ETV Bharat / international

Nobel Prize in Literature | സാഹിത്യ നൊബേല്‍ നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോന്‍ ഫോസെക്ക് - Jon Fosse

2023 Nobel Prize in Literature | "പറയാൻ കഴിയാത്തവയ്ക്ക് ശബ്‌ദം നൽകുന്ന നൂതന നാടകങ്ങൾക്കും ഗദ്യങ്ങൾക്കും" - ആണ് പുരസ്‌കാരമെന്ന് നൊബേൽ അക്കാദമി

Etv Bharat സാഹിത്യ നൊബേൽ പുരസ്‌കാരം  ജോന്‍ ഫോസെ  2023 ലെ സാഹിത്യ നൊബേൽ  Jon Fosse  2023 Nobel Prize in Literature
Nobel Prize in Literature 2023 awarded to Norwegian author Jon Fosse
author img

By ETV Bharat Kerala Team

Published : Oct 5, 2023, 5:16 PM IST

സ്‌റ്റോക്‌ഹോം (സ്വീഡന്‍) : 2023 ലെ സാഹിത്യ നൊബേൽ പുരസ്‌കാരം നോർവീജിയൻ എഴുത്തുകാരൻ ജോന്‍ ഫോസെക്ക് (Nobel Prize in Literature 2023 awarded to Norwegian author Jon Fosse). നാടക മേഖലയിൽ അദ്ദേഹം നൽകിവരുന്ന സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. "പറയാൻ കഴിയാത്തവയ്ക്ക് ശബ്‌ദം നൽകുന്ന നൂതന നാടകങ്ങൾക്കും ഗദ്യങ്ങൾക്കും"- ആണ് പുരസ്‌കാരമെന്ന് നൊബേൽ അക്കാദമി പ്രസ്‌താവനയിൽ പറഞ്ഞു.

"നോർവീജിയൻ ഭാഷയിൽ എഴുതപ്പെട്ട അദ്ദേഹത്തിന്‍റെ ബൃഹത്തായ രചനകളിൽ നാടകങ്ങൾ, നോവലുകൾ, കവിത സമാഹാരങ്ങൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ പുസ്‌തകങ്ങൾ, വിവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇന്ന് ലോകത്തിൽ ഏറ്റവും വ്യാപകമായി അവതരിപ്പിക്കപ്പെടുന്ന നാടകകൃത്തുക്കളിൽ ഒരാളാണ് ഫോസെ. അദ്ദേഹത്തിന്‍റെ ഗദ്യങ്ങൾക്കും കൂടുതൽ അംഗീകാരം ലഭിക്കുന്നുണ്ട്" - നൊബേൽ അക്കാദമി തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്‌താവനയിൽ പറഞ്ഞു.

തിങ്കളാഴ്‌ച വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരവും, ചൊവ്വാഴ്‌ച ഭൗതികശാസ്‌ത്രത്തിനുള്ളതും, ബുധനാഴ്ച രസതന്ത്രത്തിനുള്ള അംഗീകാരവും പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിൽ നിർണായക പങ്കുവഹിച്ച കാറ്റലിൻ കാരികോ , ഡ്രൂ വെ‌യ്‌സ്‌മാൻ എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടത്.

ഏറ്റവും ചെറിയ കണികകളായ ആറ്റങ്ങളിലുള്ള ഇലക്‌ട്രോണുകളെ ഏറ്റവും കുറഞ്ഞ സ്‌പ്ലിറ്റ് സെക്കന്‍ഡുകളില്‍ പഠിച്ച ശാസ്‌ത്രജ്ഞരായ പിയറി അഗോസ്‌റ്റിനി, ഫെറൻക് ക്രൗസ്, ആന്നെ എൽ ഹൂയ്‌ലിയർ എന്നിവര്‍ ഭൗതികശാസ്‌ത്ര നൊബേല്‍ പങ്കിട്ടു. നാനോ ടെക്‌നോളജിയിൽ ഗവേഷണം നടത്തുന്ന മൗംഗി ബവെന്ദി (Moungi Bawendi), ലൂയിസ് ബ്രസ് (Louis Brus), അലെക്‌സി എകിമോവ് (Alexei Ekimov) എന്നിവരാണ് കെമിസ്ട്രി നൊബേൽ പുരസ്‌കാരം പങ്കിട്ടത്.

Also Read: Nobel Result Leaked രസതന്ത്ര നൊബേൽ പുരസ്‌കാര ഫലം; പ്രഖ്യാപനത്തിന് മുൻപ് തന്നെ മാധ്യമങ്ങൾക്ക്, വീഴ്‌ച പറ്റിയത് പരിശോധിക്കുമെന്ന് അക്കാദമി

മറ്റ് വിഭാഗങ്ങളിലുള്ള നോബേൽ സമ്മാനങ്ങളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേൽ വെള്ളിയാഴ്‌ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള അവാർഡ് ഒക്ടോബർ ഒന്‍പതിനും പ്രഖ്യാപിക്കും. തുടർന്ന് ഡിസംബര്‍ 10-ന് ആല്‍ഫ്രഡ് നൊബേലിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ സ്റ്റോക്‌ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സ്വർണ മെഡലും 10 ലക്ഷം ഡോളറും(8.24 കോടി രൂപ) ആണ് നൊബേൽ പുരസ്‌കാര ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.