ETV Bharat / international

നോർത്ത് കരോലിനയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ 87 അടി ഉയരമുള്ള ഗോപുരം ഉദ്ഘാടനം ചെയ്‌തു

നോർത്ത് കരോലിന ഗവർണറായ റോയ്‌ കൂപ്പർ ഉദ്ഘാടനം നിർവഹിച്ചു. ഐക്യത്തിന്‍റെയും സമൃദ്ധിയുടെയും ഗോപുരം എന്നാണ് പേരിട്ടിരിക്കുന്നത്.

largest Hindu temple in North Carolina  North Carolina royal gateway  Hindu temple in North Carolina  North Carolina Hindu temple royal gateway  നോർത്ത് കരോലിന ഗവർണറായ റോയ്‌ കൂപ്പർ  ശ്രീ വെങ്കിടേശ്വര ക്ഷേത്രം നോർത്ത് കരോലിന  നോർത്ത് കരോലിന ഹിന്ധു ക്ഷേത്രം  പുതിയ ഗോപുരം നോർത്ത് കരോലിന  പുതിയ ഗോപുരം ഉദ്ഘാടനം  നോർത്ത് കരോലിന  നോർത്ത് കരോലിനയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം  ഐക്യത്തിന്‍റെയും സമൃദ്ധിയുടെയും ഗോപുരം  royal gateway  റോയൽ ഗേറ്റ്‌വേ
നോർത്ത് കരോലിനയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ 87 അടി ഉയരമുള്ള പുതിയ ഗോപുരം ഉദ്ഘാടനം ചെയ്‌തു
author img

By

Published : Oct 28, 2022, 3:01 PM IST

ന്യൂയോർക്ക്: ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ 87 അടി ഉയരമുള്ള പുതിയ ഗോപുരം ഉദ്ഘാടനം ചെയ്‌തു. നോർത്ത് കരോലിന ഗവർണറായ റോയ്‌ കൂപ്പറാണേ് ഉദ്ഘാടനം നിർവഹിച്ചത്. ഐക്യത്തിന്‍റെയും സമൃദ്ധിയുടെയും ഗോപുരം എന്ന് പേരിട്ടിരിക്കുന്ന ഗോപുരത്തിന്‍റെ നിർമാണം ആരംഭിച്ചത് 2020ലാണ്.

2009ലാണ് ക്ഷേത്രം സമർപ്പിച്ചത്. 2019-ൽ ഗോപുരത്തിന് അനുമതി ലഭിച്ചു. 2020 ഏപ്രിലിൽ നിർമാണം ആരംഭിച്ചു. കൊറോണ വൈറസ് പാൻഡെമിക്കിന്‍റെ തുടക്കത്തിൽ തന്നെ ക്ഷേത്രത്തിന്‍റെ ട്രസ്റ്റി ബോർഡ് ജനറൽ സെക്രട്ടറി ലക്ഷ്‌മി നാരായണൻ ശ്രീനിവാസൻ പറഞ്ഞു.

ശ്രീനിവാസൻ പറയുന്നതനുസരിച്ച്, ടവറിന്‍റെ പൂർത്തീകരണം കാണാൻ സഹായിക്കുന്നതിന് തങ്ങളാൽ കഴിയുന്നതെന്തും സംഭാവന ചെയ്യാൻ രാജ്യത്തുടനീളമുള്ള ഇന്ത്യൻ-അമേരിക്കക്കാരെ ക്ഷണിച്ചിരുന്നു. തുടർന്ന്, 5000ത്തിലധികം ദാതാക്കളിൽ നിന്ന് ഏകദേശം 2.5 മില്യൺ ഡോളർ സമാഹരിച്ചു. ക്ഷേത്രത്തിനോട് ചേർന്ന് നിർമിക്കുന്ന അസംബ്ലി ഹാൾ ഉൾപ്പെടെ വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. സാംസ്‌കാരിക പരിപാടികൾ, വിവാഹങ്ങൾ, സൺഡേ സ്‌കൂൾ എന്നിവ നടത്തുന്നതിന് ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് ചുറ്റും ജലധാരകളും "മാനിക്യൂർഡ് ലാൻഡ്‌സ്‌കേപ്പും" നിർമിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ പ്രശസ്‌തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്‍റെ മാതൃകയിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്. റാലി-ഡർഹാം-ചാപ്പൽ ഹിൽ എന്നും അറിയപ്പെടുന്ന ട്രയാംഗിൾ ഏരിയയിലെ ഇന്ത്യൻ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ക്ഷേത്രത്തിന്‍റെ വിപുലീകരണം.

2021ലെ സെൻസസ് കണക്കുകൾ പ്രകാരം, നോർത്ത് കരോലിനയിലെ വേക്ക് കൗണ്ടിയിൽ 51,000ലധികം ഇന്ത്യൻ-അമേരിക്കക്കാരും വേക്ക്, ഡർഹാം, ഓറഞ്ച് കൗണ്ടികളിൽ 57,000വും താമസിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.