ETV Bharat / international

പ്രവാചക വിരുദ്ധ പരമാർശം; പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്താനൊരുങ്ങി കുവൈറ്റ്

പ്രതിഷേധത്തിൽ പങ്കെടുത്തവർ ഏത് രാജ്യക്കാരാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല

Kuwait to deport expats  remarks against Prophet  Prophet remark controversy latest news  പ്രവാചക വിരുദ്ധ പരമാർശം  പ്രവാസികള്‍ക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്  പ്രതിഷേധിച്ച പ്രവാസികളെ കുവൈറ്റ് നാടുകടത്തും  കുവൈത്തിലെ ഇന്ത്യൻ എംബസി  international news latest
പ്രവാചക വിരുദ്ധ പരമാർശം; പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്താനൊരുങ്ങി കുവൈറ്റ്
author img

By

Published : Jun 13, 2022, 1:49 PM IST

കുവൈറ്റ് സിറ്റി: പ്രവാചക വിരുദ്ധ പരമാർശത്തിൽ പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്താനൊരുങ്ങി കുവൈറ്റ്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് പ്രതിഷേധം നടത്തിയതിനാലാണ് നടപടിയെന്ന് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പ്രവാസികള്‍ കുവൈറ്റിലേക്ക് മടങ്ങിയെത്താതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രതിഷേധത്തിൽ പങ്കെടുത്തവർ ഏത് രാജ്യക്കാരാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ നേരത്തെ കടുത്ത പ്രതിഷേധം കുവൈറ്റ് ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് രാജ്യത്ത് പ്രകടനങ്ങളോ, പ്രതിഷേധങ്ങളോ പാടില്ലെന്നും ഭരണകൂടം കർശന നിർദേശം നൽകിയിരുന്നു.

അതേസമയം ഇന്ത്യയ്‌ക്ക് എല്ലാ മതങ്ങളോടും ബഹുമാനം മാത്രമാണെന്ന നിലപാട് കുവൈറ്റിലെ ഇന്ത്യൻ എംബസി ആവർത്തിച്ചു. പരാമർശങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.