ETV Bharat / international

Mohanlal Tweet| കെ മാധവനൊപ്പം വിംബിൾഡൺ 2023 കണ്ട് മോഹൻലാൽ, ഗാലറിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് താരം - വിംബിൾഡൺ വനിത സിംഗിൾസ് സെമി ഫൈനൽ

ഡിസ്‌നി സ്റ്റാർ എക്‌സിക്യൂട്ടീവ് കെ മാധവനൊപ്പം ലണ്ടനിൽ നിന്ന് വിംബിൾഡൺ 2023 മത്സരത്തിന്‍റെ ചിത്രങ്ങൾ പങ്കിട്ട് പ്രിയ താരം മോഹൻലാൽ

Mohanlal watches Wimbledon match in London  Mohanlal  Mohanlal watches Wimbledon  Wimbledon 2023  Mohanlal tweet  Mohanlal k madhavan  Mohanlal latest movies  മോഹൻ ലാൽ  മോഹൻ ലാൽ ചിത്രങ്ങൾ  കെ മാധവനും മോഹൻ ലാലും  വിംബിൾഡൺ 2023  വിംബിൾഡൺ വനിത സിംഗിൾസ് സെമി ഫൈനൽ  മോഹൻ ലാൽ ട്വിറ്റർ
Mohanlal Tweet
author img

By

Published : Jul 14, 2023, 4:40 PM IST

ലണ്ടൻ : വിംബിൾഡൺ 2023 (Wimbledon 2023) വനിത സിംഗിൾസ് സെമി ഫൈനൽ മത്സരം കാണാനെത്തി മലയാളത്തിന്‍റെ സൂപ്പർ സ്‌റ്റാർ മോഹൻലാൽ. ലണ്ടനിലാണ് സെമി ഫൈനൽ മത്സരം നടന്നത്. ഡിസ്‌നി സ്റ്റാർ എക്‌സിക്യൂട്ടീവ് കെ മാധവനും (k madhavan) മോഹൻലാലിനൊപ്പം വിംബിൾഡൺ വനിത സിംഗിൾസ് സെമി ഫൈനൽ കാണാൻ കൂടെയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുളള ഗാലറിയിൽ നിന്നുള്ള സെൽഫി മലയാള സിനിമയുടെ ഐക്കണും 63 കാരനുമായ മോഹൻലാൽ തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് പങ്കിട്ടത്.

നീല ഫോർമൽ സ്യൂട്ടിലാണ് താരം മത്സരം കാണാൻ എത്തിയത്. വനിത സിംഗിൾസ് സെമി ഫൈനലിൽ യുക്രെയ്‌നിൽ നിന്നുള്ള എലീന സ്വിറ്റോലിനയും ചെക്ക് താരം മാർക്കെറ്റ വോൺഡ്രോസോവയും തമ്മിലാണ് ഏറ്റുമുട്ടിയത്. കെ മാധവനുമൊത്തുള്ള സെൽഫിയ്‌ക്ക് പുറമെ ഗ്രാസ് കോർട്ടിന്‍റെ ഒരു ചിത്രവും ഗാലറിയിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കിട്ടിരുന്നു.

Mohanlal watches Wimbledon match in London  Mohanlal  Mohanlal watches Wimbledon  Wimbledon 2023  Mohanlal tweet  Mohanlal k madhavan  Mohanlal latest movies  മോഹൻ ലാൽ  മോഹൻ ലാൽ ചിത്രങ്ങൾ  കെ മാധവനും മോഹൻ ലാലും  വിംബിൾഡൺ 2023  വിംബിൾഡൺ വനിത സിംഗിൾസ് സെമി ഫൈനൽ  മോഹൻ ലാൽ ട്വിറ്റർ
മോഹൻ ലാൽ പങ്കിട്ട ചിത്രങ്ങൾ

also read : Barroz | ഞെട്ടിച്ച് 'ബറോസ്' പ്രീ വിഷ്വലൈസേഷന്‍ വീഡിയോ ; അണിയറയിലൊരുങ്ങുന്നത് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും

ട്വീറ്റിൽ വിംബിൾഡൺ എന്ന് എഴുതിയ താരം ഒരു ടെന്നിസ് ബോൾ ഇമോജിയും ക്യാപ്‌ഷനായി പങ്കിട്ടിരുന്നു. ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായതോടെ നിരവധി ആരാധകരാണ് താരത്തിന് സനേഹ സന്ദേശവുമായി എത്തിയത്. ഹാർട്ട് ഇമോജികളും പ്രശംസകളുമായി ലാലേട്ടാ എന്ന വിളിയോടെ ആരാധകർ കമന്‍റ് ബോക്‌സിൽ നിറഞ്ഞു.

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ : ഒന്നിലധികം പ്രോജക്‌റ്റുകളിൽ ഒരേ സമയം പ്രവർത്തിക്കുന്ന അതുല്യ പ്രതിഭയായ മോഹൻലാൽ നിലവിൽ തന്‍റെ ആദ്യ സംവിധാനമായ 'ബറോസ് 'ന്‍റെ പണിപ്പുരയിലാണ്. ഇതിന് പുറമെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'മലൈക്കോട്ടൈ വാലിബൻ', പൃഥ്വിരാജ് സുകുമാരന്‍റെ ലൂസിഫർ 2: എമ്പുരാൻ, ജീത്തു ജോസഫിന്‍റെ 'റാം', നന്ദ കിഷോർ സംവിധാനത്തിലുള്ള 'വൃഷഭ' എന്നിവയെല്ലാം അദ്ദേഹത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ഇതിനിടെ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലുള്ള പുതിയൊരു ചിത്രത്തിന്‍റെ പ്രഖ്യാപനം അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഓഗസ്‌റ്റിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസിന്‍റെ 33-ാമത്തെ ചിത്രം കൂടിയാണ്.

also read : മോഹൻലാൽ - ജീത്തു ജോസഫ് ഹിറ്റ് കോംബോ വീണ്ടും; ആവേശം വാനോളം

വൃഷഭയിൽ ഗായിക സഹ്‌റയും : ഏക്ത കപൂറിന്‍റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസും എവിഎസ് സ്‌റ്റുഡിയോസും കണക്‌ട് മീഡിയയും ചേര്‍ന്ന് നിർമിക്കുന്ന വൃഷഭയിൽ കേന്ദ്ര കഥാപാത്രമായ മോഹൻലാലിനൊപ്പം ഗായിക സഹ്‌റ എസ്‌ ഖാനും അഭിനയിക്കുന്നുണ്ട്. മലയാളം, തെലുഗു, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഒരേ സമയം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് വൃഷഭ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.