്രധാനമന്ത്രിയുമായി ഋഷി സുനകിന്‍റ ഫോൺ സംഭാഷണം; വികസന പ്രതിബദ്ധതയും സുരക്ഷ ആശങ്കകളും ചർച്ച ചെയ്‌തു - ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

PM Narendra Modi and Rishi Sunak hold talk: ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ഔദ്യോഗികമായി ഒരു വർഷം പൂർത്തിയാക്കിയ ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

PM Modi and Rishi Sunak hold talks  Israel Hamas conflict  Narendra Modi and Rishi Sunak  Rishi Sunak Phone Call  Rishi Sunak  നരേന്ദ്ര മോദിയുമായുമായി ചർച്ച നടത്തി ഋഷി സുനക്  ഋഷി സുനക്  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി  ഇസ്രയേൽ ഹമാസ് യുദ്ധം
PM Narendra Modi and Rishi Sunak hold talk
author img

By ETV Bharat Kerala Team

Published : Nov 4, 2023, 8:54 AM IST

Updated : Nov 4, 2023, 12:32 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമായി (PM Narendra Modi ) ഫോൺ സംഭാഷണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് (UK PM Rishi Sunak). പശ്ചിമേഷ്യയിലെ വികസനത്തെക്കുറിച്ചും ഇസ്രയേലും ഹമാസും തമ്മിൽ ഒരു മാസത്തോളമായി തുടരുന്ന യുദ്ധസാഹചര്യത്തെ കുറിച്ചും ഇരുവരും വിശദമായ ചർച്ച നടത്തി. ഭീകരവാദ ആക്രമണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നേരിടുന്ന സുരക്ഷ ഭീഷണി, ഇതുമുഖേന സാധാരണക്കാരുടെ ജീവൻ നഷ്‌ടമാകുന്നതിനെ കുറിച്ചും പ്രധാനമന്ത്രിയോട് ഋഷി സുനക് ആശങ്ക പ്രകടിപ്പിച്ചു.

പ്രാദേശിക സമാധാനം, സുരക്ഷ, മാനുഷിക സഹായം എന്നിവയുടെ ആവശ്യകതയിൽ തങ്ങൾക്ക് സമാന അഭിപ്രായമായിരുന്നെന്ന് പ്രധാനമന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ഔദ്യോഗികമായി ഒരു വർഷം പൂർത്തിയാക്കിയ സുനകിനെ മോദി അഭിനന്ദിച്ചതായും ഇരു രാജ്യങ്ങൾക്കും പരസ്‌പരം പ്രയോജനപ്രദമാകുന്ന വാണിജ്യ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തതായും പ്രസ്‌താവനയിൽ പറയുന്നു.

  • Earlier this evening, spoke to UK PM @RishiSunak. Discussed means to strengthen bilateral relations and exchanged views on the situation in West Asia. We agree that there is no place for terror and violence. Death of civilians is a serious concern. Need to work towards regional…

    — Narendra Modi (@narendramodi) November 3, 2023 " class="align-text-top noRightClick twitterSection" data=" ">

വ്യാപാരം, നിക്ഷേപം, വളർന്നുവരുന്ന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത സംഭാഷണത്തിനിടെ ആവർത്തിച്ചതായും മോദി കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ ആദ്യം ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടിക്ക് അന്തിമരൂപം നൽകുന്നതിനെ കുറിച്ച് ഋഷി സുനക് സൂചിപ്പിച്ചിരുന്നു. 2030 ഓടെ ഇത് ഇരട്ടിയാക്കാനാണ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.

ഇന്ത്യയുമായി കരാറിലേർപ്പെടുന്നതിൽ സന്തോഷമെന്ന് സുനക് : ഈ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും ബ്രിട്ടീഷ് വിപണി വാണിജ്യത്തിനായി തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ നാല് കോടി 80 ലക്ഷം വരുന്ന ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഗുണകരമാകുന്ന തരത്തിലാണ് വാണിജ്യ ഉടമ്പടി. ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഋഷി സുനക് നേരത്തെ അറിയിച്ചിരുന്നു.

Also Read : Rishi Sunak About Free Trade Agreement With India ഇന്ത്യയുമായി പുത്തന്‍ സ്വതന്ത്ര വാണിജ്യ കരാര്‍ സാധ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്

ഇന്ത്യ സ്വതന്ത്ര വാണിജ്യ ഇടപാടിനായി സമീപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടനെന്നതില്‍ അഭിമാനമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സുനക് പറഞ്ഞിരുന്നു. തീരുവകളുടെ നിയന്ത്രണമില്ലാത്ത ചുവപ്പു നാടയുടെ കുരുക്കുകളില്ലാത്ത വ്യാപാരവും വിപണനവും നടത്താനാവുന്ന സാഹചര്യമാണ് ഇന്ന് സംരംഭകര്‍ക്ക് ആവശ്യം. അങ്ങനെ വന്നാൽ, ബ്രിട്ടീഷ് ഉത്‌പന്നങ്ങള്‍ (British Products) ഇന്ത്യന്‍ വിപണികളില്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നും സുനക് കൂട്ടിച്ചേർത്തിരുന്നു.

Last Updated : Nov 4, 2023, 12:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.