ബെയ്ജിങ്: കൊവിഡ് ലോക്‌ഡൗണ്‍ ശക്‌തമായ നിലനില്‍ക്കുന്ന ചൈനയിലെ ഷാങ്ഹയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ അടിയന്തര ചുമതല വഹിക്കാത്ത ജീവനക്കാരോട് ഷാങ്ഹയ് വിടാന്‍ ഉത്തരവിട്ട് അമേരിക്കന്‍ വിദേശ മന്ത്രാലയം. രണ്ട് കോടി അറുപത് ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഷാങ്ഹയില്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി ശക്തമായ ലോക്‌ഡൗണാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ലോക്‌ഡൗണിനെ തുടര്‍ന്ന് പല ആളുകളും നേരിടുന്ന പ്രയാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.
ഭക്ഷണ ദൗര്‍ലഭ്യം, ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെ ആളുകളെ കുത്തിനിറയ്‌ക്കലും വൃത്തിയില്ലായ്‌മയും, കൊവിഡ് ബാധിച്ചാല്‍ കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുക തുടങ്ങിയ സംഭവങ്ങള്‍ ഷാങ്ഹയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ സീറോ കൊവിഡ് തന്ദ്രവുമായി മുന്നോട്ട്പോകുകയാണ്.കൊവിഡ് വ്യാപനം എന്ത് വിലകൊടുത്തും തടയുകയാണ് സീറോ കൊവിഡ് തന്ത്രം ലക്ഷ്യമിടുന്നത്.
കഴിഞ്ഞയാഴ്‌ച ഷാങ്കായിലെ യുഎസ് കോണ്‍സുലലിലെ അടിയന്തര ചുമതലകള്‍ വഹിക്കാത്ത ഉദ്യോഗസ്ഥരോട് ഷാങ്കായി വിടുന്നതാണ് നല്ലതെന്ന് യുഎസ് വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് അടിയന്തര ചുമതലകള്‍ വഹിക്കാത്തവരോട് നിര്‍ബന്ധമായും ഷാങ്കായി വിടണമെന്നാണ്. അതേസമയം ഷാങ്കായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന്‍റെ പ്രവര്‍ത്തനം തുടരും.
ചൈനയിലേക്ക് പോകുന്നത് പുനഃപരിശോധിക്കണമെന്ന് യുഎസ് പൗരന്‍മാര്‍ക്ക് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ അനിയന്ത്രിതമായ രീതിയിലാണ് ചൈനയില്‍ നടപ്പാക്കുന്നതെന്നും, കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും ഈ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പില്‍ ചൈന ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
ചൈനയുടെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കെതിരായുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബഹുഭൂരിപക്ഷം പേരും കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടും, കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും ഗുരുതരമല്ലാത്തവയായിട്ടു ശക്‌തമായ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.